Jio 70 Days Plan: 70 ദിവസത്തെ വാലിഡിറ്റി, അൺലിമിറ്റഡ് കോളിംഗും ഡാറ്റയും

Jio 70 Days Plan: 70 ദിവസത്തെ വാലിഡിറ്റി, അൺലിമിറ്റഡ് കോളിംഗും ഡാറ്റയും

കുറഞ്ഞ നിരക്കിൽ കൂടുതൽ വാലിഡിറ്റിയുള്ള റീചാർജ് പ്ലാനുകൾ അന്വേഷിക്കുന്നവർക്ക് Jio തരുന്ന മികച്ച ഓപ്ഷൻ ഏതാണെന്ന് അറിയണ്ടേ! 70 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്രീ പെയ്ഡ് പ്ലാനിൽ അതിവേഗ 5G സേവനം ഉൾപ്പെടെ ലഭിക്കുന്നു. ബഡ്ജറ്റ് ഒതുക്കി റീചാർജ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഈ പ്ലാൻ ഒരു മികച്ച ഓപ്ഷനാണ്. കുറഞ്ഞ ചിലവിൽ ദീർഘകാലത്തേക്ക് ടെൻഷൻ ഇല്ലാതെ ടെലികോം സേവനങ്ങൾ ആസ്വദിക്കാം.

Digit.in Survey
✅ Thank you for completing the survey!

ഇതിൽ സ്വകാര്യ ടെലികോം അൺലിമിറ്റഡ് വോയിസ് കോളിംഗും എസ്എംഎസ്സും ഡാറ്റയും നൽകുന്നു. ജിയോ ക്ലൗഡ് തുടങ്ങിയ അധിക സൗകര്യങ്ങളും ഈ പാക്കേജിലുണ്ട്. ദിവസം 10 രൂപ നിരക്കിൽ റീചാർജ് സേവനങ്ങൾ ജിയോ പ്ലാനിൽ ലഭിക്കുന്നു. റിലയൻസ് ജിയോയുടെ ഈ പ്ലാനിന്റെ കൂടുതൽ വിശദാംശങ്ങളും വില വിവരങ്ങളും പരിശോധിക്കാം.

Jio 70 ദിവസത്തെ പ്ലാൻ, വിശദാംശങ്ങൾ

28 ദിവസത്തെ പ്ലാനുകളെടുക്കുന്നവർക്ക് ഇടയ്ക്കിടെ റീചാർജ് ചെയ്യേണ്ടി വരും. എന്നാൽ രണ്ടര മാസത്തേക്കുള്ള പ്രീ പെയ്ഡ് പ്ലാനിൽ തുടർച്ചയായ റീചാർജ് ആവശ്യമില്ല. 70 ദിവസത്തെ വാലിഡിറ്റിയിൽ എല്ലാ ആനുകൂല്യങ്ങളും കൃത്യമായി ലഭിക്കുന്ന പ്ലാനാണിത്.

ദിവസം 10 രൂപ എന്ന നിരക്കിലാണെങ്കിലും ഇതിൽ ട്രൂ 5ജി, വോയിസ് കോളിങ് സേവനങ്ങളാണ് ലഭിക്കുന്നത്. റിലയൻലസ് ജിയോയുടെ 719 രൂപ പാക്കേജിനെ കുറിച്ചാണ് ഇവിടെ വിശദീകരിക്കുന്നത്. പ്ലാനിലെ ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന് വിശദമായി അറിയാം.

Also Read: 5500mAh ബാറ്ററി, 32MP ഫ്രണ്ട് ക്യാമറയും Motorola 5G വിലക്കിഴിവിൽ, പരിമിത കാലത്തേക്ക്!

Jio 719 Plan Benefits

ഈ 719 രൂപ പാക്കേജിലെ ടെലികോം സേവനങ്ങൾ താഴെ കൊടുക്കുന്നു. അൺലിമിറ്റഡ് ലോക്കൽ & എസ്ടിഡി വോയിസ് കോളുകളാണ് പാക്കേജിലുള്ളത്. പ്രതിദിനം 100 എസ്എംഎസ് സേവനങ്ങളും ജിയോ തരുന്നു. ഈ പാക്കേജിൽ 2 GB പ്രതിദിന ഡാറ്റ അനുവദിച്ചിരിക്കുന്നു.

jio

ഒരു 5G ഫോണും പ്രദേശത്ത് ജിയോ 5G നെറ്റ്‌വർക്കും ഉണ്ടെങ്കിൽ ലിമിറ്റില്ലാതെ 5G വേഗതയിൽ ഡാറ്റ ആസ്വദിക്കാനുമാകും. വർക്ക് ഫ്രം ഹോം ചെയ്യുന്നവർക്കും തുടർച്ചയായി വീഡിയോ സ്ട്രീമിങ് ചെയ്യുന്നവർക്ക്, വൈ-ഫൈ ഇല്ലാതെ ജിയോ പ്ലാൻ പ്രയോജനപ്പെടുത്താം.

Also Read: ക്യാമറയിൽ മാത്രമല്ല പവറിലും മാസ്സ്! നിങ്ങൾ അന്വേഷിച്ച Best Samsung Phones, 6000mAh ബാറ്ററി ബാക്കപ്പ്

  • വാലിഡിറ്റി: 70 ദിവസം
  • ഡാറ്റ: പ്രതിദിനം 2 GB
  • കോളിങ്: അൺലിമിറ്റഡ് കോളിംഗ
  • എസ്എംഎസ്: 100 SMS ദിവസേന

719 രൂപ പ്ലാനിലെ ബോണസ് ഓഫറുകൾ

719 രൂപ പ്ലാനിൽ കോംപ്ലിമെന്ററി ഓഫറുകളും ലഭ്യമാണ്. ജിയോ ടിവി, ജിയോ ഹോട്ട്സ്റ്റാർ, ജിയോക്ലൗഡ് എന്നീ എക്സ്ട്രാ ഓഫറുകളാണ് പാക്കേജിൽ ലഭിക്കുന്നത്. 35100 രൂപ വില വരുന്ന ഗൂഗിൾ ജെമിനി പ്രോ ആക്സസ് 719 രൂപ പാക്കേജിൽ ഫ്രീയായി ലഭിക്കും.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo