jio 70 days plan
മാസാവസാനം റീചാർജ് തീരുന്നത് ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് Jio തരുന്ന മികച്ച പ്ലാനിനെ കുറിച്ച് അറിയണ്ടേ! കുറഞ്ഞ ചിലവിൽ കൂടുതൽ വാലിഡിറ്റിയും അൺലിമിറ്റഡ് 5ജി സൗകര്യവും ലഭിക്കുന്ന പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. 70 ദിവസത്തെ വാലിഡിറ്റിയാണ് അംബാനിയുടെ റിലയൻസ് ജിയോ തരുന്നത്. കേരളത്തിലെ ജിയോ ഉപയോക്താക്കൾക്ക്, പ്രത്യേകിച്ച് മികച്ച 5ജി കവറേജ് ഉള്ള ഇടങ്ങളിൽ 5ജി പ്ലസ് ആക്സസ് ചെയ്യാം. ഈ പ്രീ പെയ്ഡ് പ്ലാനിന്റെ ആനുകൂല്യങ്ങളും നേട്ടങ്ങളും വിശദമായി അറിയാം.
കൃത്യം 70 ദിവസം വാലിഡിറ്റിയാണ് റിലയൻസ് ജിയോ തരുന്നു. ഈ പാക്കേജിൽ നിങ്ങൾക്ക് കോളിങ്, ഡാറ്റ, എസ്എംഎസ് സേവനങ്ങൾ ലഭിക്കുന്നു. ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത ലോക്കൽ, എസ്ടിഡി (STD) കോളുകൾ ഇതിൽ അനുവദിച്ചിരിക്കുന്നു. ജിയോ പാക്കേജിൽ പ്രതിദിനം 100 സൗജന്യ എസ്എംഎസ് സേവനങ്ങൾ ലഭ്യമാണ്.
ഇതിൽ അൺലിമിറ്റഡായി ട്രൂ 5ജി ഇന്റർനെറ്റ് വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ 5ജി കവറേജുള്ള പ്രദേശത്താണെങ്കിൽ, ഡാറ്റ പരിധിയില്ലാതെ ഇന്റർനെറ്റ് ഉപയോഗിക്കാനാകും. 2GB ഹൈ-സ്പീഡ് 4ജി ഡാറ്റയും 4ജി ഫോൺ ഉപയോഗിക്കുന്നവർക്ക് ആക്സസ് ചെയ്യാം. പ്ലാനിന്റെ വില 719 രൂപയാണ്.
Also Read: എത്ര നേരം വേണേലും ഉപയോഗിക്കാം, ചാർജ് തീരാത്ത 7600mAh iQOO 15R എത്താറായി
719 രൂപയുടെ പ്ലാനിൽ ഏറ്റവും മികച്ച കാലാവധി ലഭിക്കുന്നു. ഇതിലെ ദിവസച്ചെലവ് 10 രൂപയാണ്. സിനിമകളും വെബ് സീരീസുകളും ലൈവ് സ്പോർട്സുകളും ലഭിക്കുന്ന ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ആക്സസ് ചെയ്യാം. നിങ്ങളുടെ ഫയലുകളും ഫോട്ടോകളും സുരക്ഷിതമായി സൂക്ഷിക്കാൻ ജിയോ എഐക്ലൗഡ് ആക്സസ് ചെയ്യാനാകും. 50 GB സ്റ്റോറേജ് ആക്സസാണ് ഇങ്ങനെ ലഭിക്കുന്നത്.
Also Read: എത്ര നേരം വേണേലും ഉപയോഗിക്കാം, ചാർജ് തീരാത്ത 7600mAh iQOO 15R എത്താറായി
35100 രൂപ വില വരുന്ന ഗൂഗിളിന്റെ ജെമിനി പ്രോ ആക്സസും ഒരു വർഷത്തേക്ക് ഫ്രീയായി ലഭിക്കുന്നു. ഏകദേശം ഇതേ വാലിഡിറ്റി വരുന്ന മറ്റ് ജിയോ പ്ലാനുകൾ കൂടി പരിശോധിക്കാം.
749 രൂപയുടെ ജിയോ പ്ലാനും ഏകദേശം ഇതേ വാലിഡിറ്റി വരുന്നു. 72 ദിവസമാണ് ഇതിന് വാലിഡിറ്റി. 859 രൂപയ്ക്കും ജിയോ പ്ലാനുണ്ട്. 84 ദിവസമാണ് ഇതിൽ വരുന്ന കാലാവധി.