Jio Rs 299 Plan
മുകേഷ് അംബാനിയുടെ ഉടമസ്ഥതിയുള്ള ടെലികോം കമ്പനിയാണ് Reliance Jio. അൺലിമിറ്റഡായി ഇന്റർനെറ്റും കോളിങ്ങും ആസ്വദിക്കാനുള്ള ഇന്ത്യൻ വരിക്കാരുടെ ആരംഭം ജിയോയിൽ നിന്നായിരുന്നു. ഇപ്പോൾ ജിയോ രാജ്യത്ത് സേവനം തുടങ്ങി 9 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്.
ഇപ്പോഴിതാ റിലയൻസ് ജിയോ കിടിലനൊരു പ്രീ പെയ്ഡ് പാക്കേജ് അവതരിപ്പിച്ചു. ബജറ്റ് വിലയിൽ വരുന്ന ജിയോ പ്ലാൻ സർക്കാർ ടെലികോം BSNL-നെ വരെ തോൽപ്പിക്കും! 299 രൂപയുടെ പുതിയ പ്ലാനിൽ അതിവേഗ ഡാറ്റയും ഫ്രീ റൂട്ടറും ലഭ്യമാണ്. എന്താണ് ഈ പ്ലാനെന്നും, പാക്കേജിന്റെ സവിശേഷതകളും നോക്കാം.
റിലയൻസ് ജിയോയുടെ കോർപ്പറേറ്റ് ജിയോഫൈ പ്ലാനുകളാണ് കമ്പനി പുറത്തിറക്കിയത്. സൗജന്യ പോർട്ടബിൾ റൂട്ടർ JioFi പാക്കേജിൽ നിന്ന് ലഭിക്കും. ഇത് കമ്പനി ബിസിനസ്, സംരഭകർക്ക് വേണ്ടി നൽകുന്ന പ്ലാനാണ്.
ജിയോയുടെ മൊബൈൽ ബ്രോഡ്‌ബാൻഡ് സേവനത്തിലൂടെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് പ്ലാനിലെ ആനുകൂല്യം പ്രയോജനപ്പെടുത്താം. ജിയോഫൈ കണക്ഷനെടുത്താൽ 299 രൂപ മുതൽ 399 രൂപ വരെയുള്ള പ്ലാനുകളിൽ റീചാർജ് ചെയ്യാം.
കോർപ്പറേറ്റ് ജിയോഫൈ വ്യക്തിഗത വൈഫൈ ഹോട്ട്‌സ്‌പോട്ട് തരുന്നു. ഇത് ഒരേസമയം 10 വൈഫൈ കണക്റ്റഡ് ഉപകരണങ്ങൾക്ക് സേവനം നൽകുന്നു.
ജിയോഫൈ 4G LTE നെറ്റ്‌വർക്കുകളിൽ പ്രവർത്തിക്കുന്നു. 150 Mbps വരെ ഡൗൺലോഡ് സ്പീഡും, 50 Mbps വരെ അപ്‌ലോഡ് സ്പീഡും പ്ലാൻ തരുന്നു. ആറ് മണിക്കൂർ തുടർച്ചയായി ഉപയോഗിക്കാൻ കഴിയുന്ന 2300 mAh ബാറ്ററി ഇതിലുണ്ട്.
ഇത് WPS അഥവാ വൈ-ഫൈ പ്രൊട്ടക്റ്റഡ് സെറ്റപ്പ് ഉപയോഗിച്ച് വൺ-ടച്ച് വൈ-ഫൈ കണക്ഷനെ പിന്തുണയ്ക്കുന്നു. ജിയോകോൾ ആപ്പ് വഴി 2G, 3G ഫോണുകളിൽ HD വോയ്‌സ് കോളിംഗും കോൺഫറൻസിംഗും ലഭിക്കുന്നതാണ്.
ബിസിനസുകള്‍, പ്രൊഫഷണലുകള്‍ എന്നിവരെ ആകര്‍ഷിക്കാനാണ് പ്ലാനുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. 299 രൂപയുടെ മാസ പ്ലാനിൽ സൗജന്യ ജിയോഫൈ റൂട്ടര്‍ കൂടി ലഭിക്കും. “യൂസ് ആൻഡ് റിട്ടേൺ” എന്ന അടിസ്ഥാനത്തിലാണ് ജിയോ റൂട്ടർ സൗജന്യമായി തരുന്നത്.
ഇതിൽ 150 എംബിപിഎസ് വരെ വേഗത്തിൽ ഡാറ്റ ആസ്വദിക്കാം. 50 എംബിപിഎസ് അപ്‌ലോഡ് സ്പീഡും ബജറ്റ് പ്ലാനിൽ നിന്ന് നേടാം.
എങ്കിലും ഉയർന്ന ഡാറ്റ വേണ്ടവർക്ക് ഇത് അനുയോജ്യമാകില്ല. വലിയ അളവിൽ ഇന്റർനെറ്റ് വേണ്ട, കുറഞ്ഞ ചെലവിൽ 10 ഡിവൈസുകൾ വരെ കണക്റ്റ് ചെയ്യണമെങ്കിൽ ഇത് ഗുണകരമാണ്. കൂടുതൽ ഡാറ്റ വേണ്ടവർക്ക് ബ്രോഡ്ബാൻഡ് സേവനം വേണമെങ്കിൽ ജിയോ എയര്‍ ഫൈബര്‍, ജിയോ ഫൈബര്‍ കണക്ഷനുകളെടുക്കാം.