സാധാരണക്കാരായ മൊബൈൽ ഉപയോക്താക്കൾക്ക് ഇന്നത്തെ റീചാർജ് പ്ലാനുകൾ ശരിക്കും ഭാരമാണ്. ജിയോയും എയർടെലും ഫ്ലാസ്റ്റ് സേവനങ്ങൾ തരുമ്പോഴും, അവരുടെ താരിഫ് വർധനയാണ് വില്ലനാകുന്നത്. എന്നാൽ Jio SIM ഉള്ളവർക്ക് ആശ്വസിക്കാൻ ചില റീചാർജ് പ്ലാനുകളും ലഭ്യമാണ്. കുറഞ്ഞ ചിലവിൽ അൺലിമിറ്റഡ് കോളുകളും ഡാറ്റയും ലഭിക്കുന്ന മാസ പ്ലാനുകൾ നോക്കുന്നവർക്കായി ജിയോ നൽകുന്ന രണ്ട് മികച്ച ഓപ്ഷനുകളെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്.
Survey123 രൂപയുടെയും 189 രൂപയുടെയും മാസ പ്ലാനുകളിലെ വ്യത്യാസങ്ങൾ എന്തൊക്കെയാണ്? കൂടുതൽ ലാഭം നൽകുന്ന പ്ലാൻ ഏതാണ്? ഈ രണ്ട് റീചാർജ് പ്ലാനുകളുടെയും ആനുകൂല്യങ്ങളും വ്യത്യാസങ്ങളും പരിശോധിക്കാം.
Jio 123 Plan
ഈ ജിയോ പ്ലാനിൽ 28 ദിവസത്തെ സേവനം ലഭിക്കും. കൃത്യം ഒരു മാസമെന്ന് പറയാനാകില്ലെങ്കിലും 28 ദിവസം കാലാവധിയുണ്ട്. ഈ കാലാവധി മുഴുവൻ അൺലിമിറ്റഡ് വോയിസ് കോളിങ് സേവനം ലഭ്യമാകുന്നു. അതും എസ്ടിഡി, ലോക്കൽ കോളുകൾക്ക് നിയന്ത്രണമില്ല.
123 രൂപയുടെ പ്ലാനിൽ ഓരോ ദിവസവും 0.5GB ഡാറ്റയും അനുവദിച്ചിട്ടുണ്ട്. 28 ദിവസത്തേക്ക് ഇത് 14GB ആണെന്ന് പറയാം. ചെറിയ രീതിയിൽ ഇന്റർനെറ്റ് സേവനം ഉപയോഗിക്കുന്നവർക്ക്, ഉദാഹരണത്തിന് വാട്ട്‌സ്ആപ്പ്, ഗൂഗിൾ സേർച്ച്, ഓൺലൈൻ പേയ്മെന്റ് എന്നിവയ്ക്ക് മതിയാകുന്ന ഡാറ്റയാണിത്. കാലാവധിയിലുടനീളം 300 SMS സേവനവും ലഭ്യമാണ്. ഇതിൽ ജിയോടിവി, ജിയോ സാവൻ പോലുള്ള ഒടിടി ആക്സസും അനുവദിച്ചിട്ടുണ്ട്. ബേസിക് മൊബൈൽ ഉപയോഗിക്കുന്നവർക്കും 123 രൂപ പ്ലാൻ ലാഭമാണ്. ജിയോഫോൺ ഉപയോഗിക്കുന്നവർക്ക് തെരഞ്ഞെടുക്കാവുന്ന ഏറ്റവും ബജറ്റ് ഫ്രണ്ട്ലി റീചാർജ് പ്ലാനാണിത്.
Also Read: വെക്കേഷന് വീട്ടിൽ ഹോം തിയേറ്റർ! 65 ഇഞ്ച് Mini LED QLED TV കൾ ആമസോണിൽ പകുതി വിലയ്ക്ക്
ജിയോ 189 Plan
189 രൂപയുടെ പ്ലാനിന്റെ ഹൈലൈറ്റ് അൺലിമിറ്റഡ് വോയിസ് കോളുകളാണ്. പരിധിയില്ലാത്ത ലോക്കൽ, എസ്ടിഡി വോയ്‌സ് കോളുകൾ ഇതിൽ ലഭ്യമാണ്. ഇന്ത്യയിലുടനീളമുള്ള ഏത് നെറ്റ്‌വർക്കിലേക്കും റോമിംഗ് കോളുകൾക്കുള്ള ഓപ്ഷനുമുണ്ട്.

ഡാറ്റ അധികം ഉപയോഗിക്കുന്നവർക്കുള്ള പ്ലാനല്ല ഇത്. എന്നാലും 28 ദിവസത്തേക്ക് ആകെ 2 ജിബി അതിവേഗ ഡാറ്റ ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്രൗസിംഗ്, മെസേജിങ്, ഓൺലൈൻ പേയ്മെന്റ് എന്നിവയ്ക്കെല്ലാം ഇത് അനുയോജ്യമാകുന്നു. 189 രൂപയുടെ പ്രീ പെയ്ഡ് പ്ലാനിൽ 300 എസ്എംഎസുകളും ഇതിലുണ്ട്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile