BSNL 4G Update: വീണ്ടും ടാറ്റ കൈ കൊടുത്തു, 4G പണി ഇനി തകൃതിയാകും!

Updated on 23-May-2025
HIGHLIGHTS

ബിഎസ്എൻഎല്ലിൽ നിന്ന് 2,903 കോടി രൂപയുടെ ഓർഡർ നേടിയതായി TATA അറിയിച്ചു

മെയ് 21-ന് ടാറ്റ കൺസൾട്ടൻസി സർവീസസ് അഥവാ TCS ഇതിനുള്ള കരാറെടുത്തിരിക്കുന്നു

ഇങ്ങനെ ടെലികോമിന്റെ 4ജി പടയോട്ടത്തിൽ വീണ്ടും ടാറ്റ കൈകോർക്കുന്നു

BSNL 4G: സർക്കാർ ടെലികോം കമ്പനിയായ Bharat Sanchar Nigam Limited ഇനി സ്പീഡാകുകയാണ്. ടെലികോമിന്റെ 4ജി പടയോട്ടത്തിൽ വീണ്ടും ടാറ്റ കൈകോർക്കുന്നു. ബിഎസ്എൻഎല്ലിൽ നിന്ന് 2,903 കോടി രൂപയുടെ ആഡ്-ഓൺ അഡ്വാൻസ് പർച്ചേസ് ഓർഡറാണ് ടാറ്റ സ്വന്തമാക്കിയത്.

BSNL 4G- TATA കരാർ

മെയ് 21-ന് ടാറ്റ കൺസൾട്ടൻസി സർവീസസ് അഥവാ TCS ഇതിനുള്ള കരാറെടുത്തിരിക്കുന്നു. 4ജി മൊബൈൽ നെറ്റ്‌വർക്കുമായി ബന്ധപ്പെട്ട ജോലികൾക്കായി ബിഎസ്എൻഎല്ലിൽ നിന്ന് 2,903 കോടി രൂപയുടെ ഓർഡർ നേടിയതായി അറിയിച്ചു. ടിസിഎസ് ഓഹരികൾ ഓരോന്നിനും 3,503.20 രൂപ എന്ന നിരക്കിലാണ് കരാർ.

18,685 സൈറ്റുകളിലെ ബിഎസ്എൻഎൽ 4ജി വിന്യാസത്തിനുള്ള പ്രവർത്തനങ്ങളിലാണ് ടാറ്റയും കൈകൊടുത്തിരിക്കുന്നത്. 4ജി മൊബൈൽ നെറ്റ്‌വർക്കിന്റെ പ്ലാനിംഗ്, എഞ്ചിനീയറിംഗ്, വിതരണം, ഇൻസ്റ്റാളേഷൻ, ടെസ്റ്റിംഗ്, കമ്മീഷൻ ചെയ്യൽ, വാർഷിക അറ്റകുറ്റപ്പണി എന്നിവയുമായി ആഡ്-ഓൺ എപിഒ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ടിസിഎസ് അറിയിച്ചു.

ബി‌എസ്‌എൻ‌എല്ലിന്റെ 4 ജി പ്രോജക്ടിനായി സാധനങ്ങളുടെയും സേവനങ്ങളുടെയും വിതരണത്തിനായി ടി‌സി‌എസിൽ നിന്ന് ഒരു ഓർഡർ ലഭിച്ചതായി തേജസ് നെറ്റ്‌വർക്കും അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി റേഡിയോ ആക്‌സസ് നെറ്റ്‌വർക്കും മറ്റ് ഡിവൈസുകളും തേജസ് നെറ്റ്‌വർക്ക് നൽകും. 1,525.53 കോടി രൂപയുടെ RAN, മറ്റ് ഉപകരണങ്ങളും ടി‌സി‌എസിന് നൽകുമെന്നാണ് തേജസ് നെറ്റ്‌വർക്ക് അറിയിച്ചത്. ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ബി‌എസ്‌എൻ‌എൽ യഥാസമയം നൽകുമെന്നാണ് അധികൃതർ അറിയിച്ചത്.

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് 4G

ബിഎസ്എൻഎൽ 4ജി സ്പീഡിലേക്ക് ഒരു വലിയ ചുവടുവെപ്പ് നടത്തുകയാണ്. സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനി ഇന്ത്യയിലുടനീളം 84,000 പുതിയ 4G മൊബൈൽ ടവറുകൾ സ്ഥാപിച്ചിരിക്കുകയാണ്. തദ്ദേശീയ ടെക്നോളജി ഉപയോഗിച്ച് 1 ലക്ഷം 4G ടവറുകൾ സ്ഥാപിക്കാനും കമ്പനി പദ്ധതിയിടുന്നു.

കഴിഞ്ഞ വർഷം മുതൽ ബി‌എസ്‌എൻ‌എൽ തങ്ങളുടെ നെറ്റ്‌വർക്ക് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലാണ് പ്രയത്നിക്കുന്നത്. പ്രവർത്തന്ങ്ങൾ വേഗത്തിലാക്കാൻ സർക്കാരിൽ നിന്ന് സാമ്പത്തിക സഹായവും കമ്പനിയ്ക്കുണ്ട്.

4G ടവറുകളുടെ എല്ലായിടത്തും പൂർണമായി ഇൻസ്റ്റാൾ ചെയ്താൽ, 2025 ജൂണോടെ 5G സേവനങ്ങൾ ആരംഭിക്കാനാണ് കമ്പനിയുടെ തീരുമാനം. 5ജി കൂടി അതിവേഗത്തിൽ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പൂർത്തിയാക്കിയാൽ, ജിയോയ്ക്കും വിഐയ്ക്കും എയർടെലിനും മുകളിൽ ആധിപത്യം നേടാൻ കമ്പനിയ്ക്ക് കഴിയും. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.

Also Read: Google I/O 2025: ഗ്ലാസും ഹെഡ്സെറ്റുമില്ലാതെ 3D Video Calling, ശരിക്കും അടുത്തിരുന്ന് കോൾ ചെയ്യുന്ന ഫീൽ!

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :