bsnl lowest price plan, bsnl 147 plan details, bsnl 1 month validity plan, bsnl unlimited calling plan, bsnl data plan under 150, bsnl cheapest plan 2025, bsnl pocket friendly plan, bsnl 10gb data plan, bsnl without daily data limit, bsnl call and data pack,
BSNL Lowest Price Plan: സർക്കാർ കമ്പനി ബിഎസ്എൻഎൽ തരുന്ന ഒരു കിടിലൻ ലോ ബജറ്റ് പ്ലാൻ നോക്കിയാലോ? ഒരു മാസം കാലാവധിയുള്ള പോക്കറ്റ് ഫ്രണ്ട്ലി പ്ലാൻ ഇതാ. ഈ പാക്കേജിൽ നിന്ന് അൺലിമിറ്റഡ് കോളിങ്, ഡാറ്റ സേവനങ്ങൾ സേവനങ്ങൾ ലഭിക്കും. പ്ലാനിനെ കുറിച്ച് വിശദമായി അറിയാം.
Bharat Sanchar Nigam Limited തരുന്ന കിടിലൻ പ്ലാനാണിത്. കാരണം 150 രൂപയ്ക്ക് താഴെയാണ് പ്ലാനിന് വിലയാകുന്നത്. ഇന്ത്യയിലെ ഏത് നെറ്റ്വർക്കിലേക്കും പരിധിയില്ലാതെ ലോക്കൽ, എസ്.ടി.ഡി. കോളുകൾ വിളിക്കാം. നാഷണൽ റോമിംഗ് സമയത്തും നിങ്ങൾക്ക് അൺലിമിറ്റഡ് കോളിങ് സേവനം തന്നെ പ്രയോജനപ്പെടുത്താം.
ഈ ടെലികോം പ്ലാനിൽ മൊത്തം 10 GB ഡാറ്റ അനുവദിച്ചിരിക്കുന്നു. ഇതിൽ പ്രതിദിന ഡാറ്റാ പരിധിയില്ല. അതിനാൽ നിങ്ങൾക്ക് മൊത്തം വാലിഡിറ്റിയിൽ 10ജിബി ഉപയോഗിച്ച് തീർക്കാം. അധികമായി ഇന്റർനെറ്റ് ഉപയോഗിക്കാത്തവർക്ക് 10ജിബി ധാരാളമാണ്. ഈ പാക്കേജിൽ എന്നാൽ എസ്എംഎസ് സേവനങ്ങളില്ല എന്നത് ശ്രദ്ധിക്കുക. എസ്എംഎസ് ആവശ്യമുള്ളവർ ഈ പ്ലാൻ തെരഞ്ഞെടുക്കാത്തതാണ് ഉത്തമം. ഈ പ്ലാനിനൊപ്പം ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് സൗജന്യ BSNL ട്യൂൺസ് ആനുകൂല്യവും തരുന്നുണ്ട്.
147 രൂപയുടെ പാക്കേജിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. മുമ്പ് ബിഎസ്എൻഎൽ ഈ പ്ലാനിൽ 30 ദിവസത്തെ വാലിഡിറ്റി അനുവദിച്ചിരുന്നത്. എന്നാലിപ്പോൾ 5 ദിവസം കുറവായാണ് ലഭിക്കുന്നത്. എന്നുവച്ചാൽ സർക്കാർ ടെലികോം ഇതിൽ 25 ദിവസത്തെ കാലയളവ് മാത്രമാണ് പാക്കേജിൽ അനുവദിച്ചിട്ടുള്ളത്. എങ്കിലും ഇത്ര കാലയളവിൽ 147 രൂപയ്ക്കൊരു പ്ലാൻ വളരെ അപൂർവ്വമാണ്. 22 ദിവസത്തെ പ്ലാനുകൾക്ക് ജിയോ ഈടാക്കുന്നത് 200 രൂപയ്ക്കും മുകളിലാണ്. അതിനാൽ ഇത് ശരിക്കും സാധാരണക്കാരന് അനുയോജ്യമായ പാക്കേജാണ്. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.
സർക്കാർ ടെലികോം 4ജി കവറേജ് രാജ്യത്തിന്റെ നാനാഭാഗങ്ങളിലേക്ക് എത്തിക്കുന്നു. അതിനൊപ്പം ടെലികോം ഓപ്പറേറ്റർ ഇ-സിം സേവനവും ആരംഭിച്ചു. തമിഴ് നാട്ടിലാണ് സർക്കാർ ടെലികോം ആദ്യമായി ഇ സിം അവതരിപ്പിച്ചത്. മറ്റിടങ്ങളിലും അധികം വൈകാതെ ഇ സിം സേവനം ലഭ്യമാക്കി തുടങ്ങും.