വെറും 16 രൂപയ്ക്ക് BSNL മാജിക്, പരിമിതകാലത്തേക്ക് മാത്രം! ജിയോയ്ക്കും എയർടെലിനും ചെക്ക്

സ്വദേശി 4G കണക്ഷനിലൂടെ, കൊഴിഞ്ഞുപോയ വരിക്കാരെ തിരിച്ചുപിടിക്കാനുള്ള ശക്തമായ നീക്കത്തിലാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്. സ്വകാര്യ ടെലികോം കമ്പനികൾ താരിഫ് വർദ്ധിപ്പിച്ചതോടെ, സാധാരണക്കാർക്ക് ആശ്വാസമാകുന്നത് BSNL ആണ്. ഇപ്പോഴിതാ വെറും 16 രൂപയ്ക്ക് പുതിയൊരു ഡാറ്റ ആഡ്-ഓൺ പ്ലാൻ കൂടി കമ്പനി അവതരിപ്പിച്ചു.

മാർച്ച് 8 വരെ മാത്രം ലഭ്യമാകുന്ന ഈ പരിമിതകാല ഓഫർ കുറഞ്ഞ ചിലവിൽ കൂടുതൽ ഡാറ്റ ആഗ്രഹിക്കുന്നവർക്ക് ബമ്പർ പ്ലാനാണ്. ബിഎസ്എൻഎല്ലിന്റെ പുതിയ 16 രൂപ പ്ലാനിന്റെ ആനുകൂല്യങ്ങൾ എന്തൊക്കെയെന്ന് വിശദമായി അറിയാം.

BSNL Rs 16 Data Plan

16 രൂപയുടെ ഡാറ്റ പാക്കേജ് ഒരു ക്രിക്കറ്റ് സ്പെഷ്യൽ ഓഫറായാണ് കമ്പനി അവതരിപ്പിച്ചത്. ഇതിൽ സർക്കാർ ടെലികോം അനുവദിച്ചിട്ടുള്ള വാലിഡിറ്റി 1 ദിവസമാണ്. ക്രിക്കറ്റ് മത്സരങ്ങളും യൂട്യൂബ് ലൈവ് സ്ട്രീമിങ്ങും ആസ്വദിക്കുമ്പോൾ ഡാറ്റ തീർന്നുപോയവർക്ക് പ്ലാൻ തെരഞ്ഞെടുക്കാം. ബേസിക് പ്ലാനിലെ ഇന്റർനെറ്റ് തീർന്നവർക്കും പ്ലാൻ അനുയോജ്യമാണ്.

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള സഞ്ജു സാംസണിന്റെ തകർപ്പൻ ബാറ്റിങ് വീണ്ടും കാണാൻ ആഗ്രഹമുള്ളവർക്കും ഈ ഡാറ്റ പ്ലാൻ തെരഞ്ഞെടുക്കാം. ജിയോഹോട്ട്സ്റ്റാറിലെ റീപ്ലേയ്ക്കായി 4ജിബി 4ജി ഡാറ്റ പുതിയ പ്ലാനിലൂടെ ലഭിക്കുന്നതാണ്.

അതുപോലെ ബിഎസ്എൻഎല്ലിന്റെ വോയിസ് ഓൺലി പ്ലാനിൽ റീചാർജ് ചെയ്തവർക്കും ഈ ഡാറ്റ ആഡ്-ഓൺ പ്ലാൻ പ്രയോജനപ്പെടും. മാർച്ച് 1 നാണ് കമ്പനി പ്ലാൻ പ്രഖ്യാപിച്ചത്. T20 World Cup അവസാനിക്കുന്ന മാർച്ച് 8 വരെ ഈ പ്ലാനിൽ റീചാർജ് ചെയ്യാനാകും.

Data Add On Plan Benefits

ഈ ബജറ്റ് ഫ്രണ്ട്ലി പ്ലാൻ തെരഞ്ഞെടുക്കുന്നവർക്ക് ഒരു ദിവസം വാലിഡിറ്റി ലഭിക്കും. 16 രൂപയ്ക്ക് 4GB ഹൈ-സ്പീഡ് ഡാറ്റയാണ് ലഭിക്കുന്നത്. ജിയോയോ എയർടെലോ ഇത്രയും കുറഞ്ഞ നിരക്കിൽ ആഡ് ഓൺ പ്ലാനുകൾ ഓഫർ ചെയ്യുന്നില്ല. മുമ്പ് പ്ലാനിൽ സർക്കാർ ടെലികോം 2ജിബിയായിരുന്നു നൽകിയത്. എന്നാൽ ക്രിക്കറ്റ് മാമാങ്കം പ്രമാണിച്ച് 4ജിബിയാക്കി ഉയർത്തുകയായിരുന്നു.

ബിഎസ്എൻഎൽ ആപ്പ് വഴി നിങ്ങൾക്ക് 16 രൂപയുടെ പ്ലാനിൽ റീചാർജ് ചെയ്യാം. ബിഎസ്എൻഎൽ ഔദ്യോഗിക പോർട്ടലിൽ ഡാറ്റ പായ്ക്ക് എന്ന വിഭാഗത്തിലും പ്ലാൻ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഫോണിൽ USSD കോഡ് ടൈപ്പ് ചെയ്തും 16 രൂപ ഡാറ്റ വൗച്ചർ ആക്ടിവേറ്റ് ചെയ്യാം.

Also Read: ആമസോണിൽ കാലിയായി, ഫ്ലിപ്കാർട്ടിൽ Zeiss ക്യാമറയുള്ള Vivo കൂറ്റൻ ഫോൺ 16000 രൂപയോളം വില കുറച്ചു

ഇനി 16 രൂപ ഡാറ്റ ആഡ് ഓൺ പ്ലാൻ ജിയോ, എയർടെൽ പ്ലാനുകളുമായി ഒത്തുനോക്കിയാലോ!

BSNL vs Jio vs Airtel

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ 16 രൂപ പ്ലാനുമായി നോക്കുമ്പോൾ ജിയോയിലും എയർടെലിലും പ്ലാനുകളില്ല. എങ്കിലും സ്വകാര്യ കമ്പനികളുടെ ഇതിന് ഏകദേശം അടുത്ത് വില വരുന്ന പാക്കേജുകൾ ഏതാണെന്ന് പരിശോധിക്കാം.

ബിഎസ്എൻഎൽ 16 രൂപ പ്ലാൻ

41 ദിവസം വാലിഡിറ്റി4ജിബി 4ജി ഡാറ്റ

ജിയോ 19 രൂപ പ്ലാൻ

41 ദിവസം വാലിഡിറ്റി1ജിബി ഡാറ്റ

എയർടെൽ 22 രൂപ പ്ലാൻ

1 ദിവസം വാലിഡിറ്റി (Rs 22)1ജിബി ഡാറ്റ
1 ദിവസം വാലിഡിറ്റി (Rs 26)1.5 ജിബി ഡാറ്റ
Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :