bsnl under rs 200 plans
200 രൂപയ്ക്ക് റീചാർജ് പ്ലാൻ നോക്കുന്നവർക്ക് BSNL SIM ഉണ്ടെങ്കിൽ ഈ പ്ലാനുകൾ പ്രയോജനപ്പെടും. കാരണം, അധികമായി പണം ചെലവാക്കാതെ ലാഭത്തിൽ റീചാർജ് ചെയ്യാനുള്ള ഓപ്ഷനാണിത്. അൺലിമിറ്റഡ് വോയിസ് കോളുകളും മറ്റും ഈ ബിഎസ്എൻഎൽ പ്ലാനുകളിൽ സുലഭമാണ്.
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ഇന്ത്യയിലെ പ്രധാനപ്പെട്ട ടെലികോം സർവ്വീസാണ്. ദീർഘകാല വാലിഡിറ്റി പ്ലാനുകൾ വളരെ കുറഞ്ഞ പണത്തിന് ബിഎസ്എൻഎല്ലിൽ കിട്ടും. എന്നാൽ കണക്റ്റിവിറ്റി വളരെ മോശമാണെന്ന് പരാതി വരുന്നുണ്ട്.
ജൂൺ മാസം ബിഎസ്എൻഎൽ 4ജി അവതരിപ്പിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. അങ്ങനെയെങ്കിൽ മറ്റ് ഓപ്പറേറ്റർമാരിലേക്ക് സിം പോർട്ട് ചെയ്യാതെ കുറച്ച് ദിവസം കൂടി നിങ്ങൾക്ക് കാത്തിരിക്കാം.
ഇവിടെ പരിചയപ്പെടുത്തുന്നത് 100 രൂപയ്ക്കും 200 രൂപയ്ക്കും ഇടയിലുള്ള പ്ലാനുകളാണ്. 107 രൂപ മുതൽ റീചാർജ് പ്ലാനുകൾ ആരംഭിക്കുന്നു.
35 ദിവസമാണ് പ്ലാനിന് വാലിഡിറ്റി. ഈ പ്ലാൻ സൗജന്യ ദേശീയ റോമിങ് അനുവദിക്കുന്നു. ഇതിൽ 200 മിനിറ്റ് വോയ്സ് കോളുകൾ ലഭ്യമാണ്. 3 ജിബി സൗജന്യ ഡാറ്റയും കമ്പനി തരുന്നു. എന്നാൽ സൗജന്യ എസ്എംഎസ് ആനുകൂല്യങ്ങൾ പ്ലാനിൽ ഉൾപ്പെടുന്നില്ല.
35 ദിവസത്തെ കാലാവധിയാണ് പ്ലാനിനുള്ളത്. ബജറ്റ് അവബോധമുള്ള ഉപഭോക്താക്കൾക്ക് അനുയോജ്യമായ ഒരു ബെയർ-ബോൺസ് ഓഫറാണിത്.
ഇതും അൺലിമിറ്റഡ് വോയ്സ് (ലോക്കൽ/എസ്ടിഡി) കോളുകൾ അനുവദിച്ചിട്ടുള്ള പ്ലാനാണ്. 1GB പ്രതിദിനം ലഭിക്കുന്നു. ഡാറ്റ വിനിയോഗം കഴിഞ്ഞാൽ 40 Kbps വേഗതയിലേക്ക് ഡാറ്റ പരിമിതപ്പെടുന്നു. സൗജന്യ P2P SMS ഇതിൽ ഉൾപ്പെടുന്നില്ല. പ്ലാനിന് ലഭിക്കുന്ന വാലിഡിറ്റി 28 ദിവസമാണ്.
ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ അൺലിമിറ്റഡ് വോയ്സ് കോളുകൾ തരുന്നു. 26 ജിബി ഡാറ്റയ്ക്ക് ശേഷം 40 കെബിപിഎസ് വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ ആസ്വദിക്കാം. ഇതിൽ പ്രതിദിനം 100 എസ്എംഎസ് ലഭിക്കുന്നുണ്ട്. 26 ദിവസമാണ് പ്ലാനിന് വാലിഡിറ്റി.
197 രൂപയ്ക്ക് റീചാർജ് ചെയ്താൽ 70 ദിവസമാണ് വാലിഡിറ്റി. സിം ആക്ടീവാക്കി നിർത്താൻ ആഗ്രഹിക്കുന്നവർക്ക ഇത് നല്ല ചോയിസാണ്. ഇത്രയും നീണ്ട കാലയളവിൽ റീചാർജ് ആസ്വദിക്കാമെന്നത് വിരളമാണ്.
ഈ പ്രീപെയ്ഡ് പ്ലാനിൽ കമ്പനി അൺലിമിറ്റഡ് വോയ്സ് കോളിങ് നൽകുന്നു. എന്നാൽ റീചാർജ് ചെയ്ത് ആദ്യ 18 ദിവസത്തേക്ക് മാത്രമായിരിക്കും ഓഫർ.
ആദ്യ 18 ദിവസത്തേക്ക് പ്രതിദിനം 2 ജിബി ഡാറ്റയും ആസ്വദിക്കാം. 40 കെബിപിഎസ് വേഗതയിൽ അൺലിമിറ്റഡ് ഡാറ്റയും നൽകുന്നു. അതുപോലെ പ്രതിദിനം 100 എസ്എംഎസുകളും പ്ലാനിൽ ലഭിക്കുന്നതാണ്. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.
30 ദിവസമാണ് 200 രൂപയ്ക്ക് താഴെയാകുന്ന പ്ലാനിന്റെ വാലിഡിറ്റി. BSNL എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് വോയ്സ് കോളുകൾ നൽകുന്നു. പ്രതിദിനം 2ജിബി ഡാറ്റ പാക്കേജിലുണ്ട്. 40 കെബിപിഎസ് വേഗതയിൽ അൺലിമിറ്റഡ് ഡാറ്റയും ഇത് വാഗ്ദാനം ചെയ്യുന്നു. എല്ലാ ദിവസവും 100 എസ്എംഎസുകൾ സൗജന്യമായി ലഭിക്കും.
Also Read: 17 വർഷം കാത്തിരുന്നു, BSNL Good News ഒടുവിൽ! ഈ വർഷത്തേക്കും വൻ പദ്ധതികൾ…