Jio 859 rs plan
Jio 84 Days Plan: റിലയൻസ് ജിയോ വരിക്കാർക്ക് വേണ്ടിയുള്ള ഒരു കിടിലൻ പ്രീ-പെയ്ഡ് പ്ലാൻ അറിഞ്ഞാലോ! ദീർഘകാല വാലിഡിറ്റി തരുന്ന കിടിലൻ പാക്കേജാണിത്. ദിവസം 10 രൂപ നിരക്കിൽ കോളിങ്ങും ഡാറ്റയും മെസേജ് സേവനങ്ങളും ആസ്വദിക്കാം. ഈ പാക്കേജിൽ അടിപൊളി ഒടിടി ആക്സസും, ജിയോഗോൾഡ് ആക്സസും അനുവദിച്ചിരിക്കുന്നു.
ദിവസം 10.22 രൂപ നിരക്കിൽ മികച്ച ടെലികോം സേവനങ്ങൾ ആസ്വദിക്കാം. ഈ പ്രീപെയ്ഡ് പ്ലാനിന്റെ വില 859 രൂപയാണ്. പാക്കേജിൽ അൺലിമിറ്റഡ് കോളിങ്ങും, അൺലിമിറ്റഡ് ഡാറ്റയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ 859 രൂപ പ്ലാനിൽ ജിയോടിവി, ജിയോക്ലൌഡ്, ജിയോസിനിമ പോലുള്ള ജിയോയുടെ കോംപ്ലിമെന്ററി ഓഫറുകളും ലഭിക്കുന്നതാണ്. പാക്കേജിലെ ആനുകൂല്യങ്ങൾ വിശദമായി അറിയാം.
മൂന്ന് മാസത്തിലധികം റീചാർജ് ചെയ്യാനുള്ള സംവിധാനമാണ് ജിയോ 859 രൂപ പ്ലാനിലുള്ളത്. ഇതിൽ പ്രതിദിനം 2 GB ഹൈ-സ്പീഡ് ഡാറ്റ അംബാനിയുടെ ടെലികോം കമ്പനി തരുന്നു. വലിയ അളവിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവർക്ക് 2ജിബി 4ജി ഡാറ്റ വളരെ സൗകര്യപ്രദമാണ്. 5G കവറേജുള്ള പ്രദേശങ്ങളിൽ, 5G ഹാൻഡ്സെറ്റുള്ളവർക്ക് ട്രൂ 5ജി കിട്ടും. വളരെ സ്പീഡിൽ അൺലിമിറ്റഡായി പ്രതിദിന ഡാറ്റ ആസ്വദിക്കാം.
അതുപോലെ റിലയൻസ് ജിയോ പ്ലാനിൽ വോയിസ് കോളിങ് സംവിധാനങ്ങളുമുണ്ട്. ഇന്ത്യയിലെ ഏത് നെറ്റ് വർക്കിലേക്കും പരിധിയില്ലാതെ വോയിസ് കോളുകൾ ആസ്വദിക്കാം. പ്രതിദിനം 100 SMS ജിയോ 859 രൂപ പ്ലാനിൽ നിന്ന് നേടാം. ഇടയ്ക്കിടെ റീചാർജ് ചെയ്യാൻ മെനക്കെടാത്തവർക്ക് ഈ പ്ലാൻ അനുയോജ്യമാണ്.
ഇതിൽ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ആക്സസും നേടാം. മൊബൈൽ, ടിവി സബ്സ്ക്രിപ്ഷൻ ഇതിൽ സ്വന്തമാക്കാം. +91-8010000524 എന്ന നമ്പരിലേക്ക് മിസ്ഡ് കോൾ നൽകിക്കൊണ്ട് ജിയോ ഗോൾഡിന് 2 ശതമാനം ഡിസ്കൌണ്ട് ലഭിക്കും. അജിയോ, സൊമാറ്റോ, ഈസ്മൈട്രിപ്പ്, ജിയോസാവൻ ഓഫറുകളും പാക്കേജിൽ നേടാം.
ഈ 859 രൂപ പ്ലാനിനെ പോലെ വേറെയും 84 ദിവസ പ്ലാനുകളുണ്ട്. 949 രൂപയ്ക്കും, 1029 രൂപയ്ക്കും, 1049 രൂപയ്ക്കും ജിയോയിൽ പ്ലാനുകളുണ്ട്. നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ഉൾപ്പെടുന്ന 1799 രൂപ പാക്കേജിലും ഇതേ വാലിഡിറ്റിയാണുള്ളത്. 4ജി വരിക്കാർക്ക് 84 ദിവസത്തേക്ക് ബൾക്ക് ഡാറ്റ ലഭിക്കാൻ 1199 രൂപ പ്ലാൻ ഉപയോഗിക്കാം. 5ജി പ്ലാനുകൾ അറിയാൻ, ക്ലിക്ക് ചെയ്യുക.