കിടിലോൽക്കിടിലം ഓഫർ! 299 രൂപയ്ക്ക് ഏറ്റവും മികച്ച റീചാർജ് പ്ലാൻ

HIGHLIGHTS

ഭാരതി എയർടെലിന്റെ ചെലവ് കുറഞ്ഞ ഒരു റീചാർജ് പ്ലാനിതാ...

28 ദിവസമാണ് പ്രീ-പെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി

ദിവസേന 1.5 GB ഡാറ്റ ലഭിക്കുന്ന ഓഫറാണിത്

കിടിലോൽക്കിടിലം ഓഫർ! 299 രൂപയ്ക്ക് ഏറ്റവും മികച്ച റീചാർജ് പ്ലാൻ

Airtel വരിക്കാർക്കായി ഒരു സന്തോഷ വാർത്തയാണ് വരുന്നത്. പുതിയതായി റീചാർജ് ചെയ്യാൻ പദ്ധതിയുണ്ടെങ്കിൽ നിങ്ങൾക്ക് തെരഞ്ഞെടുക്കാവുന്ന, ലാഭകരമായ ഒരു പ്ലാനാണ് ഭാരതി എയർടെൽ അവതരിപ്പിച്ചിരിക്കുന്നത്. 299 രൂപയുടെ പ്ലാനിൽ airtel നിങ്ങൾക്കായി ഏറ്റവും മികച്ച ആനുകൂല്യങ്ങളാണ് കൊണ്ടുവന്നിട്ടുള്ളത്. ഇതുവരെ ലഭിച്ചതിൽ നിന്ന് അധിക ഡാറ്റയാണ് എയർടെൽ വാഗ്ദാനം ചെയ്യുന്നത്. ദിവസേന 1.5 GB ഡാറ്റ ലഭിക്കുന്ന ഓഫറാണ് എയർടെൽ പ്രഖ്യാപിച്ചിട്ടുള്ളത്. എയർടെലിന്റെ പുതുപുത്തൻ പ്രീ-പെയ്ഡ് റീചാർജ് പ്ലാനിനെ കുറിച്ച് കൂടുതൽ വായിച്ചറിയൂ…

Digit.in Survey
✅ Thank you for completing the survey!

299 രൂപയ്ക്ക് അധിക ഡാറ്റ

299 ട്രൂലി അൺലിമിറ്റഡ് പ്ലാനിൽ റീചാർജ് ചെയ്യുന്ന വരിക്കാർക്ക് പ്രതിദിനം 1.5 GB ഡാറ്റ ലഭിക്കുന്നതാണ്. 28 ദിവസമാണ് പ്രീ-പെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി. ദിവസേന 1.5 ജിബി ഡാറ്റ ലഭിക്കുന്ന ഉപയോക്താക്കൾക്ക് 64 Kbps വരെ ഡാറ്റ വേഗത ലഭിക്കും.

കിടിലോൽക്കിടിലം ഓഫർ! 299 രൂപയ്ക്ക് ഏറ്റവും മികച്ച റീചാർജ് പ്ലാൻ

299 രൂപയുടെ ഈ പ്ലാനിൽ ലോക്കൽ, എസ്ടിഡി, റോമിംഗ് വിഭാഗത്തിൽ അൺലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കും. പ്രതിദിനം 100 എസ്എംഎസും ഈ പ്ലാനിൽ airtel ഓഫർ ചെയ്യുന്നുണ്ട്. കോളിങ്ങിലും ഇന്റർനെറ്റിലും മെസേജിങ്ങിലും മാത്രമല്ല airtel ആനുകൂല്യങ്ങൾ നൽകുന്നത്. 299 രൂപയുടെ ഈ റീചാർജ് പ്ലാനിൽ 3 മാസത്തേക്ക് അപ്പോളോ 24|7 സർക്കിൾ മെമ്പർഷിപ്പ് ഉറപ്പാണ്. സൗജന്യമായി വിങ്ക് മ്യൂസിക്, സൗജന്യ ഹലോട്യൂൺസ് എന്നിവയും ഇങ്ങനെ റീചാർജ് ചെയ്താൽ വരിക്കാർക്ക് സ്വന്തമാക്കാം. കൂടാതെ, 5G ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് ഡാറ്റ ഓഫറാണ് Rs.299 റീചാർജ് പാക്കേജിൽ എയർടെൽ ഓഫർ ചെയ്തിട്ടുള്ളത്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo