BSNL Cheapest Plan: ഇത്രയും ലാഭകരമായ പ്ലാൻ വേറെ കിട്ടോ? 42 ദിവസത്തിന് 200 രൂപയിലും താഴെ വില

Updated on 04-Feb-2026

BSNL അഥവാ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് വരിക്കാർക്ക് ഒന്നര മാസം വാലിഡിറ്റി വരുന്ന പ്ലാനിനെ കുറിച്ച് അറിയണോ? വോയിസ് കോളുകളും, എസ്എംഎസ്, അൺലിമിറ്റഡ് ഡാറ്റ സേവനങ്ങളും ലഭിക്കുന്ന പാക്കേജാണിത്. ഇതിൽ നിങ്ങൾക്ക് ചെലവാകുന്നത് 200 രൂപയിലും താഴെ മാത്രമാണ് എന്ന് പറയുന്നതാണ് പ്ലാനിലെ ഹൈലൈറ്റ്. ഈ 197 രൂപ പാക്കേജിന്റെ വിലയും, വാലിഡിറ്റിയും മറ്റ് വിവരങ്ങളും അറിഞ്ഞാലോ!

BSNL Cheapest Plan

ബിഎസ്എൻഎൽ സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവർക്ക് 42 ദിവസത്തെ പ്ലാൻ അനുയോജ്യമാകും. കേരള സർക്കിളിലും ഈ പാക്കേജ് ലഭ്യമാണ്. കാരണം വല്ലപ്പോഴുമുള്ള കോളുകൾക്കും, ഇന്റർനെറ്റിനും ഇൻകമിങ്ങിനും ഇത് അനുയോജ്യമാണ്. 42 ദിവസത്തേക്ക് തുച്ഛമായ വിലയിൽ സിം ആക്ടിവായി തുടരുമെന്നത് മറ്റൊരു നേട്ടം.

കേരളത്തിൽ നിലവിൽ ബിഎസ്എൻഎൽ 4G സേവനങ്ങൾ ലഭിക്കുന്നുണ്ട്. അതിനാൽ ഈ പാക്കേജിൽ നിങ്ങൾക്ക് സ്വദേശി 4ജി സേവനം ലഭിക്കും.

BSNL Rs 197 Plan Details

197 രൂപയ്ക്കുള്ള റീചാർജ് പ്ലാനാണിത്. ഇതിൽ സർക്കാർ ടെലികോം കമ്പനി 300 മിനിറ്റ് ഫ്രീ കോളുകൾ അനുവദിച്ചിരിക്കുന്നു. പാക്കേജിലൂടെ 100 എസ്എംഎസ് സേവനങ്ങളും ആസ്വദിക്കാം. ഈ ബിഎസ്എൻഎൽ പ്ലാനിൽ 4ജിബി ഡാറ്റയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

നിങ്ങൾക്ക് 4ജി സ്പീഡിൽ ഈ ഡാറ്റ പ്രയോജനപ്പെടുത്താം. എന്നാൽ ശ്രദ്ധിക്കേണ്ടത് ഇത് ദിവസേനയുള്ള ഡാറ്റ ക്വാട്ടയല്ല. പകരം ബിഎസ്എൻഎൽ 42 ദിവസത്തേക്ക് മൊത്തമായാണ് പ്ലാൻ അനുവദിച്ചിട്ടുള്ളത്.

ഡാറ്റാ പരിധി കഴിഞ്ഞാലും മൊബൈൽ ഇന്റർനെറ്റ് ആക്‌സസ് ലഭിക്കുന്നതാണ്. എന്നാൽ ഈ ഡാറ്റയുടെ സ്പീഡ് 40 കെബിപിഎസ് ആയിരിക്കും. ഇത് അൺലിമിറ്റഡ് കോളുകൾക്കായി പ്ലാൻ നോക്കുന്നവർക്ക് അനുയോജ്യമല്ല. ഇൻകമിങ് കോളുകൾക്കായി സിം അധികം ഉപയോഗിക്കുന്നവരാണെങ്കിൽ 197 രൂപ റീചാർജ് തെരഞ്ഞെടുക്കാം. പ്ലാനിൽ സിം ആക്ടീവായി നിർത്താമെന്നതും മറ്റൊരു നേട്ടമാണ്.

ഇതുപോല വാലിഡിറ്റി വരുന്ന മറ്റ് ബിഎസ്എൻഎൽ പ്ലാനുകൾ ഏതൊക്കെയാണെന്ന് നോക്കിയാലോ!

Also Read: പാവങ്ങൾക്കുള്ള 200MP Camera ഫോൺ, New Redmi ഫോണിലെ 5 കിടിലൻ ഫീച്ചറുകൾ!

ബിഎസ്എൻഎൽ മറ്റ് ബജറ്റ് പ്ലാനുകൾ

ഏകദേശം ഇതുപോലെ വാലിഡിറ്റി വരുന്ന വേറെയും പ്ലാനുകൾ സർക്കാർ ടെലികോമിലുണ്ട്. 599 രൂപയുടെ പാക്കേജിൽ ടെലികോം 70 ദിവസത്തെ കാലാവധി തരുന്നു. എന്നുവച്ചാൽ രണ്ടര മാസത്തെ കാലയളവിൽ ടെലികോം സേവനങ്ങൾ ലഭ്യമാണ്.

കേരളത്തിൽ ഏകദേശം 2 മാസം വാലിഡിറ്റി വരുന്ന മറ്റൊരു പ്ലാനാണ് 319 രൂപയുടേത്. ഇതിൽ 60 ദിവസമാണ് കാലാവധി. 345 രൂപയ്ക്കും, 347 രൂപയ്ക്കുമുള്ള പ്ലാനുകളിലും ഇതുപോലെ സർക്കാർ ടെലികോം രണ്ട് മാസത്തേക്ക് ടെലികോം സേവനങ്ങൾ അനുവദിച്ചിട്ടുണ്ട്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :