BSNL 5 Month Plan: ഇതെടുത്താൽ 150 ദിവസം പൊളിക്കാം! Unlimited കോളിങ്, ഡാറ്റ, എസ്എംഎസ് 2 രൂപ നിരക്കിൽ

Updated on 22-Sep-2025
HIGHLIGHTS

5 മാസം കൃത്യം വാലിഡിറ്റി തരുന്ന പ്രീ -പെയ്ഡ് പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്

സിം ആക്ടീവായി നിലനിർത്താൻ ഇത് മികച്ച ഓപ്ഷനാണ്

മാസം 80 രൂപയിലും താഴെ മാത്രമാണ് പ്ലാനിന് വിലയാകുന്നത്

BSNL 5 Month Plan: നല്ല കിടിലൻ ദീർഘകാല പ്ലാൻ നോക്കിയാലോ! പുതിയ റീചാർജ് പ്ലാനിന് സമയമായെങ്കിൽ പ്ലാൻ ഏതെടുക്കണമെന്ന് ആലോചിക്കണ്ട. കാരണം ഇടയ്ക്കിടെ റീചാർജ് ചെയ്യാതെ മികച്ച ആനുകൂല്യങ്ങൾ നൽകുന്ന ഒരു പ്ലാനുണ്ട്. Bharat Sanchar Nigam Limited കമ്പനിയിൽ നിന്നുള്ള മികച്ച പ്ലാനാണിത്. ഇതിന്റെ വിലയും വാലിഡിറ്റിയും വിശദമായി അറിയാം.

BSNL 5 Month Plan: വിശദമായി അറിയാം…

മാസം 80 രൂപയിലും താഴെ മാത്രമാണ് പ്ലാനിന് വിലയാകുന്നത്. ഇതിൽ സർക്കാർ ടെലികോംം 150 ദിവസത്തെ കാലാവധി അനുവദിച്ചിരിക്കുന്നു. ഈ പ്ലാനിൽ എല്ലാ ടെലികോം സേവനങ്ങളും ബണ്ടിൽ ചെയ്തിട്ടുണ്ട്. Bharat Sanchar Nigam Ltd ആകർഷകമായ പ്രീ-പെയ്ഡ് പ്ലാനുകൾ നിരവധി തരുന്നുണ്ട്. 4ജി പൂർത്തിയാക്കാത്തത് ഒരു പോരായ്മ ആണെങ്കിലും, സാധാരണക്കാർക്ക് ഇണങ്ങിയ പാക്കേജ് വേറൊരു കമ്പനിയും ഇത്രയും കുറഞ്ഞ വിലയ്ക്ക് തരുന്നില്ല.

5 മാസം കൃത്യം വാലിഡിറ്റി തരുന്ന പ്രീ -പെയ്ഡ് പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. സാധാരണ ജിയോ, എയർടെൽ കമ്പനികൾ തരുന്ന മാസ പ്ലാനിന് 300 രൂപയാകുന്നു. ഇതേ വില റേഞ്ചിൽ ബിഎസ്എൻഎൽ 5 മാസത്തെ പാക്കേജാണ് അനുവദിച്ചിട്ടുള്ളത്. 397 രൂപയാണ് സർക്കാർ ടെലികോം കമ്പനിയുടെ പ്ലാനിന്റെ വില.

BSNL Rs 397 Plan: ഇതിലെ കോളിങ്, ഡാറ്റ, മെസേജ് സേവനങ്ങൾ

397 രൂപയ്ക്ക് റീചാർജ് ചെയ്താൽ അൺലിമിറ്റഡായി കോളിംഗ് ആനുകൂല്യങ്ങൾ ലഭിക്കും. എന്നാൽ ഇത് വാലിഡിറ്റിയിലുടനീളം ലഭിക്കുന്നതല്ല. എന്നാൽ ഇത് വാലിഡിറ്റിയുടെ ആദ്യത്തെ 30 ദിവസം മാത്രമായിരിക്കും ലഭിക്കുന്നത്.

397 രൂപ പ്ലാനിൽ 2ജിബി പ്രതിദിന ഡാറ്റയും ലഭിക്കും. എന്നുവച്ചാൽ ആദ്യ 30 ദിവസത്തേക്ക് മാത്രമായിരിക്കും ഈ ഇന്റർനെറ്റ് സേവനം ആസ്വദിക്കാനാകുക. ഒരു മാസത്തേക്ക് 100 എസ്എംഎസ് സേവനങ്ങളും ബിഎസ്എൻഎൽ പാക്കേജിൽ നിന്ന് നേടാം. ഇവയെല്ലാം ആദ്യ ഒരു മാസം മാത്രമായി ലഭിക്കുന്ന ടെലികോം സേവനങ്ങളാണ്. എങ്കിലും സിം ആക്ടീവാക്കി നിലനിർത്താൻ ഇത് സഹായിക്കും.

എന്തുകൊണ്ട് Rs 397 Plan ലാഭമാണ്?

ഇത് എല്ലാ ബിഎസ്എൻഎൽ വരിക്കാർക്കും ലാഭമാണെന്ന് പറയാനാകില്ല. എന്നാലോ സിം ആക്ടീവായി നിലനിർത്താൻ ഇത് മികച്ച ഓപ്ഷനാണ്. പ്രത്യേകിച്ച് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് സിം സെക്കൻഡറി ഓപ്ഷനായി ഉപയോഗിക്കുന്നവർക്ക് ഇത് അനുയോജ്യമാണ്.

ഒരു മാസത്തേക്ക് ടെലികോം സേവനങ്ങൾ ആസ്വദിക്കാം. പാക്കേജിൽ മൊത്തമായി പാക്കേജിൽ 300 എസ്‌എം‌എസും ആകെ 60 ജിബി ഡാറ്റയുമുണ്ട്. ബാക്കിയുള്ള 4 മാസക്കാലയളവിൽ സിം ആക്ടീവായി വയ്ക്കാം. പ്ലാൻ 150 ദിവസത്തേക്ക് 397 രൂപ ഈടാക്കുന്നു. എന്നാൽ മാസച്ചെലവ് നോക്കിയാൽ വെറും വെറും 79 രൂപയാണ്. പ്ലാനിന്റെ ദിവസച്ചെലവ് വെറും 2.6 രൂപ മാത്രമാണ്.

Also Read: 3 മാസത്തേക്ക് ഇനി റീചാർജ് ചെയ്യണ്ട! Ambani-യുടെ ഈ Jio Plan കണ്ടാൽ BSNL, Airtel പോലും പിന്മാറും…

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :