3300GB വെറും 399 രൂപയ്ക്ക്! BSNL വരിക്കാർക്ക് ഒരു ധമാക്ക ഫാമിലി പ്ലാൻ

Updated on 22-Oct-2025

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ഓഫറുകളോട് ഓഫറുകൾ പ്രഖ്യാപിക്കുകയാണ്. സർക്കാർ ടെലികോം BSNL ഇപ്പോഴിതാ കിടിലനൊരു പാക്കേജ് അവതരിപ്പിച്ചു. വീട്ടിൽ വൈ- ഫൈ സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ പാക്കേജ് അനുയോജ്യമാണ്.

വിദ്യാർത്ഥികൾക്ക് പഠന ആവശ്യത്തിനും വീട്ടിലെല്ലാവർക്കും ഒരുമിച്ച് ടിവി കാണാനും ഇന്റർനെറ്റ് ആവശ്യമായിരിക്കും. ഇങ്ങനെയുള്ളവർക്ക് ആവശ്യത്തിനുള്ള ഡാറ്റ കുറഞ്ഞ വിലയിൽ വാങ്ങാം. 400 രൂപ നിരക്കിൽ 3300 ജിബി ഡാറ്റ കിട്ടുന്ന ഓഫറിനെ കുറിച്ച് ഞങ്ങൾ പറഞ്ഞുതരാം.

BSNL 3300GB Data Plan: വിലയും ഓഫറും

പ്രായമായവരും ഇന്ന് സ്മാർട്ഫോണുകളിലും ടെലിവിഷനിലും ഇന്റർനെറ്റ് ഡാറ്റ ഉപയോഗിക്കുന്നു. ഈ ആവശ്യം നിറവേറ്റുന്നതിനായി, സർക്കാർ ടെലികോം കമ്പനി മികച്ച ഡാറ്റ പ്ലാനുകളും തരുന്നു. 449 രൂപയ്ക്ക് 3300 ജിബി ഡാറ്റ തരുന്ന പ്ലാനിൽ പുതിയ ഓഫർ അവതരിപ്പിച്ചു. ഇനി ഈ പാക്കേജിന് 449 രൂപ ചെലവാകില്ല. 400 രൂപയിലും താഴെ മാത്രമാണ് ഇതിന് വില.

BSNL New Offer: ആനുകൂല്യങ്ങൾ

ഈ പാക്കേജിന് 399 രൂപയാണ് വില. പ്ലാനിൽ നിങ്ങൾക്ക് പരിധിയില്ലാത്ത ഡാറ്റ നേടാം. മാസം തോറും പാക്കേജിലൂടെ നിങ്ങൾക്ക് 3300GB ഇന്റർനെറ്റ് ആസ്വദിക്കാം. എന്നുവച്ചാൽ ദിവസേന 100 ജിബിയിൽ കൂടുതൽ ഡാറ്റ ലഭിക്കും. ഇത് ശരിക്കും ലാഭകരമായ ഒരു ഫാമിലി പാക്കേജാണെന്ന് പറയാം.

399 രൂപയുടെ പ്ലാനിൽ വേറെയും ചില ആനുകൂല്യങ്ങളുണ്ട്. ആദ്യമാസത്തേക്ക് നിങ്ങൾക്ക് ഫ്രീയായി സേവനം ലഭിക്കുന്നതാണ്. മൂന്ന് മാസത്തേക്കുള്ള സേവനങ്ങൾക്ക് 50 രൂപയുടെ കിഴിവും നേടാം. ഈ 339 രൂപ പാക്കേജ് ബിഎസ്എൻഎല്ലിന്റെ ഫൈബർ കണക്ഷൻ വരിക്കാർക്ക് വേണ്ടിയുള്ളതാണ്.

എന്താണ് ബിഎസ്എൻഎൽ ഭാരത് ഫൈബർ?

നിലവിലുള്ള കേബിൾ ഇൻഫ്രാസ്ട്രക്ചറിന് പകരമായി ഒപ്റ്റിക് ഫൈബർ ഉപയോഗിച്ചാണ് ടെലികോമിന്റെ ഭാരത് ഫൈബർ. ബി‌എസ്‌എൻ‌എൽ ഭാരത് ഫൈബർ വീട്ടിൽ അതിവേഗ ഇന്റർനെറ്റ് സേവനം നൽകുന്നു. അടിസ്ഥാന സൗകര്യങ്ങളുള്ള പ്രദേശങ്ങളിലെ ബജറ്റ് വരിക്കാർക്ക് ബിഎസ്എൻഎൽ ഭാരത് ഫൈബർ ഒരു നല്ല ഓപ്ഷനാണ്. എങ്കിലും ജിയോഫൈബർ പോലെ ഫാസ്റ്റ് കണക്റ്റിവിറ്റി ലഭിക്കുന്നില്ല.

Also Read: 9 രൂപ നിരക്കിൽ ഫ്രീ വോയിസ് കോളിങ്ങും 5ജിയും അൺലിമിറ്റഡായി Reliance Jio തരും!

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :