Jio 999 plan, Jio 98 days plan, best Jio prepaid plan 2025, Jio unlimited 5G plan, Jio plan with 98 days validity, Jio 999 vs old plans, Jio 999 2GB daily data, Jio recharge plans 2025, Jio unlimited calling plan, Jio prepaid recharge, Jio 5G unlimited plan,
Jio 98 Days Plan: 3 മാസത്തിൽ കൂടുതൽ വാലിഡിറ്റി ലഭിക്കുന്ന മികച്ച പ്രീ-പെയ്ഡ് പ്ലാൻ അറിഞ്ഞാലോ! 98 ദിവസം കാലാവധിയുള്ള പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. ഇതിൽ അൺലിമിറ്റഡ് 5ജിയും അൺലിമിറ്റഡ് കോളിങ് സേവനങ്ങളും ജിയോ വരിക്കാർക്ക് ഉറപ്പായും ലഭിക്കുന്നു. പ്ലാനിന്റെ വിശദാംശങ്ങൾ നോക്കാം.
ഒരു ദിവസത്തെ പ്ലാനിന്റെ ചെലവ് നോക്കിയാൽ 10.19 രൂപ മാത്രമാണ്. 2ജിബി ദിനംപ്രതി ഡാറ്റയായി കിട്ടും. ഇതിൽ ജിയോ വരിക്കാർക്ക് അൺലിമിറ്റഡ് 5G ആക്സസും ലഭിക്കും. ഈ പ്ലാനിൽ സൗജന്യ കോളിങ്ങും SMS, റോമിങ് ഓഫറുകളും ലഭിക്കും. Jio Cloud, ജിയോTV, ജിയോസിനിമ ആപ്പുകളിലേക്കും ആക്സസ് നേടാം.
5G കവർജുള്ള പ്രദേശങ്ങളിൽ 5G അൺലിമിറ്റഡായി അനുവദിച്ചിരിക്കുന്നു. 4ജി സപ്പോർട്ടുള്ള പ്രദേശങ്ങളിലും ഫോണുകളിലും 2ജിബി ഡാറ്റയും ആസ്വദിക്കാം. എല്ലാ നെറ്റ് വർക്കുകളിലേക്കും ഫ്രീ വോയ്സ് കോളിങ് ആക്സസ് നേടാം. ഇതിൽ രാജ്യത്തൊട്ടാകെ റോമിങ് സേവനങ്ങൾ ലഭിക്കും. 999 രൂപയുടെ ജിയോ പ്ലാനിലാണ് 98 ദിവസത്തെ കാലാവധി ഉൾപ്പെടുത്തിയിരിക്കുന്നത്.
മുമ്പ് റിലയൻസ് ജിയോ 84 ദിവസത്തെ വാലിഡിറ്റിയായിരുന്നു പാക്കേജിൽ നൽകിയത്. ഇതിൽ ദിവസേന 3 GB ഹൈ സ്പീഡ് ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോളുകളും നൽകിയിരുന്നു. ഇപ്പോൾ 999 രൂപ പ്ലാനിൽ 98 ദിവസമാക്കി വാലിഡിറ്റി മാറ്റി. എന്നാൽ പ്രതിദിന ഡാറ്റ 2ജിബിയായി. 2020 കൊവിഡ് കാലത്താണ് അംബാനി ടെലികോം കമ്പനി 999 രൂപ പാക്കേജ് ആദ്യമായി അവതരിപ്പിച്ചത്. ഇത് വർക് ഫ്രം ഹോം പ്ലാനായാണ് കമ്പനി പുറത്തിറക്കിയത്. കഴിഞ്ഞ വർഷം ജൂലൈയിലെ താരിഫ് പ്ലാൻ പുതുക്കിയ ശേഷമാണമ് വാലിഡിറ്റി കൂട്ടിയത്. എന്നാൽ ഇതിൽ ഡാറ്റ അളവ് കുറഞ്ഞിട്ടുണ്ട്.
84 ദിവസം പ്ലാനുമായി ഇപ്പോഴത്തെ പ്ലാൻ നോക്കിയാൽ ദിവസച്ചെലവ് കുറവ് പുതുക്കിയ പാക്കേജിലാണ്. അൺലിമിറ്റഡ് 5ജി പ്ലാനുകൾ അറിയാൻ, ക്ലിക്ക് ചെയ്യുക.
999 രൂപ വിലയുള്ള മറ്റ് പ്ലാനുകൾ നോക്കിയാലോ! 90 ദിവസത്തെ കാലാവധിയിൽ മറ്റൊരു പ്രീ-പെയ്ഡ് പ്ലാൻ ജിയോയിലുണ്ട്. 899 രൂപയാണ് ഈ ജിയോ പ്ലാനിന്റെ വില. ഇതിൽ ദിവസേനയുള്ള 2ജിബി ഡാറ്റ അനുവദിച്ചിരിക്കുന്നു. കൂടാതെ അധികമായി 20 ജിബി ഡാറ്റയും ലഭിക്കും.