Jio Recharge Plan
Jio Best Recharge Plan: ടെലികോം കമ്പനികൾ തങ്ങളുടെ റീചാർജ് പ്ലാനുകളിൽ തരുന്ന ആനുകൂല്യങ്ങൾ നോക്കിയാണ് പലരും പ്ലാൻ തെരഞ്ഞെടുക്കാറുള്ളത്. ഡാറ്റയും കോളുകളും മാത്രം നൽകുന്ന പ്ലാനുകളിൽ നിന്ന് വ്യത്യസ്തമായി ഒടിടി, ഓൺലൈൻ പർച്ചേസ് കൂപ്പണുകളുമുള്ള പ്ലാനുകളാണ് ടെലികോം കമ്പനികൾ അവതരിപ്പിക്കാറുള്ളത്. വെറുമൊരു പ്രീപെയ്ഡ് പ്ലാൻ എന്നതിലുപരി, ഒരു ലൈഫ്‌സ്റ്റൈൽ പാക്കേജാണ് ജിയോ 1028 രൂപ പ്ലാനിൽ അവതരിപ്പിച്ചത്.
പ്രതിദിനം 2 GB ഹൈ-സ്പീഡ് ഡാറ്റയും രണ്ടര മാസത്തെ വാലിഡിറ്റിയുമുള്ള പ്ലാനാണിത്. ഓൺലൈൻ ഫുഡ് ഓർഡർ ചെയ്യുന്നവർക്ക്, ഡെലിവറി ചാർജുകൾ ലാഭിക്കാൻ പറ്റിയ റീചാർജ് ഓപ്ഷനാണിത്. സാധാരണ പ്ലാനുകളിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും എക്സ്ട്രാ വേണമെന്ന് തോന്നിയാൽ ഈ ജിയോ പ്ലാൻ തെരഞ്ഞെടുക്കാം. 1028 രൂപയുടെ ജിയോ റീചാർജ് പ്ലാനിന് സമാനമായി എയർടെലോ, ബിഎസ്എൻഎല്ലിലോ ഒരു പ്ലാൻ ഓപ്ഷനുമില്ല.
ദീർഘകാല വാലിഡിറ്റിയും അൺലിമിറ്റഡ് ഡാറ്റ സേവനങ്ങളും കോളിങ് സേവനങ്ങളും ഒറ്റ പ്ലാനിൽ കിട്ടുമെന്നതാണ് നേട്ടം. 1028 രൂപ പാക്കേജിന്റെ ആനുകൂല്യങ്ങൾ വിശദമായി അറിയാം.
1028 രൂപ പ്ലാനിന്റെ ദിവസച്ചെലവ് 12 രൂപയാണ്. എന്നാൽ മികച്ച ടെലികോം സേവനങ്ങളും മറ്റാരും തരാത്ത കോംപ്ലിമെന്ററി ഓഫറുകളുമാണ് പ്ലാനിൽ ഉൾപ്പെടുന്നത്.
1028 രൂപയുടെ റീചാർജിൽ 84 ദിവസത്തെ വാലിഡിറ്റിയാണ് വരുന്നത്. 84 ദിവസം അൺലിമിറ്റഡ് കോളുകളും പ്രതിദിനം 2 ജിബി 4 ജി ഡാറ്റയുമാണ് പ്ലാനിൽ വരുന്നത്. ഇങ്ങനെ വാലിഡിറ്റിയിലുടനീളം ആകെ 168 ജിബി ഡാറ്റ ആസ്വദിക്കാം. ഈ പാക്കേജിൽ നിങ്ങൾക്ക് ജിയോ 5 ജി കവറേജ് ലഭ്യമാകുന്നു.
അൺലിമിറ്റഡ് 5ജി ഡാറ്റയും 1028 രൂപ പ്ലാനിലുണ്ട്. 5ജി സ്മാർട്ട്ഫോണുകളിൽ, 5ജി കവറേജുള്ള പ്രദേശങ്ങളിൽ ട്രൂ 5ജി ആസ്വദിക്കാം. ഇതിൽ സ്വകാര്യ ടെലികോം എസ്എംഎസ് സേവനങ്ങളും ഓഫർ ചെയ്യുന്നു. പ്രതിദിനം 100 സൗജന്യ എസ്എംഎസ് പ്ലാനിൽ ആസ്വദിക്കാം.
ഈ ജിയോ പ്രീ പെയ്ഡ് പ്ലാനിൽ മികച്ച ടെലികോം ഓഫറുകളും ലഭ്യമാണ്. സ്വിഗ്ഗി വൺ ലൈറ്റ് ആക്സസ് പ്ലാനിലുണ്ട്. ഇതിൽ നിങ്ങൾക്ക് ജിയോ ടിവി, ജിയോ ഹോട്ട്സ്റ്റാർ, ജിയോ ക്ലൗഡ് എന്നിവയിലേക്കുള്ള സൗജന്യ ആക്‌സസും ലഭിക്കുന്നു. പ്ലാനിൽ 50 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും അനുവദിച്ചിട്ടുണ്ട്.
ഗൂഗിൾ ജെമിനി പ്രോയുടെ ഒരു വർഷത്തെ ഫ്രീ സബ്സ്ക്രിപ്ഷനും ജിയോ പ്ലാനിലുണ്ട്. എഐ ഇമേജുകളും വീഡിയോകളും കൂടുതൽ ആശ്രയിക്കുന്നവർക്ക് പ്രോ ലെവലിൽ ജെമിനി ആക്സസ് ചെയ്യാനുള്ള സുവർണാവസരമാണിത്.
ജിയോയുടെ നേരെ എതിരാളിയാണ് ഭാരതി എയർടെൽ. ഏകദേശം ഇതേ വിലയിൽ വരുന്ന എയർടെൽ റീചാർജിന് 1199 രൂപയാകുന്നു. 84 ദിവസമാണ് കാലാവധി. ഇതിൽ അൺലിമിറ്റഡ് 5ജിയും അൺലിമിറ്റഡ് കോളിങ്ങും ലഭിക്കുന്നു. ജിയോയിൽ ക്യാഷ്ബാക്കും സ്വിഗ്ഗി ഓഫറുമാണെങ്കിൽ, എയർടെലിൽ ഗംഭീര ഒടിടിയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ പ്ലാനിൽ എയർടെൽ സോണിലിവ് ആക്സസും 20 മറ്റ് ഒടിടി സബ്സ്ക്രിപ്ഷനും തരുന്നു.