Rs 397 BSNL Plan
5 മാസം വാലിഡിറ്റിയിൽ റീചാർജ് ചെയ്യാനാകുമോ എന്ന് ചോദിച്ചാൽ, ആകും. BSNL എന്ന സർക്കാർ ടെലികോമാണ് 150 ദിവസം വാലിഡിറ്റിയിൽ പ്ലാൻ അവതരിപ്പിച്ചിട്ടുള്ളത്. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ ഈ പാക്കേജിലെ ആനുകൂല്യങ്ങൾ എങ്ങനെയെന്ന് നോക്കാം.
ഈ പ്രീപെയ്ഡ് പ്ലാനിൽ വരിക്കാർക്ക് നിരവധി ആനുകൂല്യങ്ങൾ നേടാം. വളരെ തുച്ഛമായ വിലയ്ക്കാണ് ബിഎസ്എൻഎല്ലിന്റെ ഈ പ്ലാനുകൾ ലഭിക്കുന്നത്. 397 രൂപ മാത്രമാണ് പ്ലാനിന് ചെലവാകുന്നത്. Bharat Sanchar Nigam Limited പ്ലാനിന്റെ ബാക്കി വിശദാംശങ്ങൾ അറിയാം.
നിങ്ങൾക്ക് 5 മാസത്തേക്ക് ഒരു റീചാർജും ചെയ്യേണ്ടതില്ല എന്നതാണ് പ്ലാനിന്റെ പ്രത്യേകത. 400 രൂപയിൽ താഴെ വിലയുള്ള മികച്ച പ്ലാനാണിത്. ഇതിൽ നിങ്ങൾക്ക് ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, എസ്എംഎസ് ആനുകൂല്യങ്ങൾ ലഭിക്കും.
അടുത്തിടെയാണ് സർക്കാർ ടെലികോം കമ്പനി ഇങ്ങനെയൊരു പാക്കേജ് അവതരിപ്പിച്ചത്. 400 രൂപയ്ക്ക് താഴെ 150 ദിവസത്തെ വാലിഡിറ്റി എന്നത് അപൂർവ്വ നേട്ടമാണ്.
ഈ 397 രൂപ പ്ലാനിൽ നിങ്ങൾക്ക് 30 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിംഗ് ലഭിക്കും. ആദ്യ 30 ദിവസത്തേക്ക് ദിവസവും 2 ജിബി ഡാറ്റയും ലഭിക്കുന്നുണ്ട്. ഒരു മാസത്തേക്ക് ആകെ 60 ജിബി ഡാറ്റ പ്ലാനിൽ ലഭ്യമാണ്.
30 ദിവസത്തിന് ശേഷം, നിങ്ങളുടെ ആവശ്യാനുസരണം പ്ലാനിലേക്ക് ഡാറ്റയും കോളിംഗ് ആനുകൂല്യങ്ങളും നേടാവുന്നതാണ്. ഇതിനുപുറമെ, പ്ലാനിൽ 100 സൗജന്യ എസ്എംഎസുകളും കമ്പനി അനുവദിച്ചിരിക്കുന്നു.
ബിഎസ്എൻഎൽ സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവർക്ക് ഇത് നല്ലൊരു ചോയിസാണ്. ഏറ്റവും കുറഞ്ഞ പണം ചെലവഴിച്ച് കഴിയുന്നത്ര ദിവസം നിങ്ങൾക്ക് സിം ആക്ടീവായി സൂക്ഷിക്കാനാകും.
നിങ്ങൾക്ക് വാലിഡിറ്റിയിലുടനീളം ആനുകൂല്യം വേണമെങ്കിൽ മറ്റൊരു ബജറ്റ്-ഫ്രണ്ട്ലി ഓപ്ഷനുണ്ട്. സർക്കാർ ടെലികോമിന്റെ 500 രൂപയിൽ താഴെ വിലയാകുന്ന പ്ലാനാണിത്. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.
ഈ പ്ലാനിന് Rs 439 ആണ് ചെലവാകുന്നത്. ഡാറ്റ അധികം വേണ്ടാത്തവർക്ക് പ്ലാൻ മികച്ചതാകുന്നു. കാരണം ഇത് ബേസിക് ഫോൺ ഉപയോഗിക്കുന്നവർക്കും, വീട്ടിലെ വൈ-ഫൈ പ്രയോജനപ്പെടുത്തുന്നവർക്കും വേണ്ടിയുള്ളതാണ്.
Also Read: ദിവസം 5 രൂപ, ബിഎസ്എൻഎല്ലിനെ തകർക്കാൻ Airtel 365 ദിവസത്തേക്ക് തരുന്ന Budget Plan
ഈ പ്രീപെയ്ഡ് പ്ലാനിൽ പരിധിയില്ലാത്ത വോയ്‌സ് കോളിംഗും പ്രതിദിനം 300 സൗജന്യ എസ്എംഎസും ലഭിക്കും. 90 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിന് ചെലവാകുന്നത്. ഈ വാലിഡിറ്റിയിലുടനീളം പ്രതിദിനം 4.90 രൂപ മാത്രമാണ് നിങ്ങൾക്ക് ചെലവഴിക്കേണ്ടി വരുന്നത്. ഈ റീചാർജിൽ ഡാറ്റ ആനുകൂല്യങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ല.