ജിയോയും എയർടെലും വിയർക്കും! മാസ പ്ലാനുകൾക്ക് പകരം BSNL മാസ്സ് പ്ലാനുകൾ, 600 രൂപയിലും താഴെ

സ്വകാര്യ ടെലികോം കമ്പനികളായ ജിയോയും എയർടെല്ലും തരാത്ത മികച്ച Recharge പ്ലാനുകൾ BSNL തരുന്നു. മാസാവസാനം വൻതുക റീച്ചാർജിനായി മാറ്റിവെക്കേണ്ടി വരുന്നവർക്ക് ആശ്വാസകരമായ പാക്കേജുകളാണ് സർക്കാർ ടെലികോം തരുന്നത്. അൽപം സ്പീഡ് കുറവാണെങ്കിലും കോളിങ്ങിനും മറ്റും ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് സേവനം മികച്ചതാണ്.

അതും സാധാരണക്കാർക്കും ബേസിക് ഫോൺ ഉപയോഗിക്കുന്നവർക്കും വൻതുക ചെലവഴിക്കാതെ പ്രീ പെയ്ഡ് പ്ലാനുകൾ ലഭിക്കും. വെറും 600 രൂപയിൽ താഴെ ചിലവിൽ മാസങ്ങളോളം വാലിഡിറ്റിയും, പരിധിയില്ലാതെ കോളിങ് സർവ്വീസുകളും ഇതിൽ ലഭിക്കുന്നു. 80 ദിവസം വരെ വാലിഡിറ്റിയുള്ള ബജറ്റ് ഫ്രണ്ട്ലി ബിഎസ്എൻഎൽ പാക്കേജുകൾ വിശദമായി ഇവിടെ വിവരിക്കുന്നു.

BSNL 439 Plan

ജിയോയുടെയും എയർടെല്ലിന്റെയും മാസ പ്ലാനുകൾക്ക് നൽകുന്ന തുകയേക്കാൾ കുറഞ്ഞ നിരക്കിൽ നിങ്ങൾക്ക് ദീർഘകാല പാക്കേജ് തെരഞ്ഞെടുക്കാം. ഇതിൽ പൊതുമേഖല ടെലികോം അൺലിമിറ്റഡ് വോയിസ് കോളിങ് അനുവദിച്ചിരിക്കുന്നു. പ്ലാനിൽ 80 ദിവസത്തെ കാലാവധിയാണ് ലഭിക്കുന്നത്. എന്നാൽ ഇന്റർനെറ്റ് സേവനങ്ങൾ ഈ പ്ലാനിൽ ലഭ്യമല്ല. ഇതിൽ 300 എസ്എംഎസ് ആനുകൂല്യവും ലഭിക്കുന്നു. 439 രൂപയുടെ പ്ലാനിലെ ഈ ആനുകൂല്യങ്ങളെല്ലാം 80 ദിവസത്തേക്കുള്ള പാക്കേജാണ്.

BSNL 599 Plan

70 ദിവസം കാലാവധിയുള്ള ബിഎസ്എൻഎൽ പ്ലാനിന് വില 599 രൂപയാണ്. 439 രൂപ പാക്കേജിൽ ഡാറ്റയില്ലെങ്കിലും, 599 രൂപ സർക്കാർ ടെലികോം പ്ലാനിൽ 3ജിബി പ്രതിദിനം അനുവദിച്ചിരിക്കുന്നു. ജോലി ആവശ്യങ്ങൾക്കായി കൂടുതൽ ഡാറ്റ വേണ്ടവർക്ക്, 4G കവറേജുള്ള പ്രദേശങ്ങളിൽ പ്രയോജനപ്പെടുത്താം.

കേരള സർക്കിളിൽ 70 ദിവസമാണ് നിലവിൽ വാലിഡിറ്റി. ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളുകൾ അനുവദിച്ചിരിക്കുന്നു. ദിവസം 100 SMS സൗജന്യമായി ഇതിൽ ലഭ്യമാണ്.

Also Read: വെക്കേഷൻ തിമർക്കാം, സാംസങ് ഇലക്ട്രോണിക്സിന്റെ 400W 5.1.2ch Dolby സൗണ്ട്ബാർ ബമ്പർ ഓഫറിൽ വിൽപ്പനയ്ക്ക്!

Jio vs Airtel 80 days plan

80 ദിവസം ഏകദേശം കാലാവധി വരുന്ന ബിഎസ്എൻഎൽ പ്ലാനിന് സമാനമായ ജിയോ, എയർടെൽ പാക്കേജുകളുടെ വിലയും വാലിഡിറ്റിയും അറിയണ്ടേ!

ജിയോ പ്ലാൻ: 799 രൂപയ്ക്ക് റിലയൻസ് ജിയോയുടെ പ്ലാൻ വരുന്നു. ഇതിൽ 84 ദിവസം കാലാവധി വരുന്നു. അൺലിമിറ്റഡ് കോളിങ്ങും 1.5 GB ഡാറ്റയും പാക്കേജിൽ അനുവദിച്ചിരിക്കുന്നു.

എയർടെൽ പ്ലാൻ: ഇതേ റേഞ്ചിൽ വാലിഡിറ്റി വരുന്ന എയർടെൽ പ്ലാനിന് 859 രൂപയാണ് വില. ഇതിൽ 84 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിങ് ലഭ്യമാണ്. 1.5 GB ഡാറ്റ പാക്കേജിൽ അനുവദിച്ചിരിക്കുന്നു.

സ്വകാര്യ കമ്പനികളുടെ പ്ലാനുകൾ രണ്ടും 700 രൂപയ്ക്കും മുകളിലാണ്. ഇവയിൽ അൺലിമിറ്റഡ് 5ജിയില്ല. എന്നാലും ബിഎസ്എൻഎല്ലിനേക്കാൾ താരതമ്യേന വേഗതയിൽ കണക്റ്റിവിറ്റി ഉറപ്പിക്കാം. ജിയോ, എയർടെൽ പ്ലാനുകളുകളേക്കാൾ വിലയിൽ ലാഭം ബിഎസ്എൻഎല്ലിന്റേത് തന്നെയാണ്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :