BSNL ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്
എല്ലാവരും അന്വേഷിക്കുന്നത് കീശ കീറാത്ത ഒരു പ്ലാനായിരിക്കും. BSNL വരിക്കാർക്ക് ഇപ്പോൾ ഗുണം ചെയ്യുന്ന പെർഫെക്റ്റ് ബജറ്റ് പ്ലാൻ ഞങ്ങൾ പറഞ്ഞുതരാം. ഇതിലും വിലക്കുറവിൽ ദീർഘകാല വാലിഡിറ്റിയുള്ള പ്ലാൻ ജിയോ, എയർടെലിന് പോലും കിട്ടില്ല. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് 40 ദിവസം കാലാവധി അനുവദിച്ചിരിക്കുന്ന പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്.
ഈ പാക്കേജിൽ സർക്കാർ ടെലികോം ഓപ്പറേറ്റർ കോളിംഗ്, ഡാറ്റ ആനുകൂല്യങ്ങൾ തരുന്നു. ഇതിൽ പ്രീ പെയ്ഡ് വരിക്കാർ കൂടുതൽ വാലിഡിറ്റി തരുന്നു. 249 രൂപയാണ് Bharat Sanchar Nigam Limited പ്ലാനിന്റെ വില. ഇതിൽ നിങ്ങൾക്ക് കോളിങ്ങും ഡാറ്റയും എസ്എംഎസ് സേവനങ്ങളും ലഭിക്കുന്നു.
മുമ്പ് 45 ദിവസം ബിഎസ്എൻഎൽ കാലയളവ് അനുവദിച്ചിരുന്നു. ഇപ്പോൾ സർക്കാർ കമ്പനി 40 ദിവസത്തെ വാലിഡിറ്റിയാണ് കൊടുത്തിട്ടുള്ളത്.
ഇതിൽ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ലോക്കൽ, STD, നാഷണൽ കോളിങ്ങുകൾ തരുന്നു. അതും 40 ദിവസത്തേക്കും അൺലിമിറ്റഡ് കോളുകൾ ആസ്വദിക്കാം. 80 ജിബി ഡാറ്റയും ബിഎസ്എൻഎൽ പ്ലാനിൽ നിന്ന് ലഭിക്കുന്നു. ഇത് 2 GB പ്രതിദിനം അനുവദിച്ചിരിക്കുന്നു. ഓരോ ദിവസവും ടെലികോം കമ്പനി 100 എസ്എംഎസ്സും നൽകുന്നു. പ്ലാനിലൂടെ ബിഎസ്എൻഎൽ ബിഐടിവിയും നേടാം.
ജിയോ, എയർടെൽ, വിഐ പോലുള്ള വലിയ കമ്പനികൾ പോലും ഇങ്ങനെയൊരു പ്ലാൻ തരുന്നില്ല. കാരണം ദീർഘകാലം നിലനിൽക്കുന്ന ബജറ്റ് സൗഹൃദ പ്ലാനിൽ ബിഎസ്എൻഎൽ 249 രൂപ പ്ലാൻ വേറിട്ടു നിൽക്കുന്നു. സ്വകാര്യ കമ്പനികൾ 28 ദിവസത്തെ പ്ലാനുകൾക്ക് പോലും 300 രൂപ വരെ ചാർജ്ജ് ചെയ്യുന്നു. ഈ അവതരത്തിൽ 250 രൂപയിലും താഴെയുള്ള പ്രീ പെയ്ഡ് പാക്കേജ് അനുയോജ്യമാണ്.
Also Read: New Rule: Aadhaar Card തിരുത്തലുകൾ കേരളപ്പിറവി ദിനം മുതൽ ഈസിയാകുന്നു, നിങ്ങൾ അറിയേണ്ടത്
ബിഎസ്എൻഎൽ 5ജി നെറ്റ് വർക്ക് ഇനിയും വിന്യസിച്ചിട്ടില്ല. ഭാരത് സഞ്ചാര് നിഗം ലിമിറ്റഡ് ജൂൺ 18-ന് ഹൈദരാബാദിൽ 5G എഫ്ഡബ്ല്യുഎയുടെ സോഫ്റ്റ് ലോഞ്ച് പ്രഖ്യാപിച്ചു. ബിഎസ്എൻഎൽ ക്വാണ്ടം 5ജിയാണ് പൊതുമേഖല ടെലികോം അവതരിപ്പിച്ചത്.