BSNL പുതുവർഷ സമ്മാനമായി നിരവധി ഓഫറുകൾ പ്രഖ്യാപിച്ചു. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് മുമ്പ് ഉത്സവ ഓഫറുകളായി പ്രഖ്യാപിച്ച 1 രൂപ പ്ലാൻ വീണ്ടും അവതരിപ്പിച്ചു. ഇതിന് ശേഷം അധിക ഡാറ്റ ചേർത്ത് നിരവധി പ്ലാനുകൾ സർക്കാർ ടെലികോം റീചാർജ് ഓപ്ഷനുകൾ പുതുക്കി. ഇപ്പോഴിതാ മറ്റൊരു ഓഫർ കൂടി വരുന്നുണ്ട്.
നിലവിലുണ്ടായിരുന്ന പ്ലാനുകളിൽ ടെലികോം അധികമായി ഡാറ്റ അനുവദിച്ചു. 2.5ജിബിയ്ക്ക് പകരം 3ജിബി ഇന്റർനെറ്റ് ആണ് ബോണസായി ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഈ പ്ലാനിൽ അധിക ഡാറ്റ കിട്ടണമെങ്കിൽ ഒരു നിശ്ചിത കാലയളവിൽ റീചാർജ് ചെയ്യണം.
ബിഎസ്എൻഎൽ ന്യൂ ഇയർ ക്രിസ്മസ് ഓഫർ വന്നിരിക്കുന്നത് 225 രൂപയാണ്. ഈ ബജറ്റ് പ്ലാനിന് ഇതുവരെ 2.5ജിബി ഡാറ്റയായിരുന്നു അനുവദിച്ചത്. ഇനി ഇതിൽ 3ജിബി ഡാറ്റ ലഭിക്കും.
Also Read: ആമസോണിൽ കിട്ടാനില്ല, Leica 50MP ക്യാമറ Xiaomi 15 ഫ്ലിപ്കാർട്ടിൽ അതിഗംഭീര ഓഫർ വിലയിൽ
225 രൂപ പ്ലാനിൽ 30 ദിവസത്തെ വാലിഡിറ്റിയുണ്ട്. ഇതിൽ കമ്പനി ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത ലോക്കൽ, എസ്ടിഡി കോളിംഗ് അനുവദിച്ചിരിക്കുന്നു. 225 രൂപയ്ക്ക് റീചാർജ് ചെയ്താൽ പ്രതിദിനം 100 എസ്എംഎസ് ആനുകൂല്യവുമുണ്ട്. പ്രതിദിനം 2.5 ജിബി ഹൈ-സ്പീഡ് ഡാറ്റയ്ക്ക് പകരം ഇനി മുതൽ 3ജിബി ആസ്വദിക്കാം.
ഈ ദിവസേന ക്വാട്ട കഴിഞ്ഞാൽ ഡാറ്റ വേഗത 40 കെബിപിഎസ് ആയി കുറയും. എന്നാലും ഇന്റർനെറ്റ് സേവനത്തിൽ മാറ്റം വരില്ല.
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് 225 രൂപ പ്ലാൻ ശരിക്കും സ്വകാര്യ ഓപ്പറേറ്റർമാരിൽ നിന്നുള്ള ഓഫറുകളേക്കാൾ വളരെ വില കുറഞ്ഞതാണ്. ഇത് വരിക്കാർക്ക് ബജറ്റ് വിലയിൽ വോയ്‌സ്, ഇന്റർനെറ്റ് സേവനങ്ങൾ ആസ്വദിക്കാം.
ഈ എക്സ്ട്രാ ബോണസ് ഓഫർ ഡിസംബർ 24 മുതൽ ലഭ്യമാണ്. 225 രൂപയ്ക്ക് റീചാർജ് ചെയ്താൽ ഡെയ്ലി 3ജിബി കിട്ടണമെങ്കിൽ ജനുവരി 31 വരെ സമയമുണ്ട്. ഈ കാലാവധിയിൽ റീചാർജ് ചെയ്യുന്നവർ ബോണസ് ഓഫറിന് അർഹരാണ്.