Recharge Tricks: Jio 1.5GB പ്ലാനിൽ Unlimited 5G ഇല്ല, ബുദ്ധി പ്രയോഗിച്ചാൽ കിട്ടും! എങ്ങനെയെന്നാണോ?

Updated on 08-Nov-2024
HIGHLIGHTS

സാധാരണ പാക്കേജിൽ ജിയോ അൺലിമിറ്റഡ് 5ജി കിട്ടണമെങ്കിൽ, 2ജിബി മിനിമം ഉള്ള പ്ലാനാകണം

എന്നാൽ ബേസിക് പ്ലാൻ 1.5ജിബി ആണെങ്കിൽ Unlimited 5G കിട്ടും

പൈസ നോക്കി ബുദ്ധിപരമായി റീചാർജ് ചെയ്യുന്നവർക്കുള്ള തുറുപ്പുചീട്ടാണിത്

Unlimited 5G Tricks: Ambani തങ്ങളുടെ Jio വരിക്കാർക്ക് നൽകുന്ന ചെറിയ പ്ലാനേതെന്നോ? നിരക്ക് വർധനവ് വരിക്കാർക്ക് വലിയൊരു പ്രഹരമായിരുന്നു. എന്നാലും ഫാസ്റ്റ് കണക്റ്റിവിറ്റി ഉള്ളതിനാൽ പലർക്കും ജിയോയെ വിടാനും സാധിക്കുന്നില്ല. ഇതിനുള്ള പ്രധാന കാരണം ജിയോയുടെ Unlimited 5G ഡാറ്റയാണ്.

ജിയോ തരുന്ന Unlimited 5G

ഈ സാഹചര്യത്തിൽ ടെലികോം ഓപ്പറേറ്റർ തരുന്ന ചെറിയ പ്ലാനുകളിലേക്ക് വരിക്കാർ തിരിയും. റിലയൻസ് ജിയോ തരുന്ന ഏറ്റവും ചെറിയ പ്ലാനും അവയുടെ ആനുകൂല്യവും നോക്കാം.

51 രൂപയ്ക്ക് Unlimited 5G കിട്ടുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ ജിയോയിൽ ഇങ്ങനെയൊരു ഓഫറുണ്ട്. ഒരു മാസത്തെ വാലിഡിറ്റിയിൽ വരെ നിങ്ങൾക്ക് പരിധിയില്ലാതെ 5ജി ഡാറ്റ ഉപയോഗിക്കാം. അതും 1.5ജിബി പ്രതിദിന ഡാറ്റ പ്ലാനിനൊപ്പം നിങ്ങൾക്ക് ട്രൂ അൺലിമിറ്റഡ് 5ജിയും കിട്ടും.

ഇനി നിങ്ങളുടെ ഫോൺ 4ജി ആണെങ്കിൽ, 3GB ഡാറ്റയാണ് ജിയോ തരുന്നത്. ഈ പ്ലാനിന്റെ പ്രത്യേകതകൾ എന്തെല്ലാമെന്ന് അറിയാം.

51 രൂപയ്ക്ക് Unlimited 5G

ട്രൂ അൺലിമിറ്റഡ് അപ്ഗ്രേഡ്

ഇക്കഴിഞ്ഞ ജൂലൈയിലാണ് ജിയോ ഈ ചെറിയ പ്ലാൻ അവതരിപ്പിച്ചത്. ട്രൂ അൺലിമിറ്റഡ് അപ്ഗ്രേഡ് എന്ന ഓപ്ഷന് കീഴിലാണ് ജിയോയുടെ ഓഫർ. 1.5GB ദിവസവും കിട്ടുന്ന പ്ലാനുകൾക്കൊപ്പം 51 രൂപയ്ക്ക് റീചാർജ് ചെയ്യാം. എങ്കിൽ നിങ്ങൾക്ക് 3ജിബി ലഭിക്കും. ഇതൊരു അപ്ഗ്രേഡ് പ്ലാനായതിനാൽ ആക്ടീവ് പാക്കേജ് ആവശ്യമാണ്.

1.5GB പ്ലാനിൽ True 5G കിട്ടാനുള്ള Trick

ഡാറ്റ ബൂസ്റ്റർ പ്ലാനുകളിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത് ട്രൂ അൺലിമിറ്റഡ 5ജിയാണ്. നിങ്ങൾ 1.5ജിബിയുടെ 4ജി പ്ലാനിലാണ് മെയിൻ റീചാർജ് എടുത്തതെന്ന് വിചാരിക്കുക. എങ്കിൽ 51 രൂപയ്ക്ക് റീചാർജ് ചെയ്ത് വീണ്ടും അൺലിമിറ്റഡ് 5ജിയിലേക്ക് അപ്ഗ്രേഡാകും.

പൈസ നോക്കി ബുദ്ധിപരമായി റീചാർജ് ചെയ്യുന്നവർക്കുള്ള തുറുപ്പുചീട്ടാണിത്. ഉപയോക്താവിന് 5G പിന്തുണയുള്ള ഫോണുണ്ടെങ്കിൽ ഈ പ്ലാൻ ഉപയോഗിക്കാം. ജിയോ ട്രൂ 5G സേവനങ്ങൾ ലഭ്യമാകുന്ന പ്രദേശത്ത് താമസിക്കണം. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)

സാധാരണ പാക്കേജിൽ ജിയോ അൺലിമിറ്റഡ് 5ജി കിട്ടണമെങ്കിൽ, 2ജിബി മിനിമമുള്ള പ്ലാനായിരിക്കണം. എന്നാൽ ബേസിക് പ്ലാൻ 1.5ജിബി ആണെങ്കിൽ നിങ്ങൾ 51 രൂപയ്ക്ക് കൂടി റീചാർജ് ചെയ്താൽ മതി. ബേസിക് പ്ലാനിന്റെ വാലിഡിറ്റിയിൽ മുഴുവൻ True 5G നിങ്ങൾക്ക് കിട്ടും.

Also Read: Unlimited 5G, അൺലിമിറ്റഡ് കോളിങ്, 98 ദിവസത്തേക്ക്! 1000 രൂപയിൽ താഴെ വിലയിൽ ഒരു Super ജിയോ പ്ലാൻ

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :