Jio 84 Days Plan
Jio 84 Days Plan: 450 രൂപയ്ക്ക് താഴെ കിടിലനൊരു പ്രീ-പെയ്ഡ് പ്ലാൻ നോക്കിയാലോ? ഇത്രയും തുച്ഛ വിലയ്ക്ക് Mukesh Ambani-യുടെ ടെലികോം കമ്പനിയിൽ Unlimited സേവനങ്ങൾ തരുന്ന ഒരു പ്ലാനുണ്ടോ എന്നത് അതിശയകരമാണ്. 84 ദിവസത്തേക്കുള്ള മികച്ച പ്ലാനാണിത്. ഈ പാക്കേജിൽ അൺലിമിറ്റഡ് കോളിങ്, എസ്എംഎസ് സേവനങ്ങൾ ഉൾപ്പെടുന്നു.
വെറും 5 രൂപ മാത്രമാണ് ഈ റിലയൻസ് ജിയോ പാക്കേജിലുള്ളത്. 3 മാസത്തിന് അടുപ്പിച്ച് ഇതിന് കാലയളവുണ്ട്. അൺലിമിറ്റഡ് കോളുകൾ ഇതിലുണ്ട്. ഇതിൽ അംബാനി കമ്പനി അടിപൊളി എസ്എംഎസ് ഓഫറുകളും തരുന്നു. പ്ലാനിന്റെ വിലയും ആനുകൂല്യങ്ങളും മനസിലാക്കാം.
ഈ പ്ലാനിൽ എല്ലാ നെറ്റ് വർക്കുകളിലേക്കും വോയിസ് കോളുകൾ അൺലിമിറ്റഡായി ലഭിക്കുന്നതാണ്. ഇതിൽ ഇൻകമിങ്, ഔട്ട്ഗോയിങ് കോളുകൾക്ക് നിയന്ത്രണമില്ല. 84 ദിവസത്തേക്ക് മൊത്തമായി ആകെ 1000 എസ്എംഎസ് ഓഫറുകളും ആസ്വദിക്കാം. എന്നാൽ ഈ പ്ലാനിൽ ഡാറ്റ ഉൾപ്പെടുത്തിയിട്ടില്ല. പാക്കേജിൽ അംബാനി JioTV, ജിയോ എഐ ക്ലൌഡ് എന്നീ സേവനങ്ങളും നൽകുന്നു.
ഇത് ജിയോയുടെ കോളിങ്ങിന് മാത്രമുള്ള പ്ലാനാണ്. ഈ പ്ലാൻ ശരിക്കും വീട്ടിൽ വൈ-ഫൈ സേവനമുള്ളവർക്കാണ് കൂടുതൽ പ്രയോജനം ചെയ്യുന്നത്. ബേസിക് ഫോൺ ഉപയോഗിക്കുന്നവർക്കും ജിയോയുടെ 448 രൂപ പ്ലാൻ അനുയോജ്യമാണ്.
സാധാരണ ഇത്രയും വിലക്കുറവിൽ അംബാനി കമ്പനിയിൽ നിന്ന് പ്ലാൻ ലഭിക്കാറില്ല. എന്നാൽ സാധാരണക്കാരന് ഇണങ്ങുന്ന മികച്ച പ്ലാനാണിത്. ഫീച്ചർ ഫോണിൽ ജിയോ ഉപയോഗിക്കുന്നവർക്കും, വീട്ടിൽ വൈ-ഫൈ കണക്ഷനുള്ളവർക്കും നെറ്റില്ലാതെ ടെലികോം സേവനങ്ങൾ ആസ്വദിക്കാമല്ലോ!
448 രൂപയുട ജിയോ പ്ലാനിന് സമാനമായി ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിലുള്ളത് 485 രൂപയുടെ പാക്കേജാണ്. 485 രൂപയുടെ പ്ലാനിൽ പ്രതിദിനം 2GB ഡാറ്റ നേടാം. അൺലിമിറ്റഡ് കോളുകൾ, 100 എസ്എംഎസ് ഇതിലുണ്ട്. ഡാറ്റ ആവശ്യമുള്ള ഉപയോക്താക്കൾക്ക് ബിഎസ്എൻഎൽ പ്ലാൻ കൂടുതൽ വിലക്കുറവുള്ള ഓപ്ഷനാണ്.
ജിയോ 448 രൂപ പ്ലാനിന് സമാനമായി എയർടെൽ തരുന്ന പ്ലാനിനെ കുറിച്ച് അറിയണ്ടേ! 84 ദിവസത്തേക്ക് അൺലിമിറ്റഡ് വോയിസ് കോളുകളും, 900 എസ്എംഎസും ഇതിലുണ്ട്. ഈ എയർടെൽ പാക്കേജിന് 469 രൂപയാണ് വിലയാകുന്നത്.
Also Read: iPhone 17 വന്നു, iPhone 16 കിടിലൻ സെറ്റുകൾ പുറത്താക്കി! ആപ്പിൾ നിർത്തലാക്കിയ മോഡലുകൾ അറിയണ്ടേ…