free jiohotstar access from ambani jio
Free JioHotstar ഏപ്രിൽ 30 വരെ ആക്സസ് ചെയ്യാൻ ഇതാ Ambani-യുടെ ഓഫറെത്തി. ഇപ്പോൾ ഇന്ത്യക്കാരുടെ ആവേശമായ IPL 2025 Live സ്ട്രീമിങ് ഫ്രീയായി ആസ്വദിക്കാം. Empuraan OTT റിലീസും ഈ മാസം തന്നെയാണ്. ഏപ്രിൽ 24-ന് എമ്പുരാൻ സിനിമയുടെ ഓൺലൈൻ റിലീസാണ്. ഏപ്രിൽ 15 വരെ ജിയോ വരിക്കാർക്ക് ഫ്രീയായി അനുവദിച്ച ഓഫർ നീട്ടിനൽകിയിരിക്കുകയാണ്.
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ടെലികോം ഓപ്പറേറ്ററാണ് റിലയൻസ് ജിയോ. ജിയോയുടെ റീചാർജ് പ്ലാനിലൂടെയാണ് ഫ്രീയായി ജിയോഹോട്ട്സ്റ്റാർ അനുവദിച്ചിരിക്കുന്നത്. 2025 മാർച്ച് പകുതിയ്ക്കാണ് അംബാനി ആദ്യമായി ഈ ഓഫർ പ്രഖ്യാപിച്ചത്. 2025 മാർച്ച് 31 വരെയും പിന്നീട് ഏപ്രിൽ 15 വരെയും ഓഫർ നീട്ടിയിരുന്നു. ഇപ്പോഴിതാ റീചാർജ് പ്ലാനിലൂടെ ലഭിക്കുന്ന ഫ്രീ ഓഫറിന് വീണ്ടും കാലാവധി നീട്ടിയിരിക്കുന്നു.
പുതിയ ഓഫറിലൂടെ 2025 ഏപ്രിൽ 30 വരെ ജിയോ ഹോട്ട്സ്റ്റാർ ആസ്വദിക്കാം. 299 രൂപയുടേതോ അതിൽ മുകളിലുള്ള പ്ലാനിലോ ആണ് സൗജന്യ ജിയോഹോട്ട്സ്റ്റാർ കൊടുത്തിട്ടുള്ളത്. എന്നുവച്ചാൽ ഈ പായ്ക്കുകളിൽ കുറഞ്ഞത് 1.5 ജിബി ഡെയ്ലി ഡാറ്റ ഉണ്ടായിരിക്കണം.
299 രൂപയോ അതിൽ കൂടുതലോ വിലയുള്ള പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യുന്നവർക്ക് വേണ്ടിയുള്ളതാണ് ഓഫർ. മെയ് മാസത്തിലും ഐപിഎൽ തുടരുന്നതിനാൽ ജിയോ വീണ്ടും ഓഫർ കുറച്ച് ദിവസത്തേക്ക് കൂടി നീട്ടുമോ എന്നും ആരാധകർ ഉറ്റുനോക്കുന്നു. എന്തായാലും സെമി ഫൈനലും, ഫൈനലും ഉൾപ്പെടുന്ന നിർണായക മത്സരങ്ങൾ നിങ്ങൾക്ക് റീചാർജ് പ്ലാനിലൂടെ സ്വന്തമാക്കാം.
Rs 299 plan: ഈ പ്ലാൻ 28 ദിവസം വാലിഡിറ്റിയുള്ളതാണ്. പ്രതിദിനം 1.5 ജിബി ഹൈ-സ്പീഡ് ഡാറ്റയുണ്ട്.
ഇന്ത്യയിലെ എല്ലാ നെറ്റ്‌വർക്കുകളിലേക്കും സൗജന്യ നാഷണൽ റോമിംഗ് ഉൾപ്പെടെ അൺലിമിറ്റഡ് വോയ്‌സ് കോളിങ് ലഭിക്കും. പ്രതിദിനം 100 സൗജന്യ എസ്എംഎസും ഇതിൽ ഉൾപ്പെടുന്നു.
ഈ റീചാർജിനൊപ്പം 90 ദിവസത്തേക്ക് സൗജന്യ ജിയോഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷനും നേടാം. ജിയോടിവി, ജിയോക്ലൗഡ് ആപ്പുകളിലേക്കും സൗജന്യ ആക്‌സസ് ലഭിക്കും.
Rs 349 Plan: 28 ദിവസമാണ് റിലയൻസ് ജിയോ പ്ലാനിന്റെ വാലിഡിറ്റി. ഇതിൽ പ്രതിദിനം 2 ജിബി ഹൈ-സ്പീഡ് ഡാറ്റ ലഭിക്കും. ഇതിൽ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങുമുണ്ട്. 28 ദിവസത്തേക്ക് പ്രതിദിനം 100 എസ്എംഎസ് നേടാം. 90 ദിവസത്തേക്ക് ഫ്രീയായി ജിയോഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും.
ജിയോസിനിമ, ജിയോടിവി, ജിയോക്ലൗഡ് എന്നിവയിലേക്കും ആക്‌സസ് സ്വന്തമാക്കാം.
Also Read: ദിവസം 5 രൂപ, ബിഎസ്എൻഎല്ലിനെ തകർക്കാൻ Airtel 365 ദിവസത്തേക്ക് തരുന്ന Budget Plan
Rs 899 plan: 90 ദിവസമാണ് ജിയോ പ്ലാനിലെ വാലിഡിറ്റി. ഇതിൽ പ്രതിദിനം 2 ജിബി ഡാറ്റയും 20 ജിബി അധിക ഡാറ്റയും ഉൾപ്പെടുന്നു. ഇതിൽ അൺലിമിറ്റഡ് 5G-യും ലഭിക്കുന്നതാണ്. അൺലിമിറ്റഡ് വോയിസ് കോളിങ്, പ്രതിദിനം 100 എസ്എംഎസും കമ്പനി ചേർത്തിരിക്കുന്നു. 90 ദിവസത്തെ ജിയോഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ ഇതിലും ലഭ്യമാണ്. ജിയോയുടെ കോംപ്ലിമെന്ററി ഓഫറുകളായ ജിയോസിനിമ, ജിയോടിവി, ജിയോക്ലൗഡ് ആക്‌സസും ഇതിലുണ്ട്.