Jio Best Plan 2025
Jio Best Plan 2025: ബിഎസ്എൻഎല്ലിനെ അപേക്ഷിച്ച് ജിയോ വരിക്കാർക്ക് വില കൂടിയ റീചാർജ് പ്ലാനുകളാണുള്ളത്. എങ്കിലും ഫാസ്റ്റ് കണക്റ്റിവിറ്റി സേവനങ്ങളിൽ അംബാനിയുടെ കമ്പനിയെ മറികടക്കാൻ മറ്റ് ടെലികോമുകൾക്ക് സാധിക്കില്ല. ജിയോ വരിക്കാർക്ക് ദീർഘ വാലിഡിറ്റിയും ഭേദപ്പെട്ട റീചാർജ് നിരക്കുമുള്ള പ്ലാൻ നോക്കിയാലോ?
മുമ്പ് ജിയോ ഇത് ദീപാവലി ഓഫറായി പ്രഖ്യാപിച്ചിരുന്ന പ്ലാനാണ്. അന്ന് അജിയോ, EaseMyTrip, സ്വിഗ്ഗി ഓഫറുകളോടെയാണ് പ്ലാൻ അവതരിപ്പിച്ചത്. എന്നാലിപ്പോൾ പാക്കേജിൽ നിങ്ങൾക്ക് ഫ്രീയായി ജിയോഹോട്ട്സ്റ്റാർ സ്വന്തമാക്കാം.
ഈ ജിയോ പ്ലാനിലെ ബേസിക് ആനുകൂല്യങ്ങളും മികച്ചതാണ്. ഇതിൽ അൺലിമിറ്റഡ് കോളുകളും എസ്എംഎസ് ഓഫറുകളുമുണ്ട്. ആവശ്യത്തിന് ഡാറ്റയും അനുവദിച്ചിട്ടുള്ള പാക്കേജാണിത്. പ്ലാനിന്റെ ആനുകൂല്യങ്ങൾ പരിശോധിക്കാം.
90 ദിവസം വാലിഡിറ്റി വരുന്ന പ്ലാനിന് 900 രൂപയേക്കാൾ വില കുറവാണ്. ഈ ജിയോ പ്ലാനിന്റെ വില 899 രൂപയാണ്. ഈ പ്രീപെയ്ഡ് പ്ലാനിൽ നിങ്ങൾക്ക് 90 ദിവസത്തെ വാലിഡിറ്റി അനുവദിച്ചിരിക്കുന്നു. ദിവസേന 2 ജിബി ഹൈ-സ്പീഡ് ഡാറ്റയാണ് പാക്കേജിലുള്ളത്. അധികമായി 20ജിബി കൂടി ജിയോ തരുന്നുണ്ട്.
അതിനാൽ സിനിമ സ്ട്രീമിങ്ങും ഐപിഎല്ലും ഹൈ-സ്പീഡ് ബ്രൗസിങ്ങും ഗെയിമിങ്ങുമെല്ലാം ഇന്റർനെറ്റ് ഷോർട്ടേജില്ലാതെ കഴിച്ചുകൂട്ടാം.
പ്ലാനിൽ അൺലിമിറ്റഡ് കോളിങ്ങുണ്ട്. മിക്ക വരിക്കാരും കോളിങ് ആവശ്യത്തിനായണല്ലോ റീചാർജ് ചെയ്യുന്നത്. അങ്ങനെയുള്ളവർക്ക് അൺലിമിറ്റഡായി വോയിസ് കോളുകൾ ഇതിൽ കിട്ടും. പോരാത്തതിന് ഇതിൽ പ്രതിദിനം 100 എസ്എംഎസും ഉൾപ്പെടുന്നു. ഇതിൽ ജിയോ ട്രൂ 5G സംവിധാനം കൊടുത്തിരിക്കുന്നു. അതിനാൽ 5G പിന്തുണയ്ക്കുന്ന പ്രദേശത്ത് 5ജി സപ്പോർട്ടുള്ള ഫോണിൽ നിങ്ങൾക്ക് ഹൈ-സ്പീഡ് ഡാറ്റ ആസ്വദിക്കാം. 90 ദിവസത്തേക്ക് സൗജന്യമായി അൺലിമിറ്റഡ് 5G ജിയോ വരിക്കാർക്ക് ഉറപ്പാണ്.
ഈ ജിയോ പാക്കേജിൽ ഫ്രീയായി ജിയോഹോട്ട്സ്റ്റാർ ആസ്വദിക്കാം. ജിയോഹോട്ട്സ്റ്റാറിന്റെ മൊബൈൽ ആക്സസോ ടിവി ആക്സസോ നേടാവുന്നതാണ്. 90 ദിവസത്തേക്കാണ് ഈ ഒടിടി സബ്‌സ്‌ക്രിപ്‌ഷൻ. അതിനാൽ ഐപിഎൽ ലൈവായി നിങ്ങൾക്ക് ഈ പ്ലാനിലൂടെ ആസ്വദിക്കാം. 50 GB JioAICloud സർവ്വീസും ജിയോ ഉൾപ്പെടുത്തിയിട്ടുണ്ട്. ജിയോടിവിയുടെ സബ്‌സ്‌ക്രിപ്‌ഷനും കോംപ്ലിമെന്ററിയായി 899 രൂപ പാക്കേജിലൂടെ നേടാം. റിലയൻസ് ജിയോ അൺലിമിറ്റഡ് 5ജി പ്ലാനുകൾ അറിയാൻ, ക്ലിക്ക് ചെയ്യുക.
949 രൂപയുടെ ജിയോ പ്ലാനിലും ഫ്രീയായി ജിയോഹോട്ട്സ്റ്റാർ അനുവദിച്ചിരിക്കുന്നു. 84 ദിവസമാണ് പാക്കേജിലെ വാലിഡിറ്റി. അൺലിമിറ്റഡ് കോളിങ്ങും, 100 എസ്എംഎസ്സും, പ്രതിദിനം 2ജിബി ഡാറ്റയും ഇതിലുണ്ട്. 84 ദിവസത്തേക്ക് ജിയോഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷനും ഇതിലുണ്ട്.
Also Read: ദിവസം 5 രൂപ, ബിഎസ്എൻഎല്ലിനെ തകർക്കാൻ Airtel 365 ദിവസത്തേക്ക് തരുന്ന Budget Plan