BSNL 42 Days Plan
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് അഥവാ BSNL സിമ്മുള്ളവരാണോ? എങ്കിൽ നിങ്ങൾ വിട്ടുകളയരുതാത്ത ഒരു പ്രീ പെയ്ഡ് പ്ലാനിനെ കുറിച്ച് അറിഞ്ഞാലോ! ഒന്നര മാസം കാലയളവിൽ ടെലികോം സേവനങ്ങൾ ലഭിക്കുന്ന പാക്കേജാണിത്. ഈ പ്ലാനിൽ നിങ്ങൾക്ക് കോളിങ്, എസ്എംഎസ്, ഡാറ്റ സേവനങ്ങൾ ആസ്വദിക്കാം.
ബിഎസ്എൻഎൽ സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവർക്ക് അനുയോജ്യമായ പ്ലാനാണിത്. അൺലിമിറ്റഡ് കോളിങ്ങും മറ്റ് ടെലികോം സേവനങ്ങളും 42 ദിവസത്തേക്ക് ആസ്വദിക്കാം. 197 രൂപയാണ് പ്ലാനിന്റെ വില.
42 ദിവസത്തേക്ക് 300 മിനിറ്റ് ഫ്രീ കോളുകൾ ആസ്വദിക്കാം. ഈ പ്രീ പെയ്ഡ് പാക്കേജിൽ 100 എസ്എംഎസ് സേവനും ലഭ്യമാണ്. ഈ പ്ലാനിൽ നിങ്ങൾക്ക് സർക്കാർ ടെലികോം 4ജിബി ഡാറ്റയും അനുവദിച്ചിട്ടുണ്ട്. ഡാറ്റാ പരിധി കഴിഞ്ഞാലും കുറഞ്ഞ വേഗതയിൽ ഇന്റർനെറ്റ് ലഭ്യമാണ്. എന്നുവച്ചാൽ 40 കെബിപിഎസ് വേഗതയിൽ ബിഎസ്എൻഎൽ ഡാറ്റ അനുവദിച്ചിരിക്കുന്നു.
ബിഎസ്എൻഎൽ സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവർക്ക് അനുയോജ്യമായ പാക്കേജാണിത്. 197 രൂപയ്ക്ക് എസ്എംഎസ്, കോളിങ്, ഡാറ്റ സേവനങ്ങൾ ലഭിക്കുമെന്നതാണ് പ്ലാനിന്റെ നേട്ടം. ഇവ കുറച്ച് അളവിലാണെങ്കിലും, അത്യാവശ്യ സമയങ്ങളിൽ വിനിയോഗിക്കാനാകും. മാത്രമല്ല 42 ദിവസത്തേക്ക് സിം ആക്ടീവായിരിക്കുകയും ചെയ്യുന്നു.
നീണ്ട കാത്തിരിപ്പിന് ശേഷമാണ് സർക്കാർ ടെലികോം 2025 ൽ 4ജി രാജ്യവ്യാപകമായി എത്തിച്ചത്. ഇനി 5ജി കണക്റ്റിവിറ്റിയ്ക്കായാണ് വരിക്കാർ കാത്തിരിക്കുന്നത്. സർക്കാർ കമ്പനിയ്ക്ക് 5ജി എത്തിക്കാൻ സഹായിക്കുന്നത് ടാറ്റയുടെ തേജസ് നെറ്റ് വർക്കാണ്.
പുതിയ ഉൽപ്പന്നങ്ങളുടെ ലോഞ്ചും വിപണിയിലെ ട്രാക്ഷൻ മെച്ചപ്പെടുത്തലും തേജസിന് തങ്ങളുടെ ബിസിനസ്സ് പുതുക്കാൻ സഹായിച്ചിട്ടുണ്ട്. ഇത് ടിസിഎസ്സിനെ അന്താരാഷ്ട്ര വിപണികളിലേക്ക് കൂടുതൽ ആക്രമണാത്മകമായി കൊണ്ടുപോകാനും സഹായിച്ചിട്ടുണ്ട്. എന്നാൽ ഇതേ സമയം ബിഎസ്എൻഎൽ ഓർഡർ വൈകുകയാണെന്നാണ് തേജസ് അറിയിക്കുന്നത്.
Also Read: സെപ്റ്റോ, ബ്ലിങ്കിറ്റ് കമ്പനികളുടെ 10 മിനിറ്റ്, Quick Delivery നിർത്തലാക്കാൻ കേന്ദ്രം!
തേജസ് നെറ്റ്‌വർക്ക്സ് 2026 സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ ₹196.55 കോടിയുടെ അറ്റനഷ്ടം റിപ്പോർട്ട് ചെയ്തു. മുൻ വർഷത്തെ ₹165.67 കോടി ലാഭവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വലിയൊരു കുറവാണ്. ഇതിന് കാരണമായത് സർക്കാർ ടെലികോം വാങ്ങൽ ഓർഡറുകൾ വൈകിയതാണ്.