BSNL Cheapest Plan: 28 ദിവസം വാലിഡിറ്റി, 1GB പ്രതിദിനം, Unlimited കോളുകളും

HIGHLIGHTS

പൊതുമേഖല ടെലികോം കമ്പനിയാണ് BSNL

സാധാരണ ഒരു മാസത്തേക്കുള്ള പ്ലാനിന് 150 രൂപയെങ്കിലും വിലയാകും

എന്നാൽ BSNL വളരെ ചെലവു കുറഞ്ഞ പ്ലാനാണ് കൊണ്ടുവന്നിരിക്കുന്നത്

BSNL Cheapest Plan: 28 ദിവസം വാലിഡിറ്റി, 1GB പ്രതിദിനം, Unlimited കോളുകളും

BSNL വരിക്കാർക്ക് സന്തോഷമുള്ള ഒരു വാർത്തയാണ് ഇവിടെ അറിയിക്കുന്നത്. ഏറ്റവും ചെലവ് കുറഞ്ഞ ബിഎസ്എൻഎൽ പ്ലാൻ നിങ്ങൾക്കായി പരിചയപ്പെടുത്താം. 28 ദിവസം വാലിഡിറ്റി വരുന്ന 100 രൂപ റേഞ്ചിൽ നിരക്കുള്ള റീചാർജ് പ്ലാനാണിത്.

Digit.in Survey
✅ Thank you for completing the survey!

പൊതുമേഖല ടെലികോം കമ്പനിയാണ് BSNL. Bharat Sanchar Nigam Limited എന്നതാണ് പൂർണനാമം. എപ്പോഴും സാധാരണക്കാരന് ഇണങ്ങുന്ന ബജറ്റ് പ്ലാനുകളാണ് ബിഎസ്എൻഎൽ അവതരിപ്പിക്കുന്നത്. സാധാരണ ഒരു മാസത്തേക്കുള്ള പ്ലാനിന് 150 രൂപയെങ്കിലും വിലയാകും. എന്നാൽ സർക്കാർ കമ്പനി വളരെ ചെലവു കുറഞ്ഞ പ്ലാനാണ് കൊണ്ടുവന്നിരിക്കുന്നത്.

Old man with mobile BSNL logo
BSNL കുറഞ്ഞ വിലയിലെ പ്ലാൻ

BSNL കുറഞ്ഞ വിലയിലെ പ്ലാൻ

28 ദിവസത്തെ സേവന വാലിഡിറ്റിയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. ഈ ബിഎസ്എൻഎൽ പ്ലാനിന്റെ വില 108 രൂപയാണ്. ഇന്ത്യയിലെ എല്ലാ സർക്കിളുകളിലും ഈ പ്ലാൻ ലഭ്യമാണ്. 108 രൂപയ്ക്ക് റീചാർജ് ചെയ്താൽ എന്തെല്ലാം ആനുകൂല്യങ്ങൾ ലഭിക്കുമെന്നത് പരിശോധിക്കാം.

28 ദിവസത്തേക്ക് BSNL ബെസ്റ്റ് പ്ലാൻ

108 രൂപയുടെ പ്ലാനിൽ ടെലികോം കമ്പനി അൺലിമിറ്റഡ് വോയ്‌സ് കോളിങ് ഉറപ്പു നൽകുന്നു. ഇതിലെ പ്രതിദിന ഡാറ്റ 1GBയാണ്. എന്നാൽ ഈ പ്ലാനിൽ SMS ആനുകൂല്യങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. സാധാരണക്കാരന് വേണ്ടിയുള്ള ഏറ്റവും മികച്ച പ്ലാനെന്ന് പറയാം. കാരണം, എസ്എംഎസ് ഇന്ന് അധികമാരും ഉപയോഗിക്കാറില്ല. എന്നാൽ കോളിങ്ങും ഇന്റർനെറ്റും അത്യാവശ്യമാണ്. ഈ സാഹചര്യത്തിലാണ് ബിഎസ്എൻഎൽ 28 ദിവസത്തേക്ക് ബജറ്റ് പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്.

108 രൂപയ്ക്ക് ഒരു മാസത്തേക്ക് റീചാർജ് ചെയ്യാമെന്നതാണ് സവിശേഷത. ബിഎസ്എൻഎൽ സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവർക്കും ഇത് മികച്ച ഓപ്ഷനാണ്.

SMS ഓഫർ വേണ്ടിയവർക്കായി…

എസ്എംഎസ് ഓഫറും വേണമെങ്കിൽ നിങ്ങൾക്ക് ഏതെങ്കിലും ടോക്ക് ടൈം വൌച്ചറിൽ റീചാർജ് ചെയ്യാവുന്നതാണ്. ലോക്കൽ എസ്എംഎസുകൾക്ക് 80 പൈസ വീതമാണ് ചാർജ്. നാഷണൽ എസ്എംഎസ്സുകളാണെങ്കിൽ 1.20 രൂപ വീതം ഈടാക്കുന്നു.

Read More: TRAI New Rule: 21 വർഷങ്ങൾക്ക് ശേഷം Mobile Number അപ്ഡേറ്റാക്കാൻ ടെലികോം വകുപ്പ്

28 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകൾ

ഒരു മാസം വാലിഡിറ്റി വരുന്ന പ്ലാനുകൾ വേറെയുമുണ്ട് ബിഎസ്എൻഎല്ലിൽ. 107 രൂപയ്ക്കുള്ള പ്ലാൻ ഇതിനുദാഹരണമാണ്. ഈ പ്ലാൻ വൗച്ചറിൽ 35 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. 107 രൂപ പ്ലാനും എല്ലാ ടെലികോം സർക്കിളുകളിലും ലഭ്യമാണ്. മൊത്തം 3GB ഡാറ്റയും 200 മിനിറ്റ് സൗജന്യ വോയ്‌സ് കോളിങ്ങും ലഭിക്കും. 35 ദിവസത്തെ കാലയളവിൽ BSNL ട്യൂണുകളും ഫ്രീയായി ആസ്വദിക്കാം.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo