ദിവസേന ഡാറ്റ ആവശ്യമില്ലാത്തവർക്ക് Jio യുടെ ഒരു മികച്ച റീചാർജ് പ്ലാനിനെ കുറിച്ച് അറിയാമോ? ദിവസേന ഡാറ്റ ആവശ്യമില്ലാത്തവർക്ക് കോളിങ് ആവശ്യങ്ങൾക്കായി ഈ പ്ലാൻ അനുയോജ്യമാകുന്നു. ഏകദേശം 11 മാസത്തോളം സിം ആക്ടീവായി നിലനിർത്താൻ ഏറ്റവും ബുദ്ധിപരമായി ഉപയോഗിക്കാവുന്ന പ്ലാനാണിത്. കുറഞ്ഞ ചെലവിൽ സിം ആക്ടീവായി സൂക്ഷിക്കാനും കോളുകൾക്കും ഈ പ്രീ പെയ്ഡ് പ്ലാൻ അനുയോജ്യമാണ്. ജിയോയുടെ ദീർഘകാല റീചാർജ് ഓപ്ഷനുകളിൽ ശ്രദ്ധേയമായ Voice Only പ്ലാനാണിത്. 336 ദിവസത്തേക്കുള്ള പ്രീ പെയ്ജ് പ്ലാനിന്റെ ആനുകൂല്യങ്ങളും വിശദാംശങ്ങളും അറിയാം.
SurveyJio 336 Days Plan
റിലയൻസ് ജിയോയുടെ 1748 രൂപ പ്രീപെയ്ഡ് പ്ലാനിൽ 336 ദിവസത്തെ സർവീസ് വാലിഡിറ്റിയാണുള്ളത്. ഇതിൽ ജിയോസിനിമ, ജിയോടിവി, ജിയോക്ലൗഡ് തുടങ്ങിയ ജിയോ ആപ്പുകളിലേക്ക് സബ്‌സ്‌ക്രിപ്‌ഷൻ ലഭ്യമാണ്. കോളിങ്, ഡാറ്റ, എസ്എംഎസ് ഓഫറുകളും പ്ലാനിൽ ലഭ്യമാണ്. 1748 രൂപ 336 ദിവസത്തേക്കാണ്. ഇത് ഒരു മാസത്തെ ചെലവായി കണക്കാക്കിയാൽ 158.9 രൂപയാകുന്നു. 5.20 രൂപയാണ് ദിവസച്ചെലവ്. പ്ലാനിലെ ആനുകൂല്യങ്ങൾ വിശദമായി അറിയാം.
Jio 1748 Plan Benefits
1748 രൂപ പ്ലാനിൽ 11 മാസത്തെ കാലാവധിയാണുള്ളത്. ഇതിൽ സ്വകാര്യ ടെലികോം അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 3600 എസ്എംഎസും ഓഫർ ചെയ്യുന്നു. വോയ്‌സ്, എസ്എംഎസ്-മാത്രം ലഭിക്കുന്ന പ്രീ പെയ്ഡ് പ്ലാനാണിത്.

- കോളിങ്: ഇതിൽ ജിയോ അൺലിമിറ്റഡ് വോയിസ് കോളിങ് അനുവദിച്ചിരിക്കുന്നു. ലോക്കൽ, എസ്ടിഡി വോയിസ് കോളുകളാണ് പ്ലാനിലുള്ളത്.
- എസ്എംഎസ്: 336 ദിവസത്തേക്ക് മൊത്തമായി 3600 എസ്എംഎസും ജിയോ തരുന്നു.
- വാലിഡിറ്റി: 336 ദിവസമാണ് വാലിഡിറ്റി. എന്നുവച്ചാൽ ഏകദേശം 11 മാസത്തെ കാലാവധി ലഭിക്കുന്നു.
ദിവസേന ഡാറ്റ ആവശ്യമില്ലാത്തവർക്ക് ജിയോയുടെ 1748 രൂപ പ്ലാൻ അനുയോജ്യമാണ്. ഇതിൽ ജിയോ ഹോട്ട്സ്റ്റാർ പോലുള്ള കോംപ്ലിമെന്ററി ഓഫറുകൾ ലഭ്യമല്ല. എങ്കിലും ജിയോ ടിവിയും JioCloud തുടങ്ങിയവ ലഭ്യമാണ്.
Also Read: പത്താം വാർഷികവുമായി Amazon Prime Day 2026 Sale, കാത്തിരിക്കുന്നത് വമ്പൻ ഓഫറുകൾ!
ജിയോ vs എയർടെൽ
ജിയോയുടെ 1748 രൂപയ്ക്ക് പ്ലാനിന് സമാനമായി എയർടെൽ റീചാർജ് ഏതാണെന്ന് പരിശോധിക്കാം. 1849 രൂപയാണ് ഈ പ്രീ പെയ്ഡ് പ്ലാനിന് ചെലവാകുന്നത്. എന്നുവച്ചാൽ ജിയോ പ്ലാനിനേക്കാൾ 100 രൂപ കൂടുതലെന്ന് പറയാം. എന്നാൽ കൃത്യം 365 ദിവസത്തെ വാലിഡിറ്റി എയർടെൽ വോയിസ് ഒൺലി പ്ലാനിൽ ലഭിക്കും. 154 രൂപയാണ് എയർടെലിന്റെ പ്ലാനിന്റെ ഒരു മാസത്തെ ചെലവ്. ഇങ്ങനെ നോക്കുമ്പോൾ ജിയോയുടെ പ്രതിമാസം 158 രൂപ പ്ലാനിനേക്കാൾ എയർടെൽ പാക്കേജാണ് ലാഭം.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
