bsnl under rs 200 worth free calls swadeshi 4g bulk data
Best Budget Plan: ഇന്ത്യന്‍ ടെലികോം വിപണികളെ ഞെട്ടിച്ച് ഓരോ തവണയും ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് പുതിയ പ്ലാൻ അവതരിപ്പിക്കുന്നുണ്ട്. പൊതുമേഖല ടെലികോം കമ്പനിയായ BSNL അടുത്തിടെ ഇളവ് പ്രഖ്യാപിച്ചൊരു പ്ലാനുണ്ട്. ഈ പ്ലാനിന് 200 രൂപയിലും താഴെ മാത്രമാണ് വില. പ്രീ- പെയ്ഡ് വരിക്കാർക്ക് വേണ്ടിയാണ് ഈ ബിഎസ്എൻഎൽ പ്ലാൻ.
പൊതുമേഖലാ ടെലികോം സേവന ദാതാവായ ബിഎസ്‌എൻഎല്ലിന്റെ ജനപ്രിയ പ്ലാനുകളിൽ ഒന്നാണിത്. ഇതിന് 199 രൂപയാണ് വില. പ്ലാനിന്റെ ദിവസച്ചെലവ് 7 രൂപ മാത്രമാണ്. ഇതിൽ കോളിങ്ങും ഡാറ്റയും ലഭ്യമാണ്.
സെപ്തംബർ 27 മുതലാണ് ഇന്ത്യയിൽ സർക്കാർ ടെലികോം 4ജി അവതരിപ്പിച്ചത്. അതിനാൽ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ 199 രൂപ പ്ലാനിൽ 4ജി ഡാറ്റ ലഭിക്കും.
ബിഎസ്എൻഎല്ലിന്റെ 199 രൂപ പ്ലാനിൽ പ്രതിദിനം 2 ജിബി ഡാറ്റ അനുവദിച്ചിട്ടുണ്ട്. ഇതിൽ നിങ്ങൾക്ക് അൺലിമിറ്റഡായി വോയ്‌സ് കോളിംഗും ലഭ്യമാണ്. 28 ദിവസമാണ് പാക്കേജിന്റെ വാലിഡിറ്റി. 200 രൂപയിൽ താഴെയുള്ള പ്ലാനുകൾ പരിഗണിക്കുകയാണെങ്കിൽ ഈ പ്ലാൻ വളരെ മികച്ചതാണ്.
ഇപ്പോൾ ഈ പ്രീ പെയ്ഡ് പ്ലാനിൽ പരിമിതമായ കിഴിവ് ലഭിക്കുന്നു. എന്താണ് ഓഫറെന്ന് നോക്കിയാലോ?
ഇപ്പോൾ സർക്കാർ ടെലികോം ഓപ്പറേറ്റർ പരിമിതകാല ഓഫർ പ്രഖ്യാപിച്ചിരിക്കുന്നു. ഈ പ്ലാൻ ഇന്ത്യയിലുടനീളം ലഭ്യമാണ്. ടെലികോം ഇതിൽ 2.5 ശതമാനം കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാൻ 2025 ഒക്ടോബർ 18 നും നവംബർ 18 നും ഇടയിൽ റീചാർജ് ചെയ്യുന്നവർക്ക് കിഴിവ് പ്രയോജനപ്പെടുത്താം.
2.5 ശതമാനം കിഴിവ് എന്നാൽ 199 രൂപയ്ക്ക് പകരം 194 രൂപയ്ക്ക് റീചാർജ് ചെയ്താൽ മതി. ഇതിനായി ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഉപയോഗിക്കാം. കിഴിവ് നോക്കുമ്പോൾ പ്ലാനിന്റെ ചെലവ് 6.9 രൂപയാണ്.
Also Read: BSNL 4G കണക്റ്റിവിറ്റിയിൽ 50MB ഡാറ്റയും Unlimited കോളുകളും, 100 രൂപയിൽ താഴെ!
പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച നെറ്റ് വർക്കാണ് ബിഎസ്എൻഎൽ 4ജി. ആവശ്യമുള്ളപ്പോള്‍ എളുപ്പത്തില്‍ 5ജിയിലേക്ക് മാറാമെന്നതാണ് മേന്മ. സോഫ്റ്റ്വെയര്‍ അധിഷ്ഠിതവും ക്ലൗഡ് അധിഷ്ഠിതവുമായ 4ജിയാണിത്. കമ്പനി ഇനി അവതരിപ്പിക്കുന്നത് വയർലെസ് കണക്റ്റിവിറ്റി പിന്തുണയ്ക്കുന്ന 5ജിയാണ്.