BSNL Freedom Gift! 1 രൂപയ്ക്ക് 4G സിമ്മെടുക്കാം, Free ആയി Unlimited കോളിങ്ങും ദിവസവും 2GB ഡാറ്റയും!

Updated on 21-Aug-2025
HIGHLIGHTS

സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് പരിമിതകാല പ്ലാനാണ് ബിഎസ്എൻഎൽ പ്രഖ്യാപിച്ചത്

വെറും ഒരു രൂപയ്ക്ക് ടെലികോം സേവനങ്ങൾ ലഭിക്കുന്ന പാക്കേജാണിത്

ബിഎസ്എൻഎൽ പായ്ക്കിനൊപ്പം സൗജന്യ 4G സിം കാർഡും തരുന്നുണ്ട്

ഈ വർഷത്തെ സ്വാതന്ത്ര്യദിന ഓഫറിൽ ഏറ്റവും തരംഗമായത് BSNL Freedom Plan ആണ്. ഒരു മാസത്തേക്ക് ബൾക്ക് ടെലികോം സേവനങ്ങൾ നൽകാനുള്ളതാണ് പ്ലാൻ. ഒരു രൂപയ്ക്ക് സിമ്മെടുത്താൽ എല്ലാ ടെലികോം സേവനങ്ങളും ആസ്വദിക്കാം.ഇത് ശരിക്കും Bharat Sanchar Nigam Limited-ന്റെ ഒരു പ്ലാനെന്ന് പറയുന്നതിനേക്കാൾ, ഫ്രീഡം ഗിഫ്റ്റെന്ന് പറയുന്നതാകും ശരി.

BSNL Freedom ഗിഫ്റ്റ് ഒരു മാസത്തേക്ക്…

സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് പരിമിതകാല പ്ലാനാണ് ബിഎസ്എൻഎൽ പ്രഖ്യാപിച്ചത്. ഓഗസ്റ്റ് മാസത്തേക്കുള്ള ഫ്രീഡം ഓഫറാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് തരുന്നത്. ഓഗസ്റ്റ് 1 മുതൽ ഓഗസ്റ്റ് 31 വരെ ഇന്ത്യയിലുടനീളം ഇത് ലഭ്യമാകും. ബിഎസ്എൻഎൽ പായ്ക്കിനൊപ്പം സൗജന്യ 4G സിം കാർഡും തരുന്നുണ്ട്.

ഈ പ്ലാൻ ബി‌എസ്‌എൻ‌എൽ പ്രീപെയ്ഡ് വരിക്കാർക്ക് വേണ്ടിയുളളത്. വെറും ഒരു രൂപയ്ക്ക് ടെലികോം സേവനങ്ങൾ ലഭിക്കുന്ന പാക്കേജാണിത്. 1 രൂപയുടെ ഫ്രീഡം ഗിഫ്റ്റിനെ കുറിച്ച് വിശദമായി അറിയാം.

BSNL 1rs plan Azadi Ka Plan 2025 launched

BSNL 1 Rupee Freedom Offer: ആനുകൂല്യങ്ങൾ

ഇന്ത്യയിൽ സാധാരണക്കാർക്ക് ഏറ്റവും കൂടുതൽ സൌകര്യപ്രദമായ പ്ലാനുകളാണ് സർക്കാർ ടെലികോം അവതരിപ്പിക്കുന്നത്. ബിഎസ്എൻഎല്ലിന്റെ പുതിയ വരിക്കാർക്ക് പരിധിയില്ലാത്ത വോയ്‌സ് കോളുകൾ ആസ്വദിക്കാം. അതും ലോക്കൽ, എസ്ടിഡി അൺലിമിറ്റഡ് കോളുകൾ ചെയ്യാം. പ്രതിദിനം 2 ജിബി 4 ജി ഡാറ്റയാണ് ബിഎസ്എൻഎൽ തരുന്നത്. ഇതിൽ പ്രതിദിനം 100 എസ്എംഎസ്സും ഉൾപ്പെടുത്തിയിരിക്കുന്നു.

ഇതിൽ സൗജന്യ 4 ജി സിം കാർഡും നൽകുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. എന്നുവച്ചാൽ 1 രൂപ ചെലവാക്കുമ്പോൾ നിങ്ങൾക്ക് പുതിയ ബിഎസ്ൻഎൽ സിം കിട്ടും. ഈ 4ജി സിമ്മിൽ അൺലിമിറ്റഡ് കോളിങ്, ഡാറ്റ, എസ്എംഎസ് ഉറപ്പാണ്. 30 ദിവസത്തെ പായ്ക്കും പാക്കേജിൽ ലഭിക്കും. ഇങ്ങനെയൊരു ഓഫർ മറ്റൊരു ടെലികോം കമ്പനിയിലും ലഭിക്കില്ല. കൂടുതൽ വരിക്കാരെ സർക്കാർ ടെലികോമിലേക്ക് ആകർഷിക്കാനുള്ള ഡീലാണിത്.

15 ദിവസം മുമ്പാണ് ഇങ്ങനെയൊരു പ്ലാൻ നിലവിൽ വന്നത്. ഇനിയും 15 ദിവസത്തേക്ക് പാക്കേജിന്റെ ഓഫറുകൾ പ്രയോജനപ്പെടുത്താം. സിം ആക്ടീവാകുന്ന ദിവസം മുതൽ 30 ദിവസത്തേക്കുള്ള പ്ലാനാണിത്. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് 4ജിയ്ക്കായി കൂടുതൽ ഫണ്ട്…

Bharat Sanchar Nigam Ltd ടെലികോം മേഖലയിൽ വിപണി വിഹിതം തിരിച്ചുപിടിക്കാൻ കഠിന പരിശ്രമത്തിലാണ്. ഇപ്പോഴും 4ജി വിന്യസിച്ചുകൊണ്ടിരിക്കുന്ന പ്രവർത്തനം പൂർണമായിട്ടില്ല. എങ്കിലും സർക്കാർ കമ്പനി 4ജി നെറ്റ്‌വർക്ക് വികസിപ്പിക്കുന്നതിനായി ഏകദേശം 47,000 കോടി രൂപയുടെ മൂലധന ചെലവ് (മൂലധനം) പദ്ധതി തയ്യാറാക്കിയിരിക്കുന്നു എന്നാണ് റിപ്പോർട്ട്. ഇനിയും രാജ്യമൊട്ടാകെ ഒരു ലക്ഷം ടവറുകൾ സ്ഥാപിക്കുന്നതിന് വേണ്ടി ഈ ഫണ്ട് വിനിയോഗിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്. ഇടിടെലികോം റിപ്പോർട്ടിലാണ് ഇത് വിശദീകരിച്ചിരിക്കുന്നത്.

സ്വതന്ത്ര്യദിനം കഴിഞ്ഞാലും ഫ്രീഡം ഓഫർ അവസാനിച്ചിട്ടില്ല. ഒരു രൂപയുടെ ഓഫർ ഓഗസ്റ്റ് 31 വരെ ലഭ്യമാണ്. ഇതിന് പുറമെ മറ്റൊരു ഓഫർ കൂടി സർക്കാർ ടെലികോം അവതരിപ്പിച്ചു. ബ്രോഡ്ബാൻഡ് വരിക്കാർക്ക് വേണ്ടിയുള്ളതാണ് ഓഫർ. ഒരു Gbps വേഗതയിൽ ഇന്റർനെറ്റ് ലഭിക്കുന്ന പാക്കേജാണ് ഇതിലുള്ളത്. ഒരു മാസം മുതൽ 24 മാസം വരെ വാലിഡിറ്റിയിൽ തെരഞ്ഞെടുക്കാനുള്ള നിരവധി പ്ലാനുകൾ ഇതിലുണ്ട്.

Also Read: First Sale: BGMI സ്പെഷ്യലൈസ്ഡ് Infinix GT പുത്തൻ സ്മാർട് ഫോൺ ലോഞ്ച് ഓഫറിൽ ഇന്ന് മുതൽ…

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :