ജിയോയും എയർടെലും, ഏതാണ് മികച്ചത്

Updated on 27-May-2023
HIGHLIGHTS

ജിയോ ഓഫർ ചെയ്യുന്ന 2,999 രൂപയുടെ പ്ലാൻ ഡെയിലി 2.5GB ഡാറ്റ നൽകുന്നു

എയർടെലിന്റെ 2,999 രൂപ പ്ലാൻ ദിവസവും 2GB ഡാറ്റയും ഓഫർ ചെയ്യുന്നുണ്ട്

ഈ രണ്ടു പ്ലാനുകളും തമ്മിൽ ഒന്ന് താരതമ്യം ചെയ്തു നോക്കാം

രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനികളാണ് റിലയൻസ് ജിയോ(Jio)യും ഭാരതി എയർടെലും(Airtel). മികച്ച പ്ലാനുകളും സർവീസും അധിക ആനുകൂല്യങ്ങളും നൽകി മുന്നോട്ട് പോകുന്നതാണ് ഇവയുടെ വിജയത്തിന് പിന്നിലുള്ള ഘടകങ്ങൾ. സർവീസ് ക്വാളിറ്റിയിൽ എയർടെൽ അൽപ്പം മുന്നിലാണെങ്കിലും വിലക്കുറവും കൂടുതൽ ആനുകൂല്യങ്ങളും ജിയോയെ ജനപ്രിയമാക്കുന്നു. 

റിലയൻസ് ജിയോ

ജിയോ ഇന്ത്യൻ ടെലിക്കോം വിപണിയിൽ ഒരുപാട് മാറ്റങ്ങൾ വരുത്തി. സൗജന്യ നിരക്കിൽ ഡാറ്റ വാരിവിതറിയ കമ്പനി ഒടിടി സ്ട്രീമിങും ജനകീയാക്കി മാറ്റി. ജിയോ(Jio)യ്ക്കൊപ്പം പിടിച്ചു നിൽക്കാൻ ഒടുവിൽ മറ്റ് കമ്പനികൾക്കും നിരക്ക് കുറയ്ക്കേണ്ടി വന്നതും ചരിത്രമാണ്. ജിയോ സിനിമ, ജിയോ ടിവി തുടങ്ങിയ ജിയോ പ്ലാറ്റ്ഫോമുകളിലേക്കുള്ള സൗജന്യ ആക്സസും ഈ പ്ലാനുകളെ ആകർഷകമാക്കുന്നുണ്ട്.

ഭാരതി എയർടെൽ

കുഴപ്പമില്ലാത്ത റീചാ‌ർജ് പ്ലാനുകളും വിട്ടുവീഴ്ചയില്ലാത്ത സർവീസ് ക്വാളിറ്റിയുമാണ് രാജ്യത്തെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനി എന്ന നിലയിലേക്ക് എയർടെലി(Airtel)നെ വള‍ർത്തിയത്. മറ്റ് സ്വകാര്യ കമ്പനികളെ അപേക്ഷിച്ച് ഉയ‍ർന്ന നിരക്കിലാണ് എയ‍‍ർടെൽ(Airtel) പ്ലാനുകൾ നൽകുന്നത്. എന്നാൽ നിരക്ക് കൂടുതലാണെന്ന പരാതിയുള്ളവർ പോലും കമ്പനി നൽകുന്ന സ‍ർവീസ് ക്വാളിറ്റിയിൽ തൃപ്തരാണ്. 

സബ്സ്ക്രൈബേഴ്സിന് മികച്ച സേവനങ്ങൾ നൽകുന്നത് തുടർന്നാൽ എയർടെൽ (Airtel) രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായി എയർടെൽ മാറും. ഒരേ നിരക്കിൽ വ്യത്യസ്ത ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകൾ എയർടെലും ജിയോയും ഓഫർ ചെയ്യുന്നുണ്ട്. അക്കൂട്ടത്തിലുള്ള പ്ലാനുകളിൽ ഒന്നാണ് 2,999 രൂപയുടെ ഓഫർ. ജിയോ ഓഫർ ചെയ്യുന്ന 2,999 രൂപയുടെ പ്ലാൻ ഡെയിലി 2.5GB ഡാറ്റ നൽകുന്നു. എയർടെലി (Airtel)ന്റെ 2,999 രൂപ പ്ലാൻ ദിവസവും 2GB ഡാറ്റയും ഓഫർ ചെയ്യുന്നുണ്ട്. ഈ പ്രീപെയ്ഡ് പ്ലാനുകളെക്കുറിച്ച് കൂടുതൽ അറിയുക (Jio VS Airtel).

2,999 രൂപയുടെ ജിയോ പ്ലാൻ

365 ദിവസമാണ് ഈ ജിയോ(Jio) പ്ലാനിന്റെ വാലിഡിറ്റി. എന്നാൽ 23 ദിവസത്തെ അധിക വാലിഡിറ്റിയും യൂസേഴ്സിന് ലഭിക്കും. ഡെയിലി 2.5GB  വീതം ആകെ 912.5GB  ഹൈ-സ്പീഡ് ഡാറ്റയും 2,999 രൂപയുടെ ജിയോ പ്ലാൻ ഓഫർ ചെയ്യുന്നു. 75 ജിബി അധിക ഡാറ്റയും അൺലിമിറ്റഡ് 5G  ആക്സസും ജിയോ സിനിമ, ജിയോ ടിവി, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൌഡ് സബ്സ്ക്രിപ്ഷനുകളും പ്ലാനിനൊപ്പമുണ്ട്.

2,999 രൂപയുടെ എയർടെൽ പ്ലാൻ

എയർടെലിന്റെ 2GB ഡെയിലി ഡാറ്റ പ്ലാനുകളിൽ ഏറ്റവും നിരക്ക് കൂടിയ ഓഫറിന് 365 ദിവസമാണ് വാലിഡിറ്റി നൽകുന്നത്. ദിവസവും 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയ്സ് കോളുകളും മറ്റ് ചില ആനുകൂല്യങ്ങളും 2,999 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നു. അൺലിമിറ്റഡ് 5G ആക്സസ്, അപ്പോളോ 24|7 സർക്കിൾ, ഫ്രീ ഹലോ ട്യൂൺസ്, ഫ്രീ വിങ്ക് മ്യൂസിക് ആക്സസ് എന്നിവയാണ് പ്ലാനിനൊപ്പമുള്ള അധിക ആനുകൂല്യങ്ങൾ.

Connect On :