BSNL new plans 2025, BSNL 28 rs plan, BSNL OTT bundled plans, BSNL 29 rs plan details, BSNL 151 rs plan benefits,
28 രൂപ മുതൽ വിലയാകുന്ന മൂന്ന് പ്ലാനുകളാണ് BSNL അവതരിപ്പിച്ചിരിക്കുന്നത്. ഈ ടെലികോം പ്ലാനിൽ ബണ്ടിലായി എന്റർടെയിൻമെന്റ് അനുവദിച്ചിരിക്കുന്നു. പൊതുമേഖലാ ടെലികോം ഓപ്പറേറ്റർ മൂന്ന് പുതിയ ഒടിടി പ്രീപെയ്ഡ് പായ്ക്കുകളാണ് പുറത്തിറക്കിയത്. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ഇന്ത്യയിലെ പ്രീപെയ്ഡ് വരിക്കാർക്ക് വേണ്ടിയാണ് പ്ലാൻ അവതരിപ്പിച്ചത്. എന്നാൽ സർക്കിൾ മുതൽ സർക്കിൾ മാത്രമാണ് പ്ലാൻ ലഭ്യമാകുക. അതിനാൽ കേരള സർക്കിളിൽ പുതിയ മൂന്ന് പ്ലാനുകളും ലഭ്യമാകുമോ എന്നതിൽ വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.
ഒടിടി ബണ്ടിൽ ചെയ്തിട്ടുള്ള എന്റർടെയിൻമെന്റ് പ്ലാനുകളാണ് ഇതിലുള്ളത്. 28 രൂപയ്ക്കും 29 രൂപയ്ക്കും 151 രൂപയ്ക്കും ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിൽ പാക്കേജുകളുണ്ട്. ഇതിൽ 28 രൂപയുടെയും 29 രൂപയുടെയും പ്ലാനുകളെ കുറിച്ച് വിശദമായി അറിയാം.
ബിഎസ്‌എൻഎല്ലിന്റെ 28 രൂപ പ്ലാനിൽ 30 ദിവസത്തെ വാലിഡിറ്റിയാണ് വരുന്നത്. ഇതിൽ ലയൺസ്ഗേറ്റ് പ്ലേ, ഇടിവി വിൻ, വിആർഒടിടി, Premiumflix, Nammflix, Gujari, ഫ്രൈഡേ എന്നിവയുൾപ്പെടെയുള്ള 7 ഒടിടി പ്ലാറ്റ്‌ഫോമുകളാണുള്ളത്. ഈ പ്ലാൻ 9 സൗജന്യ ഒടിടികളുമായി വരുന്നു. എന്നാൽ വാലിഡിറ്റിയ്ക്കായി റീചാർജ് ചെയ്യുന്നവർക്ക് ഇത് അനുയോജ്യമല്ല. ഇതൊരു വിനോദ സബ്‌സ്‌ക്രിപ്‌ഷൻ മാത്രമാണെന്നത് ശ്രദ്ധിക്കുക. ഒടിടി ആക്സസ് 28 രൂപയ്ക്ക് ലഭിക്കുമെന്നാണ് പ്രധാന നേട്ടം.
ബിഎസ്എൻഎൽ പ്ലാനിന് 29 രൂപയാണ് വില. ഇതിൽ 7 ഒടിടി ആനുകൂല്യങ്ങളാണുള്ളത്. ഈ 29 രൂപ പാക്കേജിൽ വാലിഡിറ്റി 30 ദിവസമാണ്. ഷെമറൂമി, ലയൺസ്ഗേറ്റ് പ്ലേ, ദംഗൽ പ്ലേ, വിആർഒടിടി ഉൾപ്പെടെയുള്ള ഒടിടി ആനുകൂല്യങ്ങൾ ഇതിലുണ്ട്.
151 രൂപ പ്ലാനിൽ സോണിലിവ്, ShemarooMe, LionsgatePlay, DollywoodPlay, ETV Win,ആഹാ, Aha Tamil, Dangal Play, Chaupal, Shorts, Chaupal Bhojpuri, VROTT, Premiumflix, Nammaflix, Gujari എന്നീ ഒടിടികൾ ലഭിക്കുന്നു. SunNXT ആക്സസും പാക്കേജിലുണ്ട്. ഇങ്ങനെ 17 OTT-കളാണ് 151 പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ പ്ലാൻ 30 ദിവസത്തെ വാലിഡിറ്റിയുള്ള പാക്കേജാണ്. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.
കണക്റ്റിവിറ്റിയ്ക്ക് അപ്പുറം കൂടുതൽ ഡിജിറ്റൽ എക്സ്പീരിയൻസ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് പ്ലാൻ അവതരിപ്പിച്ചത്. ഈ പ്ലാനിലൂടെ കുറഞ്ഞ വിലയ്ക്ക് എന്റർടെയിൻമെന്റ് ലഭിക്കും.