Vi extra data: ദിവസ ക്വാട്ട കൂടാതെ, Vi നിങ്ങൾക്ക് അധികമായി 5GB കൂടി തരും!

Updated on 11-Oct-2023
HIGHLIGHTS

299 രൂപയ്ക്ക് റീചാർജ് ചെയ്താൽ 28 ദിവസത്തേക്കുള്ള പാക്കേജാണ് ലഭിക്കുന്നത്

ദിവസേന 1.5GB ഡാറ്റയുമാണ് ഈ പ്ലാനിലുള്ളത്

ഇതിന് പുറമെ ഒരു അധിക ഡാറ്റ ഓഫറാണ് നിങ്ങൾക്ക് ലഭിക്കുക

അൺലിമിറ്റഡ് കോളുകൾ, ദിവസേന ആവശ്യത്തിന് ഇന്റർനെറ്റ് ഡാറ്റ ഒപ്പം ഫ്രീ SMS ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ… ഇവയെല്ലാം ലഭിക്കുന്ന Vodafone idea റീചാർജ് പ്ലാനിന് വരുന്ന ചെലവോ 300 രൂപ കടക്കില്ല. Vi അവതരിപ്പിച്ച ഈ പ്രീ- പെയ്ഡ് പ്ലാനിലൂടെ ഇപ്പോൾ വരിക്കാർക്ക് ഒരു എക്സ്ട്രാ ഓഫർ കൂടി ലഭിക്കുകയാണ്.

ഒരു മാസത്തേക്കുള്ള ബജറ്റ്- ഫ്രണ്ട്ലി പ്ലാനിൽ നിന്നും ഇന്റർനെറ്റ് അധികമായി, അതും ഫ്രീയായി ലഭ്യമാക്കാനുള്ള അവസരമാണ് വോഡഫോൺ- ഐഡിയ കൊണ്ടുവന്നിട്ടുള്ളത്.

Vodafone ideaയിൽ ഇനി എക്സ്ട്രാ ഓഫർ

299 രൂപയ്ക്ക് റീചാർജ് ചെയ്താൽ 28 ദിവസത്തേക്കുള്ള പാക്കേജാണ് നിങ്ങൾക്ക് ലഭിക്കുന്നത്. അൺലിമിറ്റഡ് കോളുകളും ദിവസേന 1.5GB ഡാറ്റയുമാണ് ഈ പ്ലാനിലുള്ളത്. ഇതിന് പുറമെ പ്രതിദിനം 100 SMSകളും ഈ പ്ലാനിൽ ഉൾപ്പെടുന്നുണ്ട്.

Vodafone ideaയിൽ ഇതാ അധിക ഓഫർ

പോരാഞ്ഞിട്ട് രാത്രി കാലങ്ങളിൽ ലിമിറ്റില്ലാതെ ഇന്റർനെറ്റ് ലഭ്യമാകുന്ന സൌകര്യവും ഈ വിഐ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. അതായത്, രാത്രി 12 മണി മുതൽ രാവിലെ 6 മണി വരെ ഫ്രീയായി അൺലിമിറ്റഡ് നൈറ്റ് ഡാറ്റ ലഭിക്കും.

Also Read: BSNL 247 PLAN: 50GB ഡാറ്റ, 247 രൂപയ്ക്ക്! അൺലിമിറ്റഡ് ഓഫറുകൾ കൂടി ചേരുന്ന BSNL പ്ലാൻ

കൂടാതെ, ജോലിത്തിരക്കിലോ മറ്റോ തിങ്കൾ മുതൽ വെള്ളി വരെ പ്രതിദിന ക്വാട്ടയായ 1.5GB വിനിയോഗിച്ച് തീർക്കാൻ സാധിച്ചില്ലെങ്കിൽ അത് ശനിയാഴ്ചകളിലെയും ഞായറാഴ്ചകളിലെയും നിങ്ങളുടെ അവധി ദിവസങ്ങളിലേക്ക് മാറ്റി ഉപയോഗിക്കാനുള്ള സൌകര്യവും വിഐ വാഗ്ദാനം ചെയ്യുന്നുണ്ട്. ശരിക്കും ബജറ്റ് റേഞ്ചിൽ റീചാർജ് ചെയ്യുന്ന സാധാരണക്കാർക്ക് ഇങ്ങനെയുള്ള സംവിധാനം കൂടുതൽ പ്രയോജനപ്പെടും.

വിഐയുടെ മഹാഓഫർ

എന്നാൽ ഇതൊന്നുമല്ല വിഐയുടെ എക്സ്ട്രാ ഓഫർ. പ്രതിദിനം ലഭിക്കുന്ന ഒന്നര GB ഇന്റർനെറ്റ് ഡാറ്റയ്ക്ക് പുറമെ, അധികമായി 5GB ഡാറ്റ കൂടി ലഭിക്കുന്ന സുവർണാവരമാണ് വോഡഫോൺ- ഐഡിയയുടെ ഈ റീചാർജ് പ്ലാനിലുള്ളത്.

ഈ അധിക സൌജന്യം നേടാൻ വിഐ ആപ്പ് വഴി റീചാർജ് ചെയ്യണം. വളരെ തുച്ഛമായ വിലയ്ക്ക് അധിക ഇന്റർനെറ്റ് ലഭിക്കാൻ ഈ പ്ലാൻ ധാരാളം. ഇതിന് പുറമെ അൺലിമിറ്റഡ് ഡാറ്റ ലഭിക്കുന്ന വേറെയും നിരവധി പ്ലാനുകൾ വിഐയുടെ പക്കലുണ്ട്.

28 ദിവസം വാലിഡിറ്റിയിൽ ദിവസേന 2GB ഡാറ്റ ലഭിക്കുന്ന 179 രൂപയുടെ റീചാർജ് പ്ലാനും, ഒരു മാസത്തേക്ക് 3GB ഡാറ്റ ലഭിക്കുന്ന 195 രൂപയുടെ പ്ലാൻ എന്നിവ ഇവയിൽ ചിലത് മാത്രം. ഇനി ടോപ്പ്- അപ്പുകളിലേക്ക് വന്നാൽ 10 രൂപ മുതൽ വോഡഫോൺ- ഐഡിയയിൽ ഡാറ്റ വൌച്ചറുകളുണ്ട്.

ഏറ്റവും തുച്ഛ വിലയ്ക്ക് അധിക ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകളിൽ വിഐയും മികച്ചതാണ്. എന്നാൽ കമ്പനിയ്ക്ക് ഇതുവരെയും വരിക്കാർക്കായി 5G എത്തിക്കാനായില്ല എന്നതാണ് പോരായ്മ.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :