BSNL വരിക്കാർക്ക് ബുദ്ധിപരമായി തെരഞ്ഞെടുക്കാവുന്ന റീചാർജ് പ്ലാനിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഒരു വർഷക്കാലയളവിൽ ടെലികോം സേവനങ്ങൾ ലഭിക്കുന്ന പ്ലാനാണിത്. ഈ പ്ലാനിൽ കമ്പനി Unlimited കോളിങ്ങും മികച്ച ഇന്റർനെറ്റ് സേവനങ്ങളും തരുന്നു. ഇടയ്ക്കിടെ റീചാർജ് വേണ്ടാത്തവർക്ക് ബിഎസ്എൻഎല്ലിന്റെ ഈ പ്ലാൻ ഉപയോഗിക്കാം.
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് 4ജി അവതരിപ്പിച്ചതിന് ശേഷം ഏറെക്കുറേ നഷ്ടങ്ങളിൽ നിന്ന് കര കയറി. ഇടയ്ക്കിടെ കമ്പനി 1 രൂപയുടെ കണക്ഷൻ ഓഫറും പുതിയ വരിക്കാർക്കായി അവതരിപ്പിക്കുന്നു. അടുത്ത വർഷം സർക്കാർ ടെലികോം 5ജി കണക്റ്റിവിറ്റി എത്തിക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ ഇപ്പോൾ ചെറിയ വിലയിലുള്ള പ്ലാനുകൾ തെരഞ്ഞെടുക്കുന്നത് ബുദ്ധിയാണ്. കാരണം 4ജിയ്ക്ക് ശേഷം പല പ്ലാനുകളുടെയും വാലിഡിറ്റി ബിഎസ്എൻഎൽ കുറച്ചിരുന്നു.
നിങ്ങൾക്ക് മാസപ്ലാനുകളോടും കുറഞ്ഞ വാലിഡിറ്റിയുള്ള പ്ലാനുകളോടും താൽപ്പര്യമില്ലെങ്കിൽ ഇത് തെരഞ്ഞെടുക്കാം. 2399 രൂപയാണ് പ്രീ പെയ്ഡ് പ്ലാനിന്റെ വില.
Also Read: Hisense 2025 Smart QLED TV, ഡോൾബി അറ്റ്മോസ് സ്മാർട്ട് ടിവി പകുതി വിലയ്ക്ക് സ്പെഷ്യൽ ഓഫറിൽ വാങ്ങാം
ഇനി ഈ ബിഎസ്എൻഎൽ പ്ലാനിന്റെ വാലിഡിറ്റിയും വില നിരക്കും എങ്ങനെയാണെന്ന് നോക്കാം. 2399 രൂപയുടെ പ്രീ പെയ്ഡ് പാക്കേജിൽ 365 ദിവസം വാലിഡിറ്റിയുണ്ട്.
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് അൺലിമിറ്റഡ് വോയിസ് കോളുകൾ അനുവദിച്ചിട്ടുണ്ട്. ഇതിൽ നിങ്ങൾക്ക് പ്രതിദിനം 100 എസ്എംഎസ്സുകളും നൽകുന്നു. ഇതിൽ ദിവസേന 2.5ജിബി ഡാറ്റയും ആസ്വദിക്കാം. ഇങ്ങനെ ഒരു വർഷ കാലാവധിയിൽ 912.5 GB ഡാറ്റ ആസ്വദിക്കാം. ഈ ഡാറ്റ ക്വാട്ട കഴിഞ്ഞാൽ 40 കെബിപിഎസ് സ്പീഡിൽ ഇന്റർനെറ്റ് ലഭിക്കും.
ഈ ബിഎസ്എൻഎൽ പാക്കേജിൽ 199.9 രൂപ മാസം തോറും ചെലവാകുന്നു. 2399 രൂപ പ്ലാനിന്റെ ദിവസച്ചെലവ് 6.5 രൂപ മാത്രമാണ്. ഇപ്പോൾ റീചാർജ് ചെയ്യുന്നവർക്ക് 2026 വർഷക്കാലയളവിൽ മുഴുവൻ ടെലികോം സേവനങ്ങൾ ലഭിക്കുന്നു. എന്നുവച്ചാൽ അടുത്ത ഡിസംബർ അവസാനം വരെ പ്രീ പെയ്ഡ് പ്ലാൻ ആസ്വദിക്കാം.
ഇതുപോലെ സർക്കാർ ടെലികോം അടുത്തിടെ മറ്റൊരു വാർഷിക പ്ലാൻ അവതരിപ്പിച്ചിരുന്നു. 2799 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പ്രഖ്യാപിച്ചത്. ഇത് സർക്കാർ ടെലികോം വരിക്കാർക്കുള്ള ന്യൂ ഇയർ ഓഫറാണ്.
ഈ പ്ലാനിന് പ്രതിദിന ചെലവ് 7.6 രൂപ മാത്രമാണ്. 2399 രൂപ പ്ലാനിനേക്കാൾ കൂടുതൽ സേവനങ്ങൾ ഇതിൽ ലഭിക്കും. പ്രതിദിനം 3 ജിബി 4ജി ഡാറ്റ ഇതിലുണ്ട്. എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത കോളുകൾ ആസ്വദിക്കാം. പ്രതിദിനം 100 എസ്എംഎസ് ഓഫറുകളും ബിഎസ്എൻഎൽ തരുന്നു.