Jio Plan: ഒറ്റ റീചാർജിൽ മൂന്ന് നമ്പറുകൾക്ക് നേട്ടം, Rs 449 പ്ലാൻ നിങ്ങളറിഞ്ഞില്ലേ?

Updated on 03-Oct-2025
HIGHLIGHTS

വെറും 449 രൂപയുടെ ഒറ്റ റീചാർജിൽ മൂന്ന് നമ്പറുകൾ ഉപയോഗിക്കാം

ഇതിനായി നിങ്ങൾ ജിയോയുടെ പോസ്റ്റ് പെയ്ഡ് പ്ലാനാണ് തെരഞ്ഞെടുക്കേണ്ടത്

പ്ലാനിൽ പരിധിയില്ലാത്ത കോളിംഗ് സേവനവും ലഭിക്കും

Jio Best Plan: നിങ്ങളുടെ വീട്ടിലെ എല്ലാവർക്കും ഒരൊറ്റ റീചാർജിലൂടെ റിലയൻസ് ജിയോ സേവനം കിട്ടും. എല്ലാവർക്കും ജിയോ സിം കാർഡുണ്ടെങ്കിൽ എല്ലാ മാസവും വെവ്വേറെ റീചാർജ് ചെയ്യേണ്ടതില്ല. ഈ പാക്കേജിൽ നിങ്ങൾക്ക് വീട്ടിലെ മൂന്ന് പേർക്കും കോളിങ് പോലുള്ള സേവനങ്ങൾ പ്രയോജനപ്പെടുത്താം.

ഇതിനായി അംബാനിയുടെ സ്വകാര്യ ടെലികോം ഏറ്റവും മികച്ച ഒരു പ്ലാൻ തരുന്നു. ഈ പ്ലാൻ ഉപയോഗിച്ച്, വെറും 449 രൂപയുടെ ഒറ്റ റീചാർജിൽ മൂന്ന് നമ്പറുകൾ ഉപയോഗിക്കാം.

എന്താണ് ഈ Jio Plan?

ഈ ജിയോ പ്ലാനൊരു ഫാമിലി പ്ലാനാണ്. 449 രൂപയുടെ ഫാമിലി പ്രീപെയ്ഡ് പ്ലാനിൽ എന്തൊക്കെയുണ്ടെന്ന് നിങ്ങൾ കരുതുന്നു?

ഇതിനായി നിങ്ങൾ ജിയോയുടെ പോസ്റ്റ് പെയ്ഡ് പ്ലാനാണ് തെരഞ്ഞെടുക്കേണ്ടത്. പ്രതിമാസം വെറും 449 രൂപയ്ക്ക് മൂന്ന് നമ്പറുകൾ ആക്ടിവേറ്റ് ചെയ്യാനുള്ള അവസരമാണിത്.

ഈ 449 രൂപ പ്ലാനിൽ നിങ്ങൾക്ക് 4ജി ഡാറ്റയും അൺലിമിറ്റഡ് 5G ഡാറ്റയും ലഭിക്കുന്നു. പോസ്റ്റ് പെയ്ഡ് പ്ലാനിലെ മികച്ച ആനുകൂല്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

Jio-449-plan.jpg

ജിയോ 449 രൂപ ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാനിന്റെ വിശദാംശങ്ങൾ

ജിയോയുടെ 449 രൂപ ഫാമിലി പോസ്റ്റ്‌പെയ്ഡിൽ ഒരു മാസം മുഴുവൻ കോളിംഗ് ലഭിക്കും. പ്ലാനിൽ പരിധിയില്ലാത്ത കോളിംഗ് സേവനവും ലഭിക്കും. ഈ പ്ലാൻ ആകെ 75 ജിബി ഡാറ്റയും ചേർത്തിരിക്കുന്നു.

ഡാറ്റ തീർന്നതിന് ശേഷം, ബില്ലിൽ 1 ജിബി ഡാറ്റയ്ക്ക് 10 രൂപ ഈടാക്കും. പ്ലാനിലെ നേട്ടം മൂന്ന് പേർക്ക് റീചാർജ് ആനുകൂല്യങ്ങൾ ആസ്വദിക്കാമെന്നതാണ്. പ്ലാൻ തിരഞ്ഞെടുക്കുന്നവർക്ക് ഇതിലേക്ക് മൂന്ന് സിമ്മുകൾ വരെ ചേർക്കാം.

പ്രൈമറി മെമ്പറല്ലാത്തവരായ കുടുംബാംഗങ്ങൾക്ക് 5 ജിബി അധിക ഡാറ്റയാണ് ജിയോ നൽകുന്നത്. പ്ലാനിൽ ഒരു മാസത്തേക്ക് പ്രതിദിനം 100 എസ്എംഎസ് സേവനവും ഉൾപ്പെടുത്തിയിരിക്കുന്നു.

ഈ പ്ലാൻ തെരഞ്ഞെടുക്കുന്നവർ ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം. ഈ പ്ലാനിൽ ചേരുന്ന കുടുംബാംഗങ്ങൾ ഓരോ സിമ്മിനും 150 രൂപ നൽകണം.

ഈ പോസ്റ്റ്‌പെയ്ഡ് പ്ലാൻ രണ്ട് മാസത്തെ ജിയോഹോം സബ്‌സ്‌ക്രിപ്‌ഷൻ തരുന്നു. 3 മാസത്തെ സൊമാറ്റോ ഗോൾഡ് സബ്‌സ്‌ക്രിപ്‌ഷനും ജിയോയിലുണ്ട്. അജിയോയിൽ നിന്ന് ഇളവും ഇതിൽ നിന്ന് ലഭിക്കും.

Also Read: BSNL 1 Month Plan: കേരള വരിക്കാർക്കായുള്ള Special പ്ലാൻ, Unlimited കോളിങ് കിട്ടാൻ ഇത്രയും ചെറിയ പ്ലാനോ?

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :