BSNL Rs 397 Plan
BSNL 5 മാസത്തെ വാലിഡിറ്റി അനുവദിച്ചിരിക്കുന്ന കെങ്കേമമായ ഒരു പ്ലാൻ നോക്കിയാലോ? മാസം 80 രൂപയിലും താഴെ മാത്രമാണ് ഈ പ്ലാനിന് ചെലവാകുന്നത്. ടെലികോം കമ്പനി 4ജി-5ജി വിന്യസിക്കുന്ന പ്രവർത്തനങ്ങളും അതിവേഗം നടത്തുകയാണ്. അതിനാൽ ഇപ്പോൾ വിവരിക്കുന്ന പ്ലാൻ നിങ്ങൾക്ക് ഏറ്റവും ആകർഷകമായ ഒന്നായിരിക്കും.
സർക്കാർ ടെലികോം കമ്പനിയാണ് Bharat Sanchar Nigam Limited. ഏറ്റവും ആകർഷകമായ പ്രീ-പെയ്ഡ് പ്ലാനുകൾ നൽകുന്നതിൽ ടെലികോം മുന്നിലാണ്. ജിയോയെയും എയർടെലിനെയും പ്ലാനുകളുടെ വിലയിൽ ബിഎസ്എൻഎല്ലിന് തോൽപ്പിക്കാനാവില്ല. എങ്കിലും 4ജി പൂർത്തിയാക്കാത്തതാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ പോരായ്മ. ഈ വർഷത്തിലൂടെ അതിലും പരിഹാരമുണ്ടായാൽ, സാധാരണക്കാർക്ക് ബിഎസ്എൻഎൽ വലിയ ആശ്വാസമേകും.
ഒരു മാസത്തേക്കും 2 മാസത്തേക്കും 5 മാസത്തേക്കും ഒരു വർഷത്തിലേക്കും സർക്കാർ ടെലികോമിൽ പ്ലാനുകളുണ്ട്. 14 മാസം വരെ വാലിഡിറ്റിയുള്ള പാക്കേജുകൾ തരുന്നെന്ന പ്രത്യേകതയും ബിഎസ്എൻഎല്ലിന് മാത്രമാണുള്ളത്. ഇവിടെ വിവരിക്കുന്നത് 5 മാസത്തെ വാലിഡിറ്റിയുള്ള ആകർഷകമായ ഒരു പാക്കേജാണ്.
ഈ പാക്കേജിന് വിലയാകുന്നത് വെറും 397 രൂപ മാത്രമാണ്. 397 രൂപയ്ക്ക് റീചാർജ് ചെയ്താൽ 5 മാസത്തെ വാലിഡിറ്റി ലഭിക്കും. എന്നുവച്ചാൽ കൃത്യം 150 ദിവസത്തേക്ക് ആനുകൂല്യങ്ങൾ സ്വന്തമാക്കാം.
ബിഎസ്‌എൻഎല്ലിൽ നിന്ന് രാജ്യത്തെ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത കോളിംഗ് ആനുകൂല്യങ്ങൾ ലഭിക്കും. എന്നാൽ ഇത് വാലിഡിറ്റിയുടെ ആദ്യ 30 ദിവസത്തേക്ക് മാത്രമാണ്. ഈ പാക്കേജിൽ 300 എസ്‌എംഎസും ആകെ 60 ജിബി ഡാറ്റയും ഉൾപ്പെടുന്നു.
കേരളത്തിലെ വരിക്കാർക്കാണ് ഇത്രയും ബൾക്ക് ഡാറ്റ അനുവദിച്ചിരിക്കുന്നത്. കുറച്ചുകൂടി വിശദമായി പറഞ്ഞാൽ ആദ്യ 30 ദിവസത്തേക്ക് 2ജിബി പ്രതിദിനം ലഭിക്കും. അതുപോലെ ഒരു മാസത്തേക്ക് 100 എസ്എംഎസ് ഓരോ ദിവസവും ആസ്വദിക്കാം.
ബാക്കിയുള്ള 4 മാസക്കാലയളവിൽ സിം ആക്ടീവായി തുടരും. എന്നാൽ കോളിങ് പോലുള്ള ഏതെങ്കിലും ടെലികോം സേവനങ്ങൾ വേണമെങ്കിൽ ടോപ് അപ് ചെയ്യുന്നതാണ് ഉത്തമം. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.
Also Read: BSNL 2 Months Plan: Unlimited കോളിങ്ങും ബൾക്ക് ഡാറ്റയും, ദിവസച്ചെലവ് 5 രൂപയ്ക്കും താഴെ!
5 മാസം വാലിഡിറ്റിയ്ക്കാണ് 397 രൂപ ചെലവാകുന്നത്. ഇത് ഒരു മാസമായി കണക്കാക്കിയാൽ ചെലവ് 79.4 രൂപ മാത്രമാണ്. ബിഎസ്എൻഎൽ സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവർക്ക് 79 രൂപ പാക്കേജ് പ്രയോജനപ്പെടുത്താം. ഇത്രയും ലാഭത്തിൽ ഡാറ്റയും കോളിങ്ങും ഉൾപ്പെടുത്തിയുള്ള പാക്കേജ് മറ്റ് ടെലികോമുകളിൽ ലഭിക്കില്ല. അതിനാൽ തന്നെയാണ് Rs 397 Plan ഒരു അപൂർവ്വ പ്രീ-പെയ്ഡ് ഓപ്ഷനാകുന്നത്.
എന്നാൽ വാലിഡിറ്റിയിലുടനീളം നിങ്ങൾക്ക് റീചാർജ് സേവനങ്ങൾ വേണോ? എങ്കിൽ 84 ദിവസത്തെ പ്ലാൻ അനുയോജ്യമാണ്. ഇതിന് 599 രൂപയാണ് ചെലവ്. മാസം 30SMS, 3ജിബി ഡാറ്റയും, കോളിങ് സേവനങ്ങളും ലഭിക്കുന്ന പാക്കേജാണിത്.
397 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിന് സമാനമായ പാക്കേജ് ജിയോയിലുമുണ്ട്. 395 രൂപയ്ക്ക് ജിയോ തങ്ങളുടെ പ്രീ-പെയ്ഡ് വരിക്കാർക്ക് വേണ്ടിയാണ് പ്ലാനുകൾ കൊണ്ടുവന്നത്. ഇതിൽ 6GB അതിവേഗ 4G ഡാറ്റയും, 1000 SMS-ഉം അൺലിമിറ്റഡ് കോളുകളും ലഭ്യമാണ്. എന്നാൽ ബിഎസ്എൻഎല്ലിന്റെ പ്ലാനിൽ നിന്ന് 2 രൂപ വ്യത്യാസമുള്ള ജിയോ പ്ലാനിന് 84 ദിവസമാണ് വാലിഡിറ്റി.