Jio Unlimited 5G Plan
Jio Unlimited 5G Plan: അംബാനിയുടെ ജിയോ പ്ലാനിന് വെറും 51 രൂപ മാത്രമാണ് ചെലവാകുന്നതെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററാണ് ജിയോ. എന്നാൽ അംബാനി ഉടമസ്ഥതയിലുള്ള ജിയോ പ്ലാനുകൾക്കും വലിയ വിലയാകും.
51 രൂപയ്ക്ക് ജിയോയിൽ വളരെ ആകർഷകമായ ഓഫറുകളുണ്ട്. ഒരു മാസം മുഴുവൻ പരിധിയില്ലാതെ 5G ഡാറ്റ ആസ്വദിക്കാനുള്ള പ്ലാനാണിത്. 5G നെറ്റ്‌വർക്കിലൂടെ നിങ്ങൾക്ക് അതിവേഗം കണക്റ്റിവിറ്റി ഉറപ്പാക്കാം. 51 രൂപ പ്ലാനിന്റെ പ്രത്യേകതകളും പരിമിതികളും എന്തൊക്കെയെന്ന് നോക്കാം.
ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ട്രൂ അൺലിമിറ്റഡ് അപ്ഗ്രേഡിലാണ് പ്ലാൻ അവതരിപ്പിച്ചിട്ടുള്ളത്. ഈ പ്ലാൻ ഡാറ്റയ്ക്കായി മാത്രമായി അവതരിപ്പിച്ച പാക്കേജാണെന്നതും ശ്രദ്ധിക്കുക. അൺലിമിറ്റഡായി 5G ഡാറ്റ ആക്‌സസ് ചെയ്യാൻ ഈ പാക്കേജിലൂടെ സാധിക്കും.
3GB ഹൈ-സ്പീഡ് 4G ഡാറ്റയും ജിയോ അനുവദിച്ചിരിക്കുന്നു. ഇത് 4ജി ഫോൺ ഉപയോഗിക്കുന്നവർക്ക് വേണ്ടിയുള്ളതാണ്. ഈ ഡാറ്റ പാക്കിന്റെ വാലിഡിറ്റി ഒരു മാസത്തേക്കാണ്. ഇതിൽ കോളിങ്, എസ്എംഎസ് ഓഫറുകളൊന്നും ലഭ്യമല്ല. ഇത് 1.5GB പ്രതിദിനം ലഭിക്കുന്ന പ്ലാനിനൊപ്പം തെരഞ്ഞെടുക്കാവുന്ന ഡാറ്റ പാക്കേജാണ്. എന്നുവച്ചാൽ 200 രൂപയ്ക്ക് അടുത്ത് വരുന്ന പ്ലാനിൽ റീചാർജ് ചെയ്താൽ അൺലിമിറ്റഡ് ഡാറ്റയ്ക്കായി 51 രൂപ പ്ലാൻ തെരഞ്ഞെടുക്കാം.
ജിയോയുടെ അൺലിമിറ്റഡ് 5ജി പ്ലാൻ ലാഭകരമായി വേണമെങ്കിൽ ബുദ്ധി ഉപയോഗിച്ച് റീചാർജ് ചെയ്താൽ മതി. സാധാരണ ജിയോയിൽ നിന്ന് 5ജി പരിധിയില്ലാതെ കിട്ടണമെങ്കിൽ 300 രൂപയെങ്കിലും ചെലവാകും. എന്നാൽ 150 രൂപയ്ക്കും താഴെ വിലയാകുന്ന 1.5ജിബി പ്ലാനിനൊപ്പം 51 രൂപയുടെ വൌച്ചറും തെരഞ്ഞെടുക്കണം. ഇങ്ങനെ നിങ്ങൾക്ക് അൺലിമിറ്റഡ് 5G ഡാറ്റ പ്രയോജനപ്പെടുത്താം. അതും 200 രൂപയോ 250 രൂപയിലോ കവിയാതെ റീചാർജ് ചെയ്യാനാകും. റിലയൻസ് ജിയോ അൺലിമിറ്റഡ് 5ജി പ്ലാനുകൾ അറിയാൻ, ക്ലിക്ക് ചെയ്യുക.
ഇത്തരത്തിൽ വേറെ രണ്ട് പ്ലാനുകൾ കൂടി ജിയോയിലുണ്ട്. 101 രൂപയ്ക്കും, 151 രൂപയ്ക്കും അൺലിമിറ്റഡ് 5ജി തരുന്ന പാക്കേജുണ്ട്. ഇതിൽ 101 രൂപ പ്ലാൻ ആക്ടീവാക്കാൻ 1ജിബി ഡാറ്റ പ്രതിദിനം കിട്ടുന്ന ഏതെങ്കിലും പാക്കേജ് തെരഞ്ഞെടുക്കുക. എങ്കിൽ നിങ്ങൾക്ക് ഒരു മാസത്തേക്ക് അൺലിമിറ്റഡ് 5ജി ലഭിക്കും. 151 രൂപ പ്ലാനിലും അൺലിമിറ്റഡ് 5ജിയുണ്ട്. ഇതിനൊപ്പവും 1ജിബി പ്രതിദിനം അനുവദിച്ചിട്ടുള്ള പ്ലാൻ ആക്ടീവായിരിക്കണം.
Also Read: Under 15000 Budget: 6500mAh വരെ ബാറ്ററിയും കിടിലൻ ക്യാമറയുമുള്ള Best 5G Smartphone ഏതെക്കെയെന്നോ!