bsnl
BSNL വരിക്കാർക്ക് വേണ്ടിയുള്ള ശുഭ വാർത്തയാണിത്. 11 മാസം വാലിഡിറ്റി ലഭിക്കുന്ന ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പ്ലാനാണിത്. ഇപ്പോൾ റീചാർജ് ചെയ്താൽ ഇതിൽ നിങ്ങൾക്ക് 2026 ഡിസംബർ ആദ്യം വരെ വാലിഡിറ്റി ലഭിക്കും. അൺലിമിറ്റഡ് കോളിങ്ങും ഡാറ്റ സേവനങ്ങളും ഈ പ്ലാനിൽ നേടാം. 1999 രൂപയാണ് ഇതിന് വില.
1999 രൂപയുടെ പ്ലാനിൽ അൺലിമിറ്റഡ് കോളിങ്ങും ബൾക്ക് ഡാറ്റയും ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിൽ നിങ്ങൾക്ക് 330 ദിവസത്തെ കാലാവധിയാണ് അനുവദിച്ചിട്ടുള്ളത്. പ്ലാനിലൂടെ ഈ കാലാവധിയിലുടനീളം അൺലിമിറ്റഡ് കോളിങ് ആസ്വദിക്കാം. അതും ഔട്ട്ഗോയിങ്, ഇൻകമിങ് സേവനങ്ങൾ ഇതിൽ നൽകിയിരിക്കുന്നു. ലോക്കൽ, എസ്ടിഡി കോളിങ് സേവനമാണ് ഈ കോളിങ് ഓഫറിലുള്ളത്.
1999 രൂപ പാക്കേജിൽ നിങ്ങൾക്ക് എസ്എംഎസ്, ഡാറ്റ ഓഫറുകളും അനുവദിച്ചിട്ടുണ്ട്. ദിവസേന 1.5 GB ഡാറ്റയാണ് പ്ലാനിലുള്ളത്. ഇങ്ങനെ മൊത്തം കാലാവധിയിൽ 495GB ഡാറ്റ ലഭിക്കും. പാക്കേജിൽ 100 എസ്എംഎസ് സേവനങ്ങളും ബിഎസ്എൻഎൽ നൽകിയിരിക്കുന്നു.
1999 രൂപയുടെ പ്ലാൻ ലാഭമാണോ എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്! ഇടയ്ക്കിടെ റീചാർജ് ചെയ്യേണ്ട എന്നത് പ്ലാനിലെ നേട്ടമാണ്. 2000 രൂപയ്ക്കും താഴെയുള്ള 330 ദിവസ പാക്കേജാണിത്. ദിവസേന ഇതിൽ 6 രൂപയാണ് പ്ലാനിന് ചെലവാകുന്നത്. 181.7 രൂപയാണ് ഒരു മാസത്തെ ചെലവെന്ന് പറയാം.
Also Read: 108MP ഡ്യുവൽ ക്യാമറ, 5030 mAh ബാറ്ററി POCO 5G വെറും 10000 രൂപയ്ക്ക്, അവിശ്വസനീയമായ ഡീൽ!
ഇത്രയും തുച്ഛ വിലയിൽ ഒരു റീചാർജ് പ്ലാൻ ലഭിക്കുന്നത് അപൂർവ്വമാണ്. അതും അൺലിമിറ്റഡ് കോളിങ്ങും ഡാറ്റയും എസ്എംഎസ് സേവനങ്ങളും ഇതിൽ നിന്ന് നേടാം.
വേറെയും നിരവധി ദീർഘകാല പ്ലാനുകൾ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ടെലികോമിലുണ്ട്. 1499 രൂപയുടെ പ്ലാനിൽ സർക്കാർ ടെലികോം 300 ദിവസമാണ് കാലാവധി ഉൾപ്പെടുത്തിയിട്ടുള്ളത്. അൺലിമിറ്റഡ് കോളിങ്ങും 32GB ഡാറ്റയും ഇതിൽ ലഭിക്കും. അതുപോലെ 30000 എസ്എംഎസ് സേവനങ്ങളും 1499 രൂപ പാക്കേജിൽ ആസ്വദിക്കാം.
2399 രൂപയുടെ വാർഷിക പ്ലാനും ബിഎസ്എൻഎല്ലിൽ ലഭ്യമാണ്. ഇതിൽ 365 ദിവസത്തെ കാലാവധിയാണ് അനുവദിച്ചിരിക്കുന്നത്. പ്ലാനിൽ അൺലിമിറ്റഡ് കോളിങ്ങും, ബൾക്ക് ഡാറ്റയും, എസ്എംഎസ് സേവനങ്ങളും ലഭ്യമാണ്. പ്രതിദിനം 2.5 GB ഡാറ്റ 365 ദിവസത്തേക്ക് അനുവദിച്ചിരിക്കുന്നു.