BSNL Free Hotstar Plan: ബിഗ് ബോസും OTT സിനിമകളും കാണാം, BSNL ഫ്രീയായി Hotstar തരും

Updated on 26-Mar-2024
HIGHLIGHTS

Disney+ Hotstar സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ നേടാൻ ഈ BSNL പ്ലാൻ മതി

Bharat Fibre പ്ലാനിലാണ് ഈ ഓഫർ ലഭിക്കുന്നത്

60 Mbps വേഗത കിട്ടുന്ന പ്ലാനിനെ കുറിച്ചാണ് ഇവിടെ വിശദീകരിക്കുന്നത്

BSNL വരിക്കാർക്ക് ഇതാ ഒരു സന്തോഷ വാർത്ത. സർക്കാർ കമ്പനിയിൽ നിന്നും നിങ്ങൾക്ക് Disney+ Hotstar സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ നേടാം. ബിഎസ്എൻഎല്ലിന്റെ ഫൈബർ ബ്രോഡ്‌ബാൻഡ് സർവ്വീസാണ് Bharat Fibre. ഈ ബ്രോഡ്ബ്രാൻഡ് സർവ്വീസിൽ നിങ്ങൾക്ക് OTT സേവനം ലഭിക്കുന്നതാണ്.

ഹോട്ട്സ്റ്റാറിന്റെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനാണ് ബിഎസ്എൻഎൽ ഫൈബർ പ്ലാനിലുള്ളത്. അതും 60 Mbps വേഗത കിട്ടുന്ന പ്ലാനിനെ കുറിച്ചാണ് ഇവിടെ വിശദീകരിക്കുന്നത്. ഈ പ്ലാനിൽ മികച്ച ഡാറ്റ ഓഫറും ലഭിക്കുന്നതാണ്.

BSNL Hotstar ഫ്രീ പ്ലാൻ

BSNL Hotstar ഫ്രീ പ്ലാൻ

2 വിലകളിലാണ് ബിഎസ്എൻഎൽ ബ്രാഡ്ബാൻഡ് പ്ലാനുകൾ വരുന്നത്. രണ്ടും വമ്പൻ തുകയാകുന്ന പ്ലാനുകളൊന്നുമല്ല. ഒന്നാമത്തേത് 599 രൂപയുടെ ബിഎസ്എൻഎൽ പ്ലാനാണ്. മറ്റൊന്ന് 666 രൂപയും വില വരുന്നു. 599 രൂപ പ്ലാനിൽ നിങ്ങൾക്ക് OTT സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കുന്നില്ല. എന്നാൽ 666 രൂപ പ്ലാനിൽ നിങ്ങൾക്ക് ഹോട്ട്സ്റ്റാർ ഫ്രീയായി കിട്ടും.

666 രൂപയുടെ BSNL ഫൈബർ പ്ലാൻ

ബിഎസ്എൻഎൽ ഭാരത് ഫൈബറിൽ നിന്നുള്ള 666 രൂപ പ്ലാൻ ബജറ്റിനിണങ്ങുന്ന പാക്കേജ് തന്നെയാണ്. ഇതിൽ 60 Mbps വേഗതയാണുള്ളത്. കൂടാതെ 3.3 TB പ്രതിമാസ ഡാറ്റയും പ്ലാനിൽ ഉൾപ്പെടുന്നു. 3.3TB പ്രതിമാസ ഡാറ്റ വിനിയോഗിച്ച് കഴിഞ്ഞാൽ 4 Mbps ആയി വേഗത കുറയുന്നു.

ശ്രദ്ധിക്കുക, 2 പ്ലാനുകളുടെയും ആനുകൂല്യങ്ങൾ ഒന്ന് തന്നെയാണ്. എന്നാൽ 666 രൂപ പ്ലാനിൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ഉണ്ടെന്നതാണ് വ്യത്യാസം. ബിഗ് ബോസ് എപ്പിസോഡുകൾ കാണാൻ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഉപയോഗിക്കാം. കൂടാതെ ഓസ്ലർ പോലുള്ള പുത്തൻ സിനിമകളും റിലീസ് ചെയ്തിരിക്കുന്ന ഒടിടി പ്ലാറ്റ്ഫോമാണിത്.

എങ്കിലും നിങ്ങൾക്ക് ഒടിടി സബ്സ്ക്രിപ്ഷൻ വേണമെന്ന് തോന്നിയാൽ മാത്രം ഈ പ്ലാൻ തെരഞ്ഞെടുക്കുക. അല്ലെങ്കിൽ വില കുറവുള്ള പാക്കേജ് തന്നെയായിരിക്കും ഉത്തമം. ബിഎസ്എൻഎൽ ഭാരത് ഫൈബർ പ്ലാൻ രാജ്യത്തുടനീളം അതിന്റെ സേവനം നൽകുന്നുണ്ട്. മേൽപ്പറഞ്ഞ പ്ലാനുകൾ സർക്കാർ കമ്പനിയുടെ എല്ലാ സർക്കിളുകളിലും ലഭ്യമാണ്.

Read More: Realme Narzo 70 Pro Sale: ആദ്യ സെയിലിൽ 2299 രൂപ Earbud ഫ്രീ! ഫീച്ചറുകളും ഓഫറുകളും…

ബിഎസ്എൻഎൽ കണക്ഷനെടുക്കാൻ?

BSNL ഓഫീസിൽ നിന്നും നിങ്ങൾക്ക് കണക്ഷൻ എടുക്കാവുന്നതാണ്. അല്ലെങ്കിൽ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ബുക്ക് ചെയ്യാം. ഇന്ത്യയൊട്ടാകെ സേവനം ലഭിക്കുന്നതിനാൽ എവിടെ നിന്ന് വേണമെങ്കിലും പ്ലാൻ പിൻവലിക്കാനുമാകും.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :