200MP ക്വാഡ് ക്യാമറ Samsung മുതുക്ക് ഫ്ലാഗ്ഷിപ്പ്, ആമസോണിൽ 21,000 രൂപ കൂടുതൽ ലാഭിക്കാം!

200MP ക്വാഡ് ക്യാമറ Samsung മുതുക്ക് ഫ്ലാഗ്ഷിപ്പ്, ആമസോണിൽ 21,000 രൂപ കൂടുതൽ ലാഭിക്കാം!

സാംസങ്ങിന്റെ ഏറ്റവും പവർഫുൾ ഫ്ലാഗ്ഷിപ്പ്, മുതുക്ക് സ്മാർട്ട് ഫോൺ വാങ്ങണമെന്ന് വളരെ കാലമായി ആലോചിക്കുന്നുണ്ടോ? എങ്കിൽ Samsung Galaxy S24 Ultra 5G ഇപ്പോൾ വമ്പൻ വിലക്കിഴിവിൽ വാങ്ങിക്കാം. സാംസങ് 5ജിയ്ക്ക് ആമസോണിൽ നിങ്ങൾക്കായി ഒരു വമ്പൻ സർപ്രൈസ് ഒളിഞ്ഞിരിക്കുന്നു. 12 ജിബി റാം സപ്പോർട്ട് ചെയ്യുന്ന സാംസങ് ഗാലക്സി എസ്24 അൾട്രാ ഫോണിന്റെ വില ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തി. അതും ഫ്ലിപ്കാർട്ടിലെ വിലയേക്കാൾ 21,000 രൂപയുടെ ഞെട്ടിക്കുന്ന വ്യത്യാസം ആമസോൺ ഇന്ത്യ ഓഫർ ചെയ്യുന്നു. ആകർഷകമായ എക്സ്ചേഞ്ച് ഡീലും ആമസോൺ പേ ഓഫറുകളും ആമസോൺ തരുന്നു.

Digit.in Survey
✅ Thank you for completing the survey!

സ്മാർട്ട് ഫോണുകളിലെ രാജാക്കന്മാരാണ് സാംസങ്ങിന്റെ S സീരീസിലെ മോഡലുകൾ. Galaxy S25 Ultra, Galaxy S26 Ultra ഫ്ലാഗ്ഷിപ്പുകൾ ഇതിന് ശേഷം അവതരിപ്പിച്ചെങ്കിലും ഇപ്പോഴും എസ്24 അൾട്രാ മോഡലുകൾക്ക് ഡിമാൻഡ് കുറഞ്ഞിട്ടില്ല. സാംസങ് AI, S-Pen, 200 മെഗാപിക്സൽ ക്യാമറ, ProVisual എഞ്ചിൻ സപ്പോർട്ട് ഫോട്ടോഗ്രാഫി തുടങ്ങിയ ഫീച്ചറുകളുള്ള ഫോണാണിത്. ആമസോണിലെ ഈ കുറഞ്ഞ വിലയെ കുറിച്ചും, സാംസങ് എസ്24 അൾട്രായുടെ സവിശേഷതകളും വിശദമായി അറിയാം.

samsung galaxy s24 ultra 5g price deal amazon

12GB, 256GB ഇന്റേണൽ സ്റ്റോറേജുള്ള സാംസങ് ഫ്ലാഗ്ഷിപ്പ് ഹാൻഡ്സെറ്റാണിത്. 1,34,999 രൂപയ്ക്കാണ് ഗാലക്സി S24 അൾട്രാ വാങ്ങിക്കാം. ടൈറ്റാനിയം ഗ്രേ നിറത്തിലുള്ള സാംസങ് ഫ്ലാഗ്ഷിപ്പിന് ഫ്ലിപ്കാർട്ടിൽ 1,19,999 രൂപയാകുന്നു. 98,999 രൂപയ്ക്ക് സ്മാർട്ട് ഫോൺ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.

2969 രൂപയുടെ കിഴിവ് ആമസോൺ പേ ICICI Bank കാർഡിലൂടെ നേടാം. ഇങ്ങനെ ഗാലക്സി എസ്25 അൾട്രായ്ക്ക് 96000 രൂപ റേഞ്ചിൽ വാങ്ങിക്കാവുന്നതാണ്. ഈ മുതുക്ക് ഫോണിന് 47,500 രൂപയുടെ എക്സ്ചേഞ്ച് ഡീലും ലഭ്യമാണ്. നിങ്ങളുടെ പക്കൽ ഇപ്പോഴുള്ള ഫോൺ അത്യാവശ്യം പ്രീമിയം ഫോണും, മികച്ച നിലവാരമുള്ളതുമാണെങ്കിൽ ഇത്രയും വലിയ എക്സ്ചേഞ്ച് ഡീൽ പ്രയോജനപ്പെടുത്താനാകും.

Samsung Galaxy S24 Ultra

നിലവിൽ സാംസങ് ഒരു തരത്തിലുള്ള ബാങ്ക് ഓഫറും തരുന്നില്ല. എങ്കിലും ഇഎംഐ, നോ കോസ്റ്റ് ഇഎംഐ ഡീലും ലഭ്യമാണ്. 3,481 രൂപയുടെ EMI, 2580 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഓഫറും ആമസോൺ തരുന്നു. ഇത് ഇ കൊമേഴ്സ് സൈറ്റിന്റെ പരിമിതകാല ഓഫറാണ്.

Also Read: ഫ്ലിപ്കാർട്ടിൽ മാത്രം ഈ ഓഫർ! 200MP ക്യാമറ Samsung Edge സ്മാർട്ട് ഫോൺ 30000 രൂപ ലാഭത്തിൽ

സാംസങ് ഗാലക്സി S24 അൾട്രാ 5ജി സവിശേഷതകൾ

ഗാലക്സി എഐ സപ്പോർട്ടുള്ള ഫ്ലാഗ്ഷിപ്പ് ഫോണാണിത്. പവർഫുൾ ബാറ്ററിയും പ്രീമിയം പ്രോസസറും ഉൾപ്പെടുത്തിയിട്ടുള്ള ഫോണാണിത്. സാംസങ് ഗാലക്സി S24 അൾട്രായുടെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.

  1. ഡിസ്പ്ലേ: സാംസങ് ഗാലക്‌സി എസ് 24 അൾട്രാ ഫോണിന് 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ട്. ഇത് 6.8 ഇഞ്ച് QHD+ ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേയിലാണ് നിർമിച്ചിരിക്കുന്നത്. സ്മാർട്ട് ഫോൺ സ്ക്രീനിന് ഗൊറില്ല ഗ്ലാസ് ആർമർ പ്രൊട്ടക്ഷനും കൊടുത്തിരിക്കുന്നു.
  2. ക്യാമറ: ക്വാഡ് റിയർ ക്യാമറ യൂണിറ്റിലൂടെ മികവുറ്റ ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് ഉറപ്പിക്കാവുന്ന ഫോണാണിത്. ഇതിൽ 200MP മെയിൻ സെൻസർ, 12MP അൾട്രാ-വൈഡ്, ഡ്യുവൽ ടെലിഫോട്ടോ ലെൻസുമുണ്ട്. ഈ ടെലിഫോട്ടോ സെൻസറുകൾ 3x, 5x ഒപ്റ്റിക്കൽ സൂം പിന്തുണയ്ക്കുന്നു. സ്മാർട്ട് ഫോണിൽ 12MP ഫ്രണ്ട് ക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്നു.
  3. പ്രോസസർ: 12 ജിബി റാമുമായി ജോടിയാക്കിയ ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ആണ് ഫോണിലെ പ്രോസസർ. ഇത് ഗെയിമിംഗ്, മൾട്ടിടാസ്കിംഗ്, പ്രീമിയം എഐ എക്സ്പീരിയൻസിന് മികച്ചതാണ്.
  4. ബാറ്ററി: 45W വയർഡ് ചാർജിംഗും വയർലെസ് ചാർജിംഗ് സപ്പോർട്ടുമുള്ള സ്മാർട്ട് ഫോണാണിത്. ഈ സാംസങ് ഫ്ലാഗ്ഷിപ്പിൽ കമ്പനി 5,000mAh ബാറ്ററിയുടെ കരുത്ത് നൽകുന്നു.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo