BSNL Long Plan: 2GB ഹൈ-സ്പീഡ് ഡാറ്റ, Unlimited കോളിങ്, 105 ദിവസത്തേക്ക്! ഇത് വിട്ടുകളയണ്ട…

HIGHLIGHTS

ഇപ്പോൾ ലാഭകരമായ റീചാർജ് പ്സാനുകൾ തരുന്നത് സർക്കാർ ടെലികോം കമ്പനി BSNL ആണ്

നിരവധി ദീർഘകാല വാലിഡിറ്റി പ്ലാനുകൾ ബിഎസ്എൻഎല്ലിനുണ്ട്

എന്നാൽ അടുത്തിടെ കമ്പനി അവതരിപ്പിച്ച ഒരു പ്ലാൻ ഇതിൽ വേറിട്ടതാണ്

BSNL Long Plan: 2GB ഹൈ-സ്പീഡ് ഡാറ്റ, Unlimited കോളിങ്, 105 ദിവസത്തേക്ക്! ഇത് വിട്ടുകളയണ്ട…

BSNL വരിക്കാർക്ക് ദീർഘകാലാടിസ്ഥാനത്തിൽ റീചാർജ് ചെയ്യാൻ ബെസ്റ്റ് പ്ലാനിതാ. മൂന്ന് മാസത്തിലധികം റീചാർജ് വാലിഡിറ്റി ലഭിക്കുന്ന പ്രീപെയ്ഡ് പ്ലാനാണിത്. Bharat Sanchar Nigam Limited വരിക്കാർ ഇത് അറിയാതെ പോകരുത്.

Digit.in Survey
✅ Thank you for completing the survey!

ഇപ്പോൾ ലാഭകരമായ റീചാർജ് പ്സാനുകൾ തരുന്നത് സർക്കാർ ടെലികോം കമ്പനിയാണ്. സ്വകാര്യ കമ്പനികളിൽ നിന്ന് പലരും ബിഎസ്എൻഎല്ലിലേക്ക് എത്തിയിട്ടുണ്ട്. ചെലവ് കുറഞ്ഞ പ്ലാനുകളുണ്ടെങ്കിലും കമ്പനി ഇതുവരെ ഫാസ്റ്റ് കണക്റ്റിവിറ്റി പൂർത്തിയാക്കിയില്ല.

BSNL 4G ഉറപ്പുനൽകി ഉദ്യോഗസ്ഥർ

അടുത്ത ആറ് മാസത്തിനുള്ളിൽ സേവനത്തിൽ കാര്യമായ പുരോഗതി ഉണ്ടാകുമെന്ന് കമ്പനി പറയുന്നു. എസ്റ്റിമേറ്റ് കമ്മിറ്റിക്ക് നൽകിയ വിശദീകരണത്തിലാണ് ബിഎസ്എൻഎൽ വരിക്കാരുടെ വിശദീകരണം. ഒരു ലക്ഷത്തോളം മൊബൈൽ ടവറുകൾ 4G സേവനത്തിനായി വിന്യസിക്കുന്നുണ്ട്. നിലവിൽ 24,000 ടവറുകളാണ് സർക്കാർ ടെലികോം സ്ഥാപിച്ചിട്ടുള്ളത്.

bsnl long validity of 105 days plan offer 2gb per day and unlimited calling

2024 അവസാനിക്കുന്നതിന് മുമ്പ് തന്നെ ഇതിൽ ഏതാണ്ട് പൂർണമാകും. അങ്ങനെയെങ്കിൽ തങ്ങളുടെ സിം പോർട്ട് ചെയ്ത് ബിഎസ്എൻഎല്ലിലേക്ക് വരാനുള്ള ശരിയായ സമയമിതാണ്. ഇതിന് പുറമെ സർവ്വത്ര വൈ-ഫൈ, ആത്മനിർഭർ ഭാരത് പോലുള്ള സംരഭങ്ങളും കമ്പനി കൊണ്ടുവന്നു. ഇനി ബിഎസ്എൻഎൽ വരിക്കാർക്ക് വേണ്ടിയുള്ള ഒരു മികച്ച പ്ലാൻ കൂടി പറഞ്ഞുതരാം.

BSNL 105 വാലിഡിറ്റി പ്ലാൻ

നിരവധി ദീർഘകാല വാലിഡിറ്റി പ്ലാനുകൾ ബിഎസ്എൻഎല്ലിനുണ്ട്. എന്നാൽ അടുത്തിടെ കമ്പനി അവതരിപ്പിച്ച ഒരു പ്ലാൻ ഇതിൽ വേറിട്ടതാണ്. കാരണം വളരെ കുറഞ്ഞ പ്ലാനിൽ വലിയ വാലിഡിറ്റി ലഭിക്കും.

666 രൂപ പ്ലാനിലെ ആനുകൂല്യങ്ങൾ

666 രൂപ വിലയുള്ള റീചാർജ് പ്ലാനാണിത്. 105 ദിവസമാണ് ഇതിന് വാലിഡിറ്റി വരുന്നത്. ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ചെയ്യാനാകും. അതുപോലെ പ്രതിദിനം 100 സൗജന്യ എസ്എംഎസ് ആനുകൂല്യവും ലഭിക്കുന്നു.

ഇതിൽ കോളുകൾക്കും മെസേജുകൾക്കുമൊപ്പം ഇന്റർനെറ്റ് ആക്സസുമുണ്ട്. മൊത്തം 210 GB ഡാറ്റ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നു. ഇത് 2GB ഹൈ-സ്പീഡ് ഡാറ്റ ദിവസേന തരുന്നു. പ്ലാനിന്റെ വാലിഡിറ്റിയിൽ ഉടനീളം ഈ ആനുകൂല്യം ലഭിക്കുന്നതാണ്.

Read More: Ratan Tata തുടങ്ങിവച്ച ടെലികോം വിപ്ലവം, കോളിളക്കം സൃഷ്ടിച്ച പർ സെക്കൻഡ് കോൾ പ്ലാൻ| Latest news

ജിയോ, എയർടെൽ, വിഐ കമ്പനികളുടെ പക്കൽ ഇങ്ങനെയൊരു പ്ലാൻ ലഭിക്കാൻ പ്രയാസമാണ്. അതിനാൽ ദീർഘകാല അടിസ്ഥാനത്തിൽ സാധാരണക്കാർക്ക് തെരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണിത്. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo