BSNL
ബജറ്റ് വിലയിൽ രണ്ട് മാസത്തേക്ക് റീചാർജ് ലഭിക്കുന്ന BSNL Plan നെ കുറിച്ച് അറിയണ്ടേ? ദീർഘകാല വാലിഡിറ്റി ഈ പ്ലാനിൽ ലഭിക്കും. വോയിസ് കോളിങ്ങും ഡാറ്റയും എസ്എംഎസ് സേവനങ്ങളും ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് അനുവദിച്ചിട്ടുണ്ട്. മാസ പ്ലാനുകളോട് താൽപ്പര്യമില്ലാത്തവർക്ക് ആശ്രയിക്കാവുന്ന, കിടിലൻ പ്രീ പെയ്ഡ് പാക്കേജാണിത്. 2 മാസത്തെ കാലയളവുള്ള പ്ലാനിന്റെ വിലയും ആനുകൂല്യങ്ങളും ഞങ്ങൾ പറഞ്ഞുതരാം.
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് തരുന്ന 60 ദിവസത്തെ പ്ലാനാണിത്. 2 മാസത്തെ വാലിഡിറ്റിയിൽ നിങ്ങൾക്ക് അൺലിമിറ്റഡ് കോളിങ് ആസ്വദിക്കാം. ദിവസേന ഇൻകമിങ്, ഔട്ട്ഗോയിങ് കോളിങ് സേവനങ്ങളാണ് പാക്കേജിൽ അനുവദിച്ചിരിക്കുന്നത്. ഇതിൽ ടെലികോം കമ്പനി ഡാറ്റയും എസ്എംഎസ് സേവനങ്ങളും തരുന്നുണ്ട്.
ഈ പ്ലാനിന്റെ ഒരു മാസ ചെലവ് നോക്കിയാൽ 159 രൂപ മാത്രമാണ്. സാധാരണ ഒരു മാസ പ്ലാനിന് 200 രൂപയ്ക്ക് മുകളിൽ വരെ വിലയാകും. എന്നാൽ 60 ദിവസത്തെ പാക്കേജിന് 319 രൂപ മാത്രമാണ് ചെലവാകുന്നത്.
പ്രീ പെയ്ഡ് പ്ലാനിന്റെ ദിവസേനയുള്ള ചെലവ് നോക്കിയാൽ അതും ലാഭമാണ്. 5.3 രൂപയ്ക്ക് നിങ്ങൾക്ക് കോളിങ്, ഡാറ്റ, എസ്എംഎസ് സേവനങ്ങൾ ആസ്വദിക്കാവുന്നതാണ്.
Also Read: സെപ്റ്റോ, ബ്ലിങ്കിറ്റ് പോലുള്ള 10 മിനിറ്റ്, Quick Delivery നിർത്തലാക്കാൻ കേന്ദ്രം!
ലോക്കൽ/STD ഇൻകമിങ്, ഔട്ട്ഗോയിങ് വോയിസ് കോളുകൾ പാക്കേജിലുണ്ട്. 60 ദിവസത്തേക്ക് 300 SMS സേവനവും പ്ലാനിൽ നിന്ന് നേടാം. 319 രൂപയുടെ പാക്കേജിൽ 4ജി വേഗതയിൽ ഡാറ്റയും ആസ്വദിക്കാനാകും.
അതായത് സർക്കാർ ടെലികോം ഇതിൽ 10ജിബി ഡാറ്റയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ ഡാറ്റ വിനിയോഗിച്ച് കഴിഞ്ഞാൽ ഡാറ്റ വേഗത 40 kbps ആയി കുറയും. ഇങ്ങനെ 319 രൂപയ്ക്ക് എല്ലാ ടെലികോം സേവനങ്ങളും നിങ്ങൾക്ക് ലഭ്യമാണ്.
റിലയൻസ് ജിയോയിൽ ഇതേ തരത്തിലുള്ള പ്രീ പെയ്ഡ് പ്ലാനുകളുണ്ട്. എന്നാൽ വാലിഡിറ്റിയിലും ആനുകൂല്യങ്ങളിലും വ്യത്യാസം വരുന്നു. 30 ദിവസമാണ് ജിയോയുടെ ഇതേ വിലയിലുള്ള പ്ലാനുകൾക്ക് വാലിഡിറ്റി. 1.5 ജിബി ഡാറ്റയാണ് 319 രൂപയുടെ ജിയോ പാക്കേജിൽ അനുവദിച്ചിട്ടുള്ളത്.
അതുപോലെ ജിയോയിൽ രണ്ട് മാസത്തെ വാലിഡിറ്റിയിൽ പ്ലാനുകളൊന്നും തരുന്നില്ല. 56 ദിവസത്തേക്കുള്ള പ്രീ പെയ്ഡ് ഓപ്ഷനുകളാണ് റിലയൻസ് ജിയോ തരുന്നത്.