BSNL 5000GB Offer: 200 രൂപ വില കുറച്ച് പുതിയ ഓഫർ, ഡാറ്റയ്ക്കൊപ്പം Hotstar, SonyLIV ഫ്രീ!

Updated on 15-Jan-2026

BSNL വരിക്കാർക്ക് ഇതാ ഒരു സന്തോഷ വാർത്ത. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് തങ്ങളുടെ വരിക്കാർക്ക് വേണ്ടിയാണ് ഈ പ്രീമിയം പ്ലാൻ അവതരിപ്പിച്ചത്. ഇതിൽ നിങ്ങൾക്ക് 200 Mbps വേഗതയിൽ ഇന്റർനെറ്റ് ആസ്വദിക്കാം. 999 രൂപയുടെ പ്ലാനിലാണ് ബിഎസ്എൻഎൽ ഓഫർ അനുവദിച്ചത്.

BSNL 5000GB Plan: ആനുകൂല്യങ്ങൾ

ബിഎസ്എൻഎൽ വൈ-ഫൈ പ്രീമിയം പ്ലാനിലാണ് ഓഫർ. 999 രൂപയുടെ പാക്കേജിൽ 200 രൂപ കുറവുണ്ട്. ഇതാണ് പൊതുമേഖല ടെലികോമിന്റെ ഓഫർ.

കുറഞ്ഞ ചെലവിൽ മികച്ച ആനുകൂല്യങ്ങൾ ലഭിക്കുന്ന പാക്കേജാണിത്. ഈ ബിഎസ്എൻഎൽ സൂപ്പർസ്റ്റാർ പ്രീമിയം വൈഫൈ പ്ലാനിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള അവസരമാണിത്. 12 മാസത്തേക്കുള്ള പ്ലാനിന്റെ പ്രതിമാസ ചെലവ് 799 രൂപയായി കുറയുന്നു. ഇത് മുൻകൂർ പേയ്‌മെന്റ് നടത്തിയാണ് കണക്ഷനെടുക്കുന്നത്.

ബിഎസ്എൻഎൽ 799 രൂപ പ്ലാനിന് വേഗത 200 Mbps ആണ്. ഇത് ശരിക്കും വരിക്കാർക്ക് അൾട്രാ-ഫാസ്റ്റ് ഇന്റർനെറ്റ് അനുവദിച്ചിരിക്കുന്നു. ഈ പാക്കേജിൽ പ്രതിമാസം 5000 GB (5 TB) ഹൈ-സ്പീഡ് ഡാറ്റയാണുള്ളത്. 999 രൂപ പ്രതിമാസ വിലയിൽ നിന്ന് ഇപ്പോൾ 20 ശതമാനം കുറവ് ലഭ്യമാണ്. ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത ലോക്കൽ, എസ്ടിഡി കോളുകളും ഉൾപ്പെടുന്നു.

BSNL Superstar – 799 WiFi Plan

ബൾക്ക് ഡാറ്റ ആസ്വദിക്കാനുള്ള ഓഫറാണിത്. പ്രതിമാസ ഹൈ-സ്പീഡ് ഡാറ്റ പരിധി തീർന്നാലും ഇന്റർനെറ്റ് ആസ്വദിക്കാം. എന്നുവച്ചാൽ ബില്ലിംഗ് സൈക്കിളിന്റെ ശേഷിക്കുന്ന സമയത്തേക്ക് ഡാറ്റ വേഗത 10 Mbps ആയി കുറയും.

BSNL OTT Offers

ഈ പ്ലാനിൽ അധിക ചാർജ് ഇല്ലാതെ നിരവധി OTT ആപ്പുകളുടെ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും. ജിയോ ഹോട്ട്സ്റ്റാർ ഉൾപ്പെടെയുള്ള ഒടിടി ആക്സസ് ഇതിലുണ്ട്. ഒടിടിയിൽ സബ്‌സ്‌ക്രൈബ് ചെയ്‌ത ഉപയോക്താക്കൾക്ക് ഇവയിലേക്ക് ആക്‌സസ് ലഭിക്കും.

ജിയോഹോട്ട്‌സ്റ്റാർ, സോണിലൈവ്, ZEE5 തുടങ്ങിയ ഒടിടികൾ ആക്സസ് ചെയ്യാം. ലയൺസ്ഗേറ്റ് പ്ലേ, യപ്പ് ടിവി, ഷെമറൂമി, എപ്പിക്കോൺ, ഹംഗാമ ഒടിടികളും പാക്കേജിൽ ലഭ്യമാണ്.

Also Read: Redmi ഫോണിന് ആമസോണിനേക്കാൾ കിടിലൻ ഓഫർ! 6200 mAh ബാറ്ററി, 50 MP Triple ക്യാമറയും

ബിഎസ്എൻഎൽ 799 രൂപ ഓഫർ എങ്ങനെ ലഭിക്കും?

ബിഎസ്എൻഎൽ വരിക്കാർക്ക് വാട്ട്‌സ്ആപ്പ് വഴി ഈ പ്ലാനിൽ എളുപ്പത്തിൽ സൈൻ അപ്പ് ചെയ്യാം. ഇതിന് സർക്കാർ ടെലികോമിന്റെ ഔദ്യോഗിക വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് HI എന്ന് അയയ്ക്കുക.1800 4444 എന്ന ടോൾ ഫ്രീ നമ്പറിലാണ് മെസേജ് അയക്കേണ്ടത്. എന്നാൽ ശ്രദ്ധിക്കേണ്ടത് 20 ശതമാനം വില കുറച്ചുള്ള ഓഫർ പരിമിതകാലത്തേക്കാണ്. 2026 ജനുവരി 14 മുതൽ 2026 മാർച്ച് 31 വരെ റീചാർജ് ചെയ്യുന്നവർക്ക് വേണ്ടിയാണ് ഈ ഓഫർ.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :