bsnl freedom offer 2025 unlimited calling 2gb data
BSNL അങ്ങനെ ഈ വർഷത്തെ Freedom Offer പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റൊരു ടെലികോം കമ്പനിയ്ക്കും തരാനാകാത്ത ബമ്പർ ഓഫറാണ് സർക്കാർ കമ്പനി അവതരിപ്പിച്ചിരിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി വലിയ റീചാർജ് ഭാരമില്ലാതെ, ഫ്രീഡമായി ടെലികോം സേവനങ്ങൾ പ്രയോജനപ്പെടുത്താനുള്ള അവസരമാണ് വന്നിരിക്കുന്നത്. ബിഎസ്എൻഎൽ ഫ്രീഡം ഓഫർ ഓഗസ്റ്റ് 1 മുതൽ ഓഗസ്റ്റ് 31 വരെ സാധുതയുള്ളതാണ്.
ഒരു രൂപയ്ക്ക് ടെലികോം സേവനങ്ങൾ നൽകുന്ന ഓഫറാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പ്രഖ്യാപിച്ചത്. ഇത് ബിഎസ്എൻഎല്ലിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകളിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ഈ പ്ലാൻ ഉപയോക്താക്കൾക്ക് 30 ദിവസത്തെ വാലിഡിറ്റിയുള്ള ടെലികോം സേവനമാണ് തരുന്നത്. അൺലിമിറ്റഡ് കോളിങ്, ദിവസേന 2 ജിബി ഡാറ്റ, എസ്എംഎസ് ആനുകൂല്യങ്ങൾ തരുന്നു. അതും വെറും 1 രൂപയ്ക്ക്. എല്ലാ ബിഎസ്എൻഎൽ വരിക്കാർക്കും വേണ്ടിയാണോ ഈ ഓഫർ?
‘ട്രൂ ഡിജിറ്റൽ ഫ്രീഡം’ ആസ്വദിക്കാനുള്ള ഓഫറാണിതെന്ന് ബിഎസ്എൻഎൽ അറിയിച്ചു. വെറും 1 രൂപയ്ക്ക് ഉപയോക്താക്കൾക്ക് 30 ദിവസത്തെ വാലിഡിറ്റിയിൽ സേവനം തരുന്നു. 1 രൂപയ്ക്ക് റീചാർജ് ചെയ്യുമ്പോൾ പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റ ലഭിക്കും.
നാഷണൽ റോമിംഗ് ഉൾപ്പെടെ ഇന്ത്യയിലുടനീളം അൺലിമിറ്റഡ് വോയിസ് കോളിംഗ് ആസ്വദിക്കാം. ഇൻകമിങ്, ഔട്ട്ഗോയിങ് കോളുകൾ 1 രൂപയ്ക്ക് ലഭിക്കുന്നത് അതിശയകരമാണ്. അതുപോലെ പ്രതിദിനം 100 സൗജന്യ എസ്എംഎസ്സും ലഭിക്കും. ഓഗസ്റ്റ് 1 വെള്ളിയാഴ്ച മുതൽ ഓഗസ്റ്റ് 31 വരെയാണ് ഈ ഓഫർ. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.
പരിമിതകാലത്തേക്കുള്ള ഓഫർ രാജ്യത്തെ എല്ലാ ടെലികോം സർക്കിളുകളിലും ലഭിക്കുന്നു. എന്നാൽ ഈ ഫ്രീഡം ഓഫറിൽ ഒരു ട്വിസ്റ്റുണ്ട്.
1 രൂപയ്ക്ക് ഒരു പുതിയ ബിഎസ്‌എൻഎൽ സിം കാർഡ് വാങ്ങുമ്പോഴാണ് ഓഫർ ലഭിക്കുക. എന്നുവച്ചാൽ ഈ ഓഫർ നിലവിലെ വരിക്കാർക്ക് ലഭ്യമാകില്ല. പുതിയ ബിഎസ്‌എൻഎൽ വരിക്കാർക്ക് വേണ്ടി മാത്രമുള്ളതാണ്. കൂടുതൽ വരിക്കാരെ Bharat Sanchar Nigam Ltd-ലേക്ക് ആകർഷിക്കാനുള്ള തന്ത്രമാണിത്.
സർക്കാർ ടെലികോം ഓഗസ്റ്റ് മാസം 4ജി വിന്യാസം പൂർത്തിയാക്കുകയാണ്. അതിനാൽ ഫാസ്റ്റ് ഇന്റർനെറ്റും കണക്ഷനും വേണ്ടാത്തവർക്ക് 4ജി സേവനം ഈ മാസം ലഭ്യമാകും. അടുത്ത വർഷം കമ്പനി 5ജി അവതരിപ്പിക്കുമെന്നും കേന്ദ്ര ടെലികോം മന്ത്രി അറിയിച്ചിട്ടുണ്ട്.
പുതിയ BSNL 4G സിം എടുക്കുന്നവർക്ക് ബിഎസ്എൻഎൽ ഫ്രീഡം ഓഫർ മികച്ചതാണ്. ഈ പ്രത്യേക ഫ്രീഡം ഓഫർ ഇപ്പോഴും ലഭ്യമാണ്. വെറും 1 രൂപയ്ക്ക് 30 ദിവസത്തേക്ക് ടെലികോം സേവനങ്ങൾ ആസ്വദിക്കാം.
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് രാജ്യവ്യാപകമായി 4ജി സേവനങ്ങൾ വ്യാപിപ്പിക്കുകയാണ്. അതിനാൽ 4ജി സിമ്മെടുക്കുന്നവർക്ക് ഇതൊരു നഷ്ടമാവില്ല. സെക്കൻഡറി സിമ്മായി നിങ്ങൾക്ക് ഇത് ഉപയോഗിക്കാനാകും. പുതിയ ഉപഭോക്താക്കൾക്കായി മറ്റൊരു ടെലികോമിനും ഇങ്ങനെയൊരു ഓഫർ തരാനാകില്ല.
Also Read: 64MP ക്യാമറയുള്ള പ്രീമിയം സ്റ്റൈലിഷ് Google Pixel ഓഗസ്റ്റ് സ്പെഷ്യൽ ഓഫറിൽ!