BSNL 4G Update
BSNL 4G Update: സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ടെലികോമാണ് BSNL. സർക്കാർ ടെലികോമിൽ നിന്നാണ് കീശയ്ക്ക് ഇണങ്ങുന്ന പ്ലാനുകൾ കമ്പനി അവതരിപ്പിക്കാറുള്ളത്. എന്നാൽ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് വരിക്കാർക്കുള്ള നിരാശ കണക്റ്റിവിറ്റിയിലെ പോരായ്മയാണ്. ജിയോ, എയർടെൽ കമ്പനികൾ 5ജി കുതിപ്പ് നടത്തിയപ്പോൾ BSNL 4G പോലും ഇതുവരെ എത്തിച്ചിട്ടില്ല. ഇക്കാര്യത്തിൽ കേന്ദ്ര ടെലികോം മന്ത്രിയുടെ വിശദീകരണം എത്തി.
ഓഗസ്റ്റ് മാസം മുതൽ ടെലികോം 4ജി രാജ്യവ്യാപകമായി ലഭ്യമാക്കുമെന്നാണ് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് വിശദീകരിച്ചത്. 4ജി പൂർത്തിയാക്കുന്നതിൽ മാത്രമല്ല സർക്കാർ ടെലികോമിന്റെ ശ്രദ്ധ. അടുത്ത വർഷം ബിഎസ്എൻഎൽ 5ജി പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു. പാർലമെന്റിൽ എൻ കെ പ്രേമചന്ദ്രന്റെ ചോദ്യത്തിന് മറുപടിയായാണ് ജ്യോതിരാദിത്യ സിന്ധ്യ 5ജിയെ കുറിച്ച് വ്യക്തമാക്കിയത്. മാതൃഭൂമി റിപ്പോർട്ടിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.
മറ്റ് ടെലികോം കമ്പനികളിൽ നിന്ന് വ്യത്യസ്തമായി Bharat Sanchar Nigam Limited 4ജി തദ്ദേശീയമായി വികസിപ്പിച്ചെടുത്തവയാണ്. കമ്പനിയുടെ 5ജി കണക്ഷനാകട്ടെ വയർലെസ് സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്നതാണ്. ബിഎസ്‌എൻഎല്ലിന്റെ 5G സേവനം ആരംഭിക്കുന്നത് എയർടെൽ, ജിയോ, വിഐ കമ്പനികൾക്ക് കടുത്ത മത്സരമാകും. കാരണം സാധാരണക്കാർ കൂടുതൽ ബിഎസ്‌എൻഎല്ലിനെ ആശ്രയിക്കുന്നതിലേക്ക് തിരിയും. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.
അതേ സമയം വോഡഫോൺ ഐഡിയയും 4ജിയിൽ നിന്ന് 5ജിയിലേക്ക് കുതിക്കാനുള്ള തയ്യാറെടുപ്പിലാണ്. വി 5ജി സേവനം നിലവിൽ നിരവധി മേഖലകളിൽ ലഭ്യമാണ്. ജൂണിൽ, വോഡഫോൺ ഐഡിയയ്ക്ക് 2,17,000-ത്തിലധികം ഉപഭോക്താക്കളെ നഷ്ടപ്പെട്ടു. എന്നാൽ വരിക്കാരെ തിരിച്ചുപിടിക്കാനായി ഫാസ്റ്റ് കണക്റ്റിവിറ്റിയാണ് കമ്പനിയുടെ ലക്ഷ്യം.
നിലവിൽ വിഐയ്ക്കുള്ളത് 204 ദശലക്ഷം വരിക്കാരാണ്. വിപണി വിഹിതത്തിൽ കുറവാണ് സംഭവിക്കുന്നതെങ്കിലും, 5ജി വരുന്നതോടെ വരിക്കാരെ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് ടെലികോം കമ്പനി.
Also Read: 600W LG Soundbar 20000 രൂപയ്ക്ക് സ്പെഷ്യൽ ഓഫർ! ഹോം തിയേറ്റർ പ്രീമിയം എക്സ്പീരിയൻസ് കുറഞ്ഞ വിലയിൽ…