Jio വരിക്കാർക്ക് ഷോക്ക്! 195 രൂപ പ്ലാനിൽ അപ്രതീക്ഷിത തിരിച്ചടി

IPL 2026, പുത്തൻ സിനിമാ റിലീസുകളുടെ ആവേശത്തിനിടെ Jio വരിക്കാർക്ക് അപ്രതീക്ഷിത തിരിച്ചടി! 195 രൂപയുടെ ക്രിക്കറ്റ് ഡാറ്റ പ്ലാനിന്റെ ദീർഘകാല വാലിഡിറ്റി വെട്ടിക്കുറച്ചു. മുന്നറിയിപ്പൊന്നും കൂടാതെ, നിശബ്ദമായാണ് സ്വകാര്യ കമ്പനി ഒരു മാസത്തിലേക്ക് പ്രീ പെയ്ഡ് പ്ലാൻ ചുരുക്കിയത്. ബൾക്ക് ഡാറ്റയും ഫ്രീ ജിയോഹോട്ട്സ്റ്റാറും ഉൾപ്പെടുന്ന പാക്കേജായിരുന്നു ഇത്. പ്ലാനിന്റെ കാലാവധിയിൽ കമ്പനി വരുത്തിയ മാറ്റം ശരിക്കും വരിക്കാർക്ക് ഷോക്കായിട്ടുണ്ട്. 195 രൂപ പ്ലാനിന്റെ ആനുകൂല്യങ്ങളും മാറ്റങ്ങളും വിശദമായി അറിയാം.

Jio 195 രൂപ പ്ലാനിൽ തിരിച്ചടി!

റിലയൻസ് ജിയോ 195 രൂപയുടെ ക്രിക്കറ്റ് ഡാറ്റ പായ്ക്കിൽ വാലിഡിറ്റി അളവിലാണ് മാറ്റം വരുത്തിയത്. നേരത്തെ 90 ദിവസം ലഭിച്ചിരുന്ന പ്ലാനിന് ഇപ്പോൾ 30 ദിവസം മാത്രമാണ് വാലിഡിറ്റി. ഇത് ശരിക്കും ദീർഘകാല പ്ലാനുകൾ നോക്കുന്നവർക്ക് തിരിച്ചടിയായിരിക്കുന്നു.

അതും മുൻകൂട്ടി പ്രഖ്യാപനങ്ങളൊന്നുമില്ലാതെയാണ് അംബാനി പ്ലാനിൽ മാറ്റം വരുത്തിയത്. വീട്ടിൽ വൈ-ഫൈ കണക്ഷനില്ലാത്തവരും, ക്രിക്കറ്റ് പ്രേമികളും ആശ്രയിച്ച മികച്ച പാക്കേജുകളിലൊന്നായിരുന്നു ഇത്.

ഇങ്ങനെ വാലിഡിറ്റിയിൽ വ്യത്യാസം വരുമ്പോൾ ആനുകൂല്യങ്ങളും മാറുമോ? ഈ ക്രിക്കറ്റ് പ്ലാനിനെ ഏറ്റവും പുതിയ വാലിഡിറ്റിയിലൂടെ വിശദമായി മനസിലാക്കാം.

Rs 195 Cricket Data Plan: പുതിയ ആനുകൂല്യങ്ങൾ

Created Using AI

പ്ലാനിലെ വാലിഡിറ്റി കുറഞ്ഞാലും ആനുകൂല്യങ്ങൾ മാറ്റമില്ലാതെ തുടരുന്നു. ജിയോ 195 പ്ലാനിൽ വാലിഡിറ്റിയിലുടനീളം 15 ജിബി ഇന്റർനെറ്റ് പാക്കേജായിരുന്നു അനുവദിച്ചത്. പുതുക്കിയ പായ്ക്ക് പ്രകാരം, ഒരു മാസത്തേക്ക് ഇനി ആകെ 15 ജിബി ഡാറ്റ ലഭിക്കും. ഈ ഡാറ്റ ക്വാട്ട കാലിയായാൽ വരിക്കാർക്ക് 64 കെബിപിഎസ് കുറഞ്ഞ വേഗതയിൽ ഇന്റർനെറ്റ് ആക്‌സസ് ചെയ്യാം. എന്നാൽ ഇങ്ങനെയുള്ളത് 5ജി സ്പീഡിൽ ലഭിക്കുന്ന ഇന്റർനെറ്റല്ല.

Also Read: 200MP ക്വാഡ് ക്യാമറ Samsung മുതുക്ക് ഫ്ലാഗ്ഷിപ്പ്, ആമസോണിൽ 21,000 രൂപ കൂടുതൽ ലാഭിക്കാം!

ഡാറ്റ ലഭിക്കുന്ന വാലിഡിറ്റിയിലാണ് കുറവെങ്കിലും, ജിയോഹോട്ട്സ്റ്റാർ കാലാവധിയിൽ മാറ്റമില്ല. ഉപയോക്താക്കൾക്ക് 90 ദിവസത്തേക്ക് സൗജന്യ ജിയോഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ പാക്കേജിലൂടെ ആസ്വദിക്കാം. ഇപ്പോൾ നടക്കുന്ന ഐപിഎൽ മത്സരങ്ങളും വിഷു സ്പെഷ്യൽ റിലീസുകളും മലയാളികളുടെ പ്രിയപ്പെട്ട പരമ്പരകളും ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്നു. ഇത് 3 മാസക്കാലയളവിലേക്ക് ഫ്രീയായി ലഭ്യമാകുന്നു.

എന്നാൽ ശ്രദ്ധിക്കേണ്ടത് ഈ റിലയൻസ് ജിയോ പാക്കേജ് ഡാറ്റയ്ക്ക് വേണ്ടി മാത്രമുള്ളതാണ്. ഇതിൽ സ്വകാര്യ ടെലികോം വോയ്‌സ് കോളുകളോ എസ്എംഎസ് ആനുകൂല്യങ്ങളോ ഉൾപ്പെടുത്തിയിട്ടില്ല.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :