നിങ്ങൾ അധികമായി ഇന്റർനെറ്റ് ഉപയോഗിക്കാത്തവരാണെങ്കിൽ, Unlimited Calling പ്ലാനുകൾ നോക്കണം
ഈ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ലഭ്യമാണ്
ഇതിനൊപ്പം 600 ജിബി ഹൈ സ്പീഡ് ഡാറ്റയും 365 ദിവസത്തേക്ക് ലഭിക്കുന്നു
BSNL വരിക്കാർക്ക് വർഷം മുഴുവനും റീചാർജ് ചെയ്യാൻ കഴിയുന്ന പ്രീപെയ്ഡ് പ്ലാൻ പറയട്ടെ. BSNL 4G ടവറുകൾ കേരളത്തിൽ മിക്കയിടങ്ങളിലും എത്തിയിരിക്കുന്നു. ഈ അവസരത്തിൽ നിങ്ങൾ അധികമായി ഇന്റർനെറ്റ് ഉപയോഗിക്കാത്തവരാണെങ്കിൽ, Unlimited Calling പ്ലാനുകൾ നോക്കണം. ഇതിൽ ഏറ്റവും ഉത്തമമായ BSNL പ്ലാൻ പറഞ്ഞുതരാം. ഈ പ്ലാനിൽ നിങ്ങൾക്ക് അത്യാവശ്യത്തിനുള്ള ഡാറ്റയും ലഭിക്കുന്നതാണ്.
SurveyBSNL Annual Plan
600ജിബിയുടെ ഹൈ- സ്പീഡ് ഡാറ്റയോടെ വരുന്ന Bharat Sanchar Nigam Limited പ്ലാനാണിത്. ഈ BSNL പ്ലാനിന് 2000 രൂപയ്ക്കും താഴെ മാത്രമാണ് വില വരുന്നത്. ഈ പാക്കേജിന്റെ വില 1999 രൂപയാണ്. പ്ലാനിനെ കുറിച്ച് വിശദമായി അറിയാം.

BSNL 600ജിബി പ്ലാൻ
1999 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിന് 365 ദിവസമാണ് വാലിഡിറ്റി. ഈ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ലഭ്യമാണ്. ഇതിനൊപ്പം 600 ജിബി ഹൈ സ്പീഡ് ഡാറ്റയും 365 ദിവസത്തേക്ക് ലഭിക്കുന്നു. അതുപോലെ ദിവസേന നിങ്ങൾക്ക് 100 എസ്എംഎസും ബിഎസ്എൻഎൽ തരുന്നു.
ശരിക്കും ഇത്രയും കുറഞ്ഞ വിലയിൽ മികച്ച ആനുകൂല്യങ്ങളുള്ള പ്ലാൻ ജിയോയിലോ എയർടെലിലോ ഇല്ല. അതിനാൽ തന്നെ അൺലിമിറ്റഡ് കോളിങ് നോക്കുന്നവർക്ക് ബിഎസ്എൻഎൽ ഉത്തമാണ്. ഇത് സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവർക്കും 1999 രൂപയുടെ പ്ലാൻ അനുയോജ്യമാകും. കാരണം ഇതിൽ കോളിങ്ങിനൊപ്പം കുറച്ച് ഡാറ്റയും ഉൾപ്പെടുന്നു. അതിനാൽ ആവശ്യ സമയത്ത് നിങ്ങൾക്ക് ഇന്റർനെറ്റ് സേവനവും പ്രയോജനപ്പെടുത്താം. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.
365 ദിവസത്തെ മറ്റ് പ്ലാനുകൾ
1999 രൂപയേക്കാൾ വിലക്കുറവുള്ള മറ്റൊരു പ്രീ-പെയ്ഡ് പ്ലാനും കമ്പനി തരുന്നു. BSNL Rs 1198 രൂപ പ്ലാനാണിത്. ഈ പാക്കേജിൽ 365 ദിവസം തന്നെയാണ് വാലിഡിറ്റിയുള്ളത്. 300 മിനിറ്റ് വോയ്‌സ് കോളിംഗ് + 3GB ഡാറ്റയുള്ള പ്ലാനാണിത്. അതുപോലെ 12 മാസത്തേക്ക് എല്ലാ മാസവും 30 SMS-ഉം ലഭിക്കുന്നു. ബിഎസ്എൻഎൽ സിം സെക്കൻഡറിയായി ഉപയോഗിക്കുന്നവർക്ക് സിം ആക്ടീവാക്കി നിർത്തുന്നതിനും സഹായിക്കുന്നു.
ഇതിന് പുറമെ 2099 രൂപയ്ക്കും 2399 രൂപയ്ക്കും പാക്കേജുണ്ട്. ഇവ 2ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങുമുള്ള വാർഷിക പ്ലാനുകളാണ്. എന്നാൽ 2099 രൂപ പ്ലാനിന് 425 രൂപയാണ് വരുന്നത്. 2399 രൂപയുടെ പ്ലാനിൽ 395 ദിവസവും വാലിഡിറ്റി വരുന്നു.
Also Read: 30 ദിവസം കൃത്യം, Unlimited Calling, ഡാറ്റ ഓഫറുകളുള്ള Airtel Plans
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile