BSNL CinemaPlus
Big Boss മലയാളം സീസൺ 7 ആരംഭിച്ചു കഴിഞ്ഞു. BSNL ടെലികോമും ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ തരുന്നുണ്ട്. ഇപ്രാവശ്യത്തെ ബിഗ്ബോസ് കാണാൻ ആഗ്രഹമുള്ളവർക്ക് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് തരുന്ന ജിയോഹോട്ട്സ്റ്റാർ ഓഫർ എന്താണെന്ന് അറിയണ്ടേ?
BSNL CinemaPlus എന്ന ഫൈബർ ബ്രോഡ്‌ബാൻഡ് സേവനത്തിലാണ് ഫ്രീ ജിയോഹോട്ട്സ്റ്റാർ നൽകുന്നത്. പ്ലാനിനെ കുറിച്ചും ആനുകൂല്യങ്ങളും വിശദമായി അറിയാം.
നിരവധി OTT പ്ലാറ്റ്‌ഫോമുകൾ ബണ്ടിൽ ചെയ്തിട്ടുള്ളതാണ് ബിഎസ്എൻഎൽ സിനിമാപ്ലസ്. ബിഎസ്എൻഎൽ ഭാരത് ഫൈബർ അഥവാ ബ്രോഡ്ബാൻഡ് വരിക്കാർക്ക് വേണ്ടിയുള്ളതാണ് ഈ പ്ലാൻ. എല്ലാ ഒടിടികളും ഒരിടത്ത് ലഭിക്കാനുള്ള സൌകര്യമാണിത്. കേബിൾ ടിവി, ഡിടിഎച്ച് പ്ലാനുകളോ, ഓരോരോ ഒടിടികൾക്ക് സബ്‌സ്‌ക്രിപ്ഷനുകളോ വേറെ വേറെ ആവശ്യമില്ല. ബിഎസ്എൻഎൽ സിനിമാപ്ലസ് ആക്സസിലൂടെ ഇതെല്ലാം ഒറ്റയിടത്ത് ലഭിക്കും.
എന്നുവച്ചാൽ സിനിമാപ്ലസ്സിൽ ജിയോഹോട്ട്സ്റ്റാർ മാത്രമല്ല, ഇതിൽ വേറെയും ഒടിടി ആക്സസ് ലഭിക്കും. സോണിലിവ്, ലയൺസ്‌ഗേറ്റ്, ഷെമാരൂ, ഹംഗാമ, EPIC ON തുടങ്ങിയ OTT പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ആക്സസും നേടാം. മൊബൈലിൽ മാത്രമായി സബ്സ്ക്രിപ്ഷൻ ഒതുങ്ങുന്ന പ്ലാനല്ല ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് തരുന്നത്. ഈ ഒടിടികളെല്ലാം പിസി/ലാപ്‌ടോപ്പ്, മൊബൈൽ ഫോണുകൾ, ടാബ്‌ലെറ്റുകൾ, സ്മാർട്ട് ടിവികളിലും ആക്സസ് ചെയ്യാം. സിനിമാപ്ലസ് ആക്സസിനായി പല വിലയിലുള്ള പ്ലാനുകൾ ലഭ്യമാണ്.
മൂന്ന് തരത്തിലുള്ള പ്ലാനുകളാണ് ബിഎസ്എൻഎൽ സിനിമാപ്ലസ്സിലുള്ളത്. സ്റ്റാർട്ടർ പായ്ക്ക്, ഫുൾ പായ്ക്ക്, പ്രീമിയം പായ്ക്ക് എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.
സ്റ്റാർട്ടർ പായ്ക്ക്: ഇതിൽ ഏറ്റവും കുറഞ്ഞ പ്ലാൻ സ്റ്റാർട്ടർ പായ്ക്കാണ്. ഇതിൽ എല്ലാ ഒടിടി പ്ലാറ്റ്ഫോമുകളും ഉൾപ്പെടുന്നില്ല. ഷെമാരൂ, ഹംഗാമ, ലയൺസ്‌ഗേറ്റ്, EPIC ON എന്നിവ ഇതിൽ ഉൾപ്പെടുന്നു. വെറും 49 രൂപ മാത്രമാണ് പാക്കേജിലുള്ളത്.
അടുത്തത് ഫുൾ പായ്ക്ക് ആണ്. ഇതിൽ ജിയോഹോട്ട്‌സ്റ്റാർ ലഭിക്കുന്നു. സോണിലിവ് ഉൾപ്പെടുന്ന പ്രധാന പ്ലാറ്റ്‌ഫോമുകളും പാക്കേജിലുണ്ട്. വെറും 199 രൂപ മാത്രമാണ് ഇതിന് വിലയാകുന്നത്. സീ 5 പ്രീമിയം, YuppTV എന്നിവയും ഇതിലുണ്ട്.
പ്രീമിയം പായ്ക്ക്: ഏറ്റവും കൂടുതൽ OTT പ്ലാറ്റ്‌ഫോമുകൾ ഒരുമിച്ച് ലഭിക്കുന്ന പാക്കേജാണ് പ്രീമിയം. സിനിമാപ്ലസ്സിലെ വില കൂടിയ പ്ലാനും ഇതാണ്. 249 രൂപയ്ക്ക് ലഭിക്കുന്ന ഒടിടി ബണ്ടിൽ പാക്കേജാണിത്. ജിയോഹോട്ട്‌സ്റ്റാർ സൂപ്പർ ആക്സസാണ് ഇതിലുള്ളത്. എന്നുവച്ചാൽ രണ്ട് ഡിവൈസുകളിൽ ഒരേ സമയം ആക്സസ് നേടാം. സോണിലൈവ്, സീ5 എന്നിവയുടെ പ്രീമിയം സബ്സ്ക്രിപ്ഷനുമുണ്ട്.
യപ്പ് ടിവി ലൈവ്, ഷെമറൂമി, ഹംഗാമ, ലയൺസ്‌ഗേറ്റ് പ്ലേ, എപിക് ഓൺ ആക്സസും ഇതിലുണ്ട്.
ഈ പ്ലാനുകൾക്കായി നിങ്ങൾ ബിഎസ്എൻഎൽ ഭാരത് ഫൈബർ കണക്ഷന്റെ വരിക്കാരാകണം. ഓരോ പ്ലാനിലെയും സബ്‌സ്‌ക്രിപ്ഷൻ തുക ബ്രോഡ്‌ബാൻഡ് ബില്ലിനൊപ്പം ചേർത്താണ് പേയ്മെന്റ്.