BSNL New Offer
BSNL അഥവാ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ടെലികോം നിരവധി ന്യൂ ഇയർ ഓഫറുകൾ പ്രഖ്യാപിച്ചു. അൺലിമിറ്റഡ് സേവനങ്ങൾ അനുവദിച്ചിട്ടുള്ള പ്രീ പെയ്ഡ് പ്ലാനാണിത്. മുമ്പ് കുറഞ്ഞ ഡാറ്റയുണ്ടായിരുന്ന പ്ലാനിൽ ഇപ്പോൾ 3ജിബി ഡാറ്റ അനുവദിച്ചു.
ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ചാണ് Bharat Sanchar Nigam Limited ഓഫർ പ്രഖ്യാപിച്ചത്. മുമ്പ് 2.5ജിബി ദിവസേന ലഭിച്ചിരുന്ന പ്ലാനാണിത്. ഈ പ്രീ പെയ്ഡ് പാക്കേജിൽ ഇപ്പോൾ 3ജിബി ഡാറ്റ അനുവദിച്ചിരിക്കുന്നു.
ഈ പ്ലാൻ റീചാർജ് ചെയ്യാനുള്ള സമയപരിധി നീട്ടി. 2026 ജനുവരി 31 വരെ റീചാർജ് ചെയ്യുന്നവർക്ക് എക്സ്ട്രാ ഡാറ്റ ലഭിക്കുന്നതാണ് ഓഫർ. ഈ കാലയളവിൽ പ്ലാൻ എടുത്താൽ കോളിങ്, എസ്എംഎസ്സുകൾക്ക് പുറമെ അധിക ഇനർനെറ്റ് ആസ്വദിക്കാം. 2.5ജിബിയ്ക്ക് പകരം 3ജിബി ലഭിക്കും.
Also Read: സാംസങ്ങിനെ പൂട്ടാൻ മിഡ് റേഞ്ചിൽ ഒരു Realme 5G ഫോൺ! 7000mAh ബാറ്ററിയും 200MP സെൻസറും
റീചാർജ് ചെയ്യുന്ന ദിവസം മുതൽ ഒരു മാസത്തെ വാലിഡിറ്റി ഈ പ്ലാനിൽ നിന്ന് ആസ്വദിക്കാം. 225 രൂപയാണ് ഈ പ്രീ പെയ്ഡ് പ്ലാനിന് ചെലവാകുന്നത്.
പ്രതിദിനം 3 ജിബി അതിവേഗ ഡാറ്റ ലഭിക്കും. ജനുവരി 31 ന് ശേഷം ഈ പ്ലാനിൽ 2.5 ജിബി ഇന്റർനെറ്റ് ആയിരിക്കും നൽകുന്നത്. 30 ദിവസമാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പ്ലാനിന്റെ വാലിഡിറ്റി. ഇതിൽ സർക്കാർ ടെലികോം പരിധിയില്ലാത്ത വോയ്‌സ് കോളുകളും അനുവദിച്ചിട്ടുണ്ട്. നിങ്ങൾക്ക് വേണമെങ്കിൽ പ്രതിദിനം 100 എസ്എംഎസും ആസ്വദിക്കാവുന്നതാണ്.
ഇതിന് പുറമെ കമ്പനിയുടെ ജനപ്രിയ ഓഫറായ ഒരു രൂപ പ്ലാനും ഇപ്പോൾ ലഭ്യമാണ്. ഒരു രൂപയ്ക്ക് റീചാർജ് ചെയ്താൽ Unlimited കോളിങ്ങും ബൾക്ക് ഡാറ്റയും ലഭിക്കും. ഇത് ബിഎസ്എൻഎല്ലിന്റെ പുതിയ വരിക്കാർക്ക് വേണ്ടിയുള്ള ഓഫറാണ്. 4ജി സിം ഒരു രൂപയ്ക്ക് വാങ്ങി ഒരു മാസം മുഴുവൻ റീചാർജ് ആനുകൂല്യങ്ങൾ ആസ്വദിക്കാനാകും.
1 രൂപ പ്ലാനിൽ അൺലിമിറ്റഡ് കോളിങ് സേവനങ്ങൾ ആസ്വദിക്കാം. ഈ പ്ലാനിൽ നിങ്ങൾക്ക് 2ജിബി ഡാറ്റ ലഭ്യമാണ്. 100 എസ്എംഎസ് ആനുകൂല്യവും ബിഎസ്എൻഎൽ പ്രീ പെയ്ഡ് പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ജനുവരി 31 വരെയാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പ്ലാൻ ഒരു രൂപ പ്ലാൻ ലഭിക്കുക.