bsnl new budget plan under 200 rs
ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സർക്കാർ ടെലികോം BSNL ഇതാ ഒരു കിടിലൻ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നു. 200 രൂപയിൽ താഴെ മാത്രം വിലയാകുന്ന പ്രീ-പെയ്ഡ് പ്ലാനാണിത്. ഈ പാക്കേജിൽ നിങ്ങൾക്ക് അൺലിമിറ്റഡ് കോളിങ്ങും ഡാറ്റയുമെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. കൃത്യം ഒരു മാസമാണ് പ്ലാനിന് വാലിഡിറ്റി. ഇതിന്റെ ആനുകൂല്യങ്ങൾ വിശദമായി അറിയാം.
ഇതിൽ സർക്കാർ ടെലികോം ഡാറ്റയും കോളിംഗ് ആനുകൂല്യങ്ങളും നൽകുന്നു. ബിഎസ്എൻഎൽ 199 രൂപയ്ക്കാണ് പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. ഈ പാക്കേജിൽ അൺലിമിറ്റഡ് കോളിങ്ങും ഡാറ്റയും മെസേജ് ആനുകൂല്യങ്ങളും നേടാം.
ബിഎസ്എൻഎൽ സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവർക്കാണ് പ്ലാൻ അനുയോജ്യം. കാരണം ബിഎസ്എൻഎൽ ഇപ്പോഴും 5ജി അവതരിപ്പിച്ചില്ല. അൺലിമിറ്റഡായി വോയ്‌സ് കോളുകൾ 199 രൂപ പാക്കേജിൽ നിന്ന് നേടാം. ഇതിൽ പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റയും ലഭ്യമാണ്. അതുപോലെ Bharat Sanchar Nigam Limited വരിക്കാർക്കായി പ്രതിദിനം 100 എസ്എംഎസ് സേവനവും ലഭിക്കും. 28 ദിവസമാണ് പ്രീ-പെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി.
പ്രതിദിന ഡാറ്റ ക്വാട്ട തീർന്നുകഴിഞ്ഞാൽ, വേഗത 40 കെബിപിഎസായി പരിമിതപ്പെടും. 199 രൂപ പ്ലാൻ തെരഞ്ഞെടുക്കുന്നവർ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ഇതിൽ 2% കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഈ റീചാർജ് ബിഎസ്എൻഎൽ വെബ്‌സൈറ്റ് അല്ലെങ്കിൽ സെൽഫ് കെയർ ആപ്പ് വഴി മാത്രമായിരിക്കും ലഭ്യമാകുക.
5G നെറ്റ് വർക്ക് വഴി ബിഎസ്‌എൻഎൽ അതിവേഗ ഇന്റർനെറ്റ് സേവനം എത്തിക്കുകയാണ്. ക്വാണ്ടം 5ജി എന്ന പേരിലാണ് അതിവേഗ ഡാറ്റ എത്തിക്കുന്നത്. നിലവിലുള്ള 5ജി സാങ്കേതികവിദ്യയെക്കാൾ നൂറിലധികം ഇരട്ടി വേഗത ഇതിന് ലഭിക്കുന്നു. ഡാറ്റാ കൈമാറ്റം, സെക്യൂരിറ്റി എന്നിവയിൽ ഇത് വലിയ മാറ്റങ്ങൾ കൊണ്ടുവന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.
ഇപ്പോൾ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് 4ജി പ്രവർത്തനങ്ങളിലാണ്. കേരളത്തിലെ ഇടുക്കിയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ 4ജി സേവനം എത്തിച്ചിട്ടുണ്ട്. ഇനിയും കൂടുതൽ വിദൂരപ്രദേശങ്ങളിലടക്കം 4ജി കണക്റ്റിവിറ്റി വിന്യസിക്കാനുള്ള പദ്ധതിയും കമ്പനിയ്ക്കുണ്ട്. ഈ 4ജി വിന്യാസം കഴിഞ്ഞാലാണ് സർക്കാർ ടെലികോം 5ജിയിലേക്ക് കടക്കുന്നത്.