BSNL October Offer: 24 വർഷം, ആഘോഷത്തിനൊപ്പം 24GB Free 4G ഡാറ്റയും!

HIGHLIGHTS

ഈ മാസം ബിഎസ്എൻഎല്ലിന്റെ 25-ാം സ്ഥാപക ദിനം ആഘോഷിക്കുകയാണ്

സൗജന്യ 4G ഡാറ്റ ഓഫറുമായാണ് BSNL എത്തിയിരിക്കുന്നത്

ബിഎസ്എൻഎല്ലിന്റെ ഈ റീചാർജ് പ്ലാൻ ഒക്ടോബറിൽ മാത്രമാണ് ലഭിക്കുക

BSNL October Offer: 24 വർഷം, ആഘോഷത്തിനൊപ്പം 24GB Free 4G ഡാറ്റയും!

BSNL 25th Anniversary പ്രമാണിച്ച് പുത്തൻ ഓഫർ പ്രഖ്യാപിച്ചു. സൗജന്യ 4G ഡാറ്റ ഓഫറുമായാണ് ബിഎസ്എൻഎൽ എത്തിയിരിക്കുന്നത്. ശരിക്കും കമ്പനിയ്ക്ക് വരിക്കാരെ കൂട്ടാനും സഹായിക്കുന്ന ഓഫറാണിത്.

Digit.in Survey
✅ Thank you for completing the survey!

BSNL 25-ാം വാർഷിക ഓഫർ

ജിയോ, എയർടെൽ, വിഐ വരിക്കാർ മൊബൈൽ താരിഫ് വർധിപ്പിച്ചിരുന്നു. ഇത് കഴിഞ്ഞ കുറച്ച് മാസങ്ങളായി ബിഎസ്എൻഎല്ലിന് ലാഭം നൽകി. താങ്ങാനാവുന്ന റീചാർജ് പ്ലാനുകളാണ് ബിഎസ്എൻഎല്ലിലേക്ക് വരിക്കാരെ അടുപ്പിച്ചത്. മുമ്പും അൽപം കൂടിയ നിരക്കുകളിലായിരുന്നു ഇവർ ചാർജ് ചെയ്തിരുന്നത്.

bsnl offers 24gb free 4g data in 25th anniversary

BSNL 24GB സൗജന്യ ഡാറ്റ

എന്നാൽ ഈ സമയത്ത് ബിഎസ്എൻഎൽ ആകർഷകമായ സേവനം ഉറപ്പാക്കി. അതിവേഗ കണക്റ്റിവിറ്റി നൽകാൻ കമ്പനി 4ജി വിന്യസിപ്പിക്കുന്നത് വേഗമാക്കി. കീശയ്ക്കിണങ്ങുന്ന ബജറ്റ് പ്ലാനുകളും ടെലികോം കമ്പനി ഉറപ്പാക്കി.

ഈ മാസം ബിഎസ്എൻഎല്ലിന്റെ 25-ാം സ്ഥാപക ദിനം ആഘോഷിക്കുകയാണ്. 2000 സെപ്തംബർ 15-നാണ് ടെലികോം കമ്പനി സ്ഥാപിതമായത്. ഒക്ടോബർ 1 മുതൽ രാജ്യത്തുടനീളം ടെലികോം സേവനങ്ങൾ നൽകിത്തുടങ്ങി. കഴിഞ്ഞ 24 വർഷത്തെ സേവനത്തിനൊപ്പം നിന്ന വരിക്കാരോട് നന്ദി പറയുന്നത് പ്രത്യേക ഓഫറിലൂടെയാണ്. അതായത് സർക്കാർ കമ്പനി 24GB സൗജന്യ 4G ഡാറ്റയാണ് ഓഫർ ചെയ്യുന്നത്.

24 ജിബി അധിക ഡാറ്റ ഓഫർ എങ്ങനെയാണ് നിങ്ങൾക്ക് വിനിയോഗിക്കാനാവുന്നത് എന്ന് നോക്കാം. ഈ ഓഫർ ലഭിക്കാൻ നിങ്ങൾ 500 രൂപയ്ക്ക് മുകളിലുള്ള വൗച്ചറുകൾ ഉപയോഗിക്കണം.

ബിഎസ്എൻഎല്ലിന്റെ ഈ റീചാർജ് പ്ലാൻ ഒക്ടോബറിൽ മാത്രമാണ് ലഭിക്കുക. ഒക്ടോബർ 1-നും ഒക്ടോബർ 24-നും ഇടയിൽ റീാചാർജ് ചെയ്യുന്നവർക്ക് വേണ്ടിയാണ് ഓഫർ. 24 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായാണ് 24GB തരുന്നത്.

24 വർഷമായി രാജ്യത്തെ ബന്ധിപ്പിക്കുകയാണ് കണക്റ്റിങ് ഇന്ത്യയിലൂടെ ബിഎസ്എൻഎൽ. ഈ എക്സ്ട്രാ ഡാറ്റ ഓഫറും തങ്ങളോടൊപ്പം നിന്ന വരിക്കാർക്ക് വേണ്ടിയാണെന്ന് കമ്പനി പറയുന്നു.

Read More: Bumper Recharge: BSNL തരുന്നു 3GB പ്രതിദിന ഡാറ്റ, Unlimited കോളിങ്! ശരിക്കും കുറഞ്ഞ വിലയിൽ…

‘വിശ്വാസത്തിന്റെ സേവനത്തിന്റെയും പുതുമയുടെയും 24 വർഷങ്ങൾ!
24 വർഷമായി #BSNL #ConnectingIndia ആണ്. നിങ്ങളില്ലാതെ ഞങ്ങൾക്ക് ഇത് ചെയ്യാൻ കഴിയില്ല. ഞങ്ങളോടൊപ്പം ഈ നാഴികക്കല്ല് ആഘോഷിക്കൂ, ₹500-ൽ കൂടുതലുള്ള റീചാർജ് വൗച്ചറുകളിൽ 24 GB അധിക ഡാറ്റ.’ ബിഎസ്എൻഎൽ ട്വിറ്ററിൽ പങ്കുവച്ച് കുറിപ്പ് ഇങ്ങനെയാണ്.(റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo