കർണാടകയിലെ മൈസൂരുവിൽ BSNL 4G ഉടനെത്തും
നിലവിൽ ഒരു മൊബൈൽ ഓപ്പറേറ്റർമാരുടെയും കവറേജ് ലഭിക്കാത്ത പ്രദേശങ്ങളിലാണ് 4G
മൈസൂരു കൂടാതെ മറ്റ് മൂന്ന് ജില്ലകൾ കൂടി ലിസ്റ്റിലുണ്ട്
BSNL 4G, 5G അപ്ഡേറ്റിനായി കാത്തിരിക്കുകയാണ് വരിക്കാർ. ഈ വർഷം തന്നെ 4ജി എത്തുമെന്നാണ് ടെലികോം കമ്പനി അറിയിച്ചിരിക്കുന്നത്. ബിഎസ്എൻഎൽ 4ജി കണക്റ്റിവിറ്റി ഉടനെത്തുമെന്ന ചില സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്. ദക്ഷിണേന്ത്യയിൽ ബിഎസ്എൻഎൽ 4G നെറ്റ് വർക്ക് ഉടൻ വിന്യസിക്കുമെന്നാണ് റിപ്പോർട്ട്.
SurveyBSNL 4G വരുന്നൂ…
കർണാടകയിലെ മൈസൂരുവിൽ BSNL 4G ഉടനെത്തും. മൈസൂരു കൂടാതെ മറ്റ് മൂന്ന് ജില്ലകൾ കൂടി ലിസ്റ്റിലുണ്ട്. മാണ്ഡ്യ, ചാമരാജനഗർ, കുടക് ജില്ലകളിൽ ഇതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയേക്കും.
ഭാരത് സഞ്ചാര് നിഗം ലിമിറ്റഡ് 4ജി നെറ്റ്വർക്ക് ഇവിടങ്ങളിൽ ഉടൻ അവതരിപ്പിക്കും. ഇതിന് ബിഎസ്എൻഎല്ലിനെ താങ്ങുന്നത് ടാറ്റ കൺസൾട്ടൻസി സർവീസസ് ലിമിറ്റഡ് ആണ്. നെറ്റ്വർക്ക് വിതരണം ചെയ്യുന്നതിലും ഇൻസ്റ്റാൾ ചെയ്യുന്നതിലും TCS നിർണായക പങ്കുവഹിച്ചു. ഇത് പിന്നീട് 5G-യിലേക്ക് അപ്ഗ്രേഡ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദി ഹിന്ദു റിപ്പോർട്ടിലാണ് ബിഎസ്എൻഎൽ 4ജിയെ കുറിച്ച് വിവരിക്കുന്നത്.

BSNL 4G ടവർ നിർമാണത്തിലേക്കോ!
മൊത്തം 690 4G ടവറുകൾ വിന്യസിക്കാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. ഇങ്ങനെ മേഖലയിലെ കണക്റ്റിവിറ്റി ഗണ്യമായി വർധിപ്പിക്കാനാണ് പദ്ധതി. മൈസൂരുവിലും ചാമരാജനഗറിലും 337 ടവറുകൾ നിർമിക്കാൻ ബിഎസ്എൻഎൽ ആലോചിക്കുന്നു. കുടകിൽ 200 ടവറുകളും, മാണ്ഡ്യയിൽ 153 ടവറുകളും അനുവദിച്ചിട്ടുണ്ട്.
ലക്ഷ്യം ഗ്രാമങ്ങളെ വേഗത്തിലാക്കാൻ
സർക്കാർ പൊതുമേഖല ടെലികോം കമ്പനിയാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഈ നാല് ജില്ലകളാണ് ഉൾപ്പെടുന്നത്. ഘട്ടം ഘട്ടമായി 4ജി വിന്യസിക്കാനാണ് കമ്പനിയുടെ പദ്ധതി. പ്രൈവറ്റ് കമ്പനികളുടെ സേവനങ്ങൾ എത്തിപ്പെടാത്ത പ്രദേശങ്ങളാണ് ബിഎസ്എൻഎൽ തെരഞ്ഞെടുക്കുന്നത്. ഇവിടങ്ങളിൽ 4ജിയിലൂടെ കണക്റ്റിവിറ്റി വേഗത്തിലാക്കാം.
ഘട്ടം ഘട്ടമായി ഗ്രാമങ്ങളിലൂടെ…
മൈസൂർ ബിസിനസ് ഏരിയയിലെ ഗ്രാമീണ മേഖലകളിൽ 79 സ്ഥലങ്ങൾ കണ്ടെത്തി. ഈ പ്രദേശങ്ങളിൽ നിലവിൽ ഒരു മൊബൈൽ ഓപ്പറേറ്റർമാരുടെയും കവറേജ് ലഭിക്കുന്നില്ല.
Read More: Tariff Hike: കീശ വാരാൻ Telecom കമ്പനികൾ! ജിയോയ്ക്കൊപ്പം Price കൂട്ടി Airtel
കുടകിലെ 55 സൈറ്റുകളിൽ 32 സ്ഥലങ്ങളിൽ ടവറുകൾ സ്ഥാപിക്കുന്നത് പൂർത്തിയായി. മൈസൂരുവിലെയും ചാമരാജനഗറിലെയും 22 സൈറ്റുകൾ തെരഞ്ഞെടുത്തിട്ടുണ്ട്. ഇവിടെ 14 സ്ഥലങ്ങളിൽ ടവറുകൾ സ്ഥാപിച്ചുവെന്നാണ് റിപ്പോർട്ട്. മാണ്ഡ്യയിൽ, രണ്ട് സൈറ്റുകൾ സ്ഥാപിക്കാനും ടെലികോം കമ്പനി പദ്ധതിയിട്ടു. മറ്റ് സംസ്ഥാനങ്ങളിലും അടുത്ത മാസങ്ങളിൽ തന്നെ 4ജി എത്തിയേക്കുമെന്നാണ് സൂചന.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile